അടുക്കള, ഉപകരണങ്ങൾ, ഭക്ഷണം എന്നിവയുടെ ചൂടിനും തണുപ്പിനും അധികൃതർ പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് പല ഹോട്ടലുകാർക്കും അറിയില്ല. ഭക്ഷണപദാർഥങ്ങൾ പാകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന സ്ഥലങ്ങളിലും ഉപകരണങ്ങളിലും താപനില ക്രമീകരിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല, ഫ്രീസറിനും ചില്ലറിനും ലോഡ് ലൈൻ നിശ്ചയിച്ചിട്ടുമുണ്ട്. അതിൽ കൂടുതൽ ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കരുത്. ഫ്രഷ് ആയതും മൂന്ന് ദിവസം വരെ കേടാവാതെ ഇരിക്കുന്നതുമായ ഉൽപന്നങ്ങൾ ചില്ലറിൽ (0- 5 ഡിഗ്രി സെൽഷ്യസ്) സൂക്ഷിക്കണം. പാൽ, പാചകം ചെയ്ത ഭക്ഷണം, പച്ചക്കറികൾ, ചിക്കൻ, ഇറച്ചി, മീൻ, മുട്ട തുടങ്ങിയ ഉദാഹരണം. മിക്ക കീടാണുക്കൾക്കും 0- 5 ഡിഗ്രി സെൽഷ്യസിൽ സാധാരണ ഗതിയിൽ വളരാൻ കഴിയില്ല.
എന്നാൽ, ചില ബാക്ടീരിയകൾക്ക് ചില്ലറിെൻറ താപനിലയിലും നന്നായി വളരും. ഫ്രോസൺ ആയി സൂക്ഷിക്കേണ്ട ലോങ് ഷെൽഫ് ഉള്ള ഉൽപന്നങ്ങൾ ഫ്രീസറിൽ (-18 ഡിഗ്രി സെൻറിഗ്രേഡ്)സൂക്ഷിക്കാം. -18 ഡിഗ്രി സെൻറീഗ്രേഡാണ് ഫ്രീസറിന് ആവശ്യമായ പരമാവധി താപനില. പാകം ചെയ്ത ശേഷം ഉപഭോക്താക്കൾക്ക് വിളമ്പുന്ന ഭക്ഷണത്തിന് നിശ്ചയിച്ചിരിക്കുന്ന താപനിലയെയാണ് ഹോട്ട് ഹോൾഡിങ് (60 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ) എന്ന് പറയുന്നത്. പാകം ചെയ്തതോ വീണ്ടും ചൂടാക്കിയതോ ആയ ഭക്ഷണം വിളമ്പുന്നതിനോ പുറത്തുവെച്ച് പ്രദർശിപ്പിക്കുന്നതിനോ 60 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഹോട്ട് ഹോൾഡിങ് താപനില നിർബന്ധമാണ്.
ഒരു ഭക്ഷണ പദാർഥം ഒന്നിൽ കൂടുതൽ തവണ ചൂടാക്കരുത്. വീണ്ടും ചൂടാക്കുന്നതും ഹോട്ട് ഹോൾഡിങും രണ്ടാണ്. പലർക്കും ഇത് ഒന്നാണെന്ന തെറ്റിദ്ധാരണയുണ്ട്. അത് മൂലം നിയമലംഘനവുമുണ്ടാകുന്നുണ്ട്. ഹോട്ട് ഹോൾഡിങ് മെഷീൻ ഉപയോഗിച്ചാണ് ചൂട് ക്രമീകരിക്കേണ്ടത്. അടുക്കളയുടെ താപനില പരിധിയിൽ കൂടരുത്. തണുത്ത ഭക്ഷണം 20 ഡിഗ്രി സെൽഷ്യസിൽ താഴെ ചൂടിലായിരിക്കണം തയാറാക്കേണ്ടത്. പഞ്ചസാര, ഉപ്പ്, മൈദ പോലുള്ളവ ഡ്രൈ ആയി സൂക്ഷിക്കുന്ന സ്റ്റോറേജ് റൂമുകളുടെ താപനില 25 ഡിഗ്രിയിൽ കൂടരുത്. ഹ്യുമിഡിറ്റി 60- 65 ഡിഗ്രിയായിരിക്കണം. വായുസഞ്ചാരവും എ.സിയും ഉള്ള റൂമിലായിരിക്കണം ഇവ സ്റ്റോർ ചെയ്യേണ്ടത്.
അഞ്ച് ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിലുള്ള താപനിലയിൽ ഭക്ഷണം സൂക്ഷിക്കുന്നത് അപകടകരമാണെന്നാണ് വിലയിരുത്തൽ. ഈ താപനിലയിലാണ് കീടാണുക്കളും രോഗാണുക്കളും കൂടുതലായി വളരുന്നത്. മനുഷ്യ ശരീരത്തിെൻറ ശരാശരി താപനിലയായ 37 ഡിഗ്രിയിലാണ് ഏറ്റവും കൂടുതൽ കീടാണുക്കൾ വളരുന്നത്. ഭക്ഷണം കുറച്ച് സമയത്തേക്കോ ദിവസത്തേക്കോ സൂക്ഷിച്ച് വെക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ അഞ്ച് ഡിഗ്രിയിൽ താഴെയോ അല്ലെങ്കിൽ 60 ഡിഗ്രിയുടെ മുകളിലോ സൂക്ഷിക്കണം. പാചകം ചെയ്യുേമ്പാൾ ഭക്ഷണത്തിെൻറ കോർ ടെമ്പറേച്ചർ 75 ഡിഗ്രി സെൽഷ്യസായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.