മഴക്കാലമാണ്​​ ശ്രദ്ധയില്ലെങ്കിൽ വീടുകൾക്കും 'രോഗം' വരാം

ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ സ്വപ്​നങ്ങളിൽ ഒന്നാണ്​ വീട്​. ലക്ഷങ്ങൾ മുടക്കി നിർമിച്ച വീടിനെ കുഞ്ഞുങ്ങൾക്ക്​ നൽകുന്ന പോലെയുള്ള പരിഗണന നൽകി സംരക്ഷിച്ചില്ലെങ്കിൽ വീടിനും 'അസുഖങ്ങൾ' വരാനിടയാകും. പ്രത്യേകിച്ച്​ മഴക്കാലങ്ങളിൽ. വീട്​ ​രോഗാതുരമാകു​േമ്പാഴാണ്​ വീട്ടിലുള്ളവരും രോഗികളാകുന്നത്​. മഴക്കാലത്ത്​ വീടു​കളെ സംരക്ഷിക്കു​േമ്പാൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ അറിയാം.

വൃത്തിയാണ്​ ഏറ്റവും വലുത്​

വീടിന്‍റെ അകവും പുറവും വൃത്തിയായി സൂക്ഷിച്ചാൽ മഴക്കാലത്ത്​ രോഗങ്ങളിൽ നിന്ന്​ രക്ഷപ്പെടാനാവുകയുള്ളു. കാടുകൾ വെട്ടി നീക്കുകയും, വെള്ളം കെട്ടി നിന്ന്​ കൊതുകുകൾ പെരുകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയുമാണ്​ ആദ്യം ചെയ്യേണ്ടത്​. തറയിലെയും ഭിത്തിയിലെയും നനവുകൾ വേഗം ഉണക്കാൻ ശ്രമിക്കണം.

ഇലക്​​ട്രോണിക്​ ഉപകരണങ്ങൾക്ക്​ പ്രത്യേക സുരക്ഷവേണം

മഴക്കാലത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധയും സുരക്ഷയും വേണം. ഉപകരണങ്ങളുടെ പ്ലഗുകള്‍ മഴക്കാലങ്ങളിൽ സ്വിച്ച് ബോര്‍ഡില്‍ നിന്നും ഊരി ഇടുക. ഇടിമിന്നലുണ്ടാകുമ്പോള്‍ ഉപകരണങ്ങളുടെയും നിങ്ങളുടെയും സുരക്ഷയ്ക്ക് ഇത് സഹായിക്കും. നനഞ്ഞ കൈ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്.  നനവുള്ള കൈകൾ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്​.

തുണികളുടെ സംരക്ഷണം

നനഞ്ഞ തുണികൾ ഉണക്കിയെടുക്കലാണ്​ മഴക്കാലത്ത് ഏറ്റവും ​ വലിയ വെല്ലുവിളി. വെയിലില്ലാത്തതിനാൽ എത്ര ഉണക്കിയെടുത്ത തുണിയിലും ദുർഗന്ധമുണ്ടാകും. ഇവയൊഴിവാക്കാൻ അയൺ ചെയ്​ത്​ അലമാരിയിൽ സൂക്ഷിക്കുന്നതാണ്​ ഉചിതം​. അലമാരകളിൽ കർപ്പൂരം വെക്കുന്നത്​ തുണികളിലെ ദുർഗന്ധം ഒഴിവാക്കാൻ ഉപകരിക്കും. കോട്ടൻ വസ്​ത്രങ്ങ​ൾക്ക്​ പകരം സിന്തറ്റിക്​ വസ്​ത്രങ്ങൾ ഉപയോഗിക്കുന്നതാണ്​ നല്ലത്​. വേഗത്തിൽ ഉണങ്ങിക്കിട്ടുമെന്നത്​ മാത്രമല്ല. തണുപ്പിനെ പ്രതിരോധിക്കുകയും ചെയ്യും.

കാര്‍പ്പെറ്റുകൾക്ക്​ പകരം പ്ലാസ്​റ്റിക്​​ ചവിട്ടികൾ ഉപയോഗിക്കാം

മഴക്കാലത്ത് തുണിയുടെയും മറ്റും കാര്‍പ്പെറ്റുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ്​ ഉചിതം.ചെറിയ നനവ്​ പോലും വലിയ ദുർഗന്ധത്തിനിടയാക്കും. മഴക്കാലം ആകുന്നതോടെ കാര്‍പ്പെറ്റുകള്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ്​ വീട്ടിൽ സൂക്ഷിക്കുന്നതാണ്​ നല്ലത്​. മഴക്കാലതത്ത്​​ പ്ലാസ്റ്റിക്​ ചവിട്ടികൾ ഉപയോഗിക്കുന്നതാണ്​ നല്ലത്​.

ഫര്‍ണിച്ചറുകൾ സൂക്ഷിച്ച്​ കൈകാര്യം ചെയ്യണം

മഴക്കാലത്ത്​ വീടുകളിൽ ഏറ്റവും കൂടുതൽ കരുതൽ ഉണ്ടാകേണ്ട ഒന്നാണ്​ ഫർണിച്ചറുകൾ. തണുപ്പിനെ തുടർന്ന്​ ഫർണിച്ചറുകളിൽ ഉണ്ടാകുന്ന ഈർപ്പവും പൂപ്പലും വീട്ടിലെ എല്ലാവരെയും രോഗാതുരമാക്കാൻ ഇടയുണ്ട്​. തണുപ്പ്​ അടിക്കാതെ ഫർണിച്ചറുകളെ സൂക്ഷിക്കാൻ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ സംരക്ഷിക്കാനാകും.

മെറ്റല്‍ ഉത്പന്നങ്ങള്‍

പുതിയ വീടുകളിൽ ഇപ്പോൾ കൂടുതലായി കണ്ടുവരുന്ന ഒന്നാണ്​ മെറ്റൽ ഉൽപന്നങ്ങൾ. ഇവയും നേരിട്ട്​ നനവ്​ അടിക്കാതെ സുക്ഷിച്ചില്ലെങ്കിൽ തുരുമ്പ്​ പിടിക്കാൻ ഇടയാക്കും.

Tags:    
News Summary - Home care during the monsoon season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.