അകത്തള മായാജാലം

 

ദിവസത്തില്‍ മൂന്നില്‍ രണ്ടു സമയവും നാം വീട്ടിലാണ്. അതിന്‍െറ 90 ശതമാനം സമയവും വീടിന്‍െറ ഉള്ളിലും. അതായത് ഒരു മനുഷ്യന്‍ ജീവിതത്തിന്‍െറ നല്ലകാലത്ത് മുക്കാല്‍ പങ്കും വീടിന്‍െറ അകത്ത് ചെലവഴിക്കുന്നു. അവിടം സുന്ദരമല്ളെങ്കില്‍ പിന്നെന്തു ജീവിതം? 
കവിത പോലെ സുന്ദരമായ അകത്തളം വീടിനു വേണമെന്നാണ് ഇന്ന് മലയാളി ആഗ്രഹിക്കുന്നത്. വീടായാലും ഓഫിസായാലും ഇന്‍റീരിയര്‍ പ്രധാനമാണ്.
ജീവിതം അനായാസമാക്കുക, ഭംഗിയാക്കുക. വീടിന്‍െറ അകത്തളങ്ങളില്‍ തെളിയുന്ന ഭംഗി നമ്മുടെ മനസ്സിന്‍െറ ഭംഗി കൂടിയാണ്. 
ഗോളതലത്തില്‍ ഇന്‍റീരിയര്‍ ഡിസൈനിങ്ങില്‍ വിപ്ളവകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ആ മാറ്റങ്ങളുടെ ചെറിയൊരു ഭാഗം മാത്രമേ കേരളം പോലുള്ള ഇടങ്ങളില്‍ പ്രതിഫലിക്കുന്നുള്ളൂ. മുറികളില്‍ പരമാവധി ഫ്രീ ഏരിയ എന്നതാണ് ഇന്ന് രീതി. കുത്തിനിറച്ച ഫര്‍ണിച്ചറുകള്‍ ഇല്ല. സൗന്ദര്യം പോലെ സൗകര്യവും പ്രധാനം. 
 
വീടെല്ലാം പണിതുകഴിഞ്ഞ് ഇന്‍റീരീയറിനെ കുറിച്ച് ആലോചിക്കാം എന്ന രീതി എന്നേ മാറി. ഇന്‍റീരിയര്‍ പൂര്‍ണമായി മനസ്സില്‍ കണ്ടാണ് വീട് പണി തുടങ്ങേണ്ടതുതന്നെ. പരമ്പരാഗതം (ട്രഡീഷനല്‍) സമകാലികം (കണ്ടംപററി), ക്ളാസിക്കല്‍, യൂറോപ്യന്‍, വിക്ടോറിയന്‍, ഇറ്റാലിയന്‍, റെസ്റ്റിക് തുടങ്ങി അനവധി ശൈലികളില്‍ ഇന്‍റീരിയര്‍ ചെയ്യാറുണ്ട്. ചില ഡിസൈനര്‍മാര്‍ ഒന്നിലധികം രീതികള്‍ ഒരേ വീട്ടകത്ത് കൂട്ടിയിണക്കാറുമുണ്ട്. കേരളത്തില്‍ ഇന്ന് വീടുകളില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ട്രഡീഷനല്‍, കണ്ടംപററി രീതികളാണ്. പരീക്ഷണാത്മകതക്ക് മുന്‍തൂക്കം നല്‍കുന്നവര്‍ മറ്റുരീതികളും തേടാറുണ്ട്. 
വീടുപണി മൊത്തത്തില്‍ കരാര്‍ നല്‍കുകയാണെങ്കില്‍ ഇന്‍റീരിയര്‍കൂടി ചെയ്തുതരാറുണ്ട് മിക്ക സ്ഥാപനങ്ങളും ആര്‍ക്കിടെക്ടുകളും. അക്കാര്യം ആദ്യമേ സംസാരിച്ച് ധാരണയിലത്തെി കരാറില്‍ വ്യക്തമായി ഉള്‍പ്പെടുത്തുക. അതല്ല ഇന്‍റീരിയര്‍ മാത്രമായി കരാര്‍ നല്‍കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ രണ്ടു രീതിയില്‍ ചെയ്യാം. 
ഒന്ന്: വീടിന്‍െറ തറ, ഫര്‍ണീച്ചര്‍, പെയിന്‍റിങ്, ലൈറ്റിങ് തുടങ്ങി ഇന്‍റീരിയര്‍ മുഴുവനായി ഇന്‍റീരിയര്‍ ഡിസൈനര്‍ക്ക് കരാര്‍ നല്‍കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ (ഉദാഹരണം: തടി, പൈ്ളവുഡ്, ടൈല്‍സ് മുതലായവ) ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  
രണ്ട്: ഇന്‍റീരിയര്‍ പ്ളാന്‍ തയാറാക്കലും മേല്‍നോട്ടവും മാത്രമായി കരാര്‍ നല്‍കാം. 
 
ചെലവ് എങ്ങനെ?
ഇന്‍റീരിയറിന്‍െറ ചെലവ് എത്രവരും എന്ന ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. കാരണം അത് വീട്ടുടമയുടെ ആവശ്യം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പതിനായിരം രൂപയുടെയും ഒരു ലക്ഷം രൂപയുടേതും സോഫാ സെറ്റ് ഉണ്ട്. നൂറു രൂപയുടെ സി.എഫ്.എല്‍ ബള്‍ബും 35,000 രൂപ വിലവരുന്ന ആഡംബര വിളക്കും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതില്‍ ഏതാണ് വീട്ടുടമ ആഗ്രഹിക്കുന്നത്, എത്ര ഗുണനിലവാരം വേണം, ഏതു മെറ്റീരിയല്‍ ഉപയോഗിക്കണം എന്നതൊക്കെ ആശ്രയിച്ച് ഇന്‍റീരിയറിന്‍െറ ചെലവില്‍ വ്യത്യാസം വരാം. എങ്കിലും മൂന്നു കിടപ്പു മുറികളോടെ 25 ലക്ഷം രൂപ മുടക്കി നിര്‍മിച്ച വീടിന് ആറു ലക്ഷം രൂപ കൂടി മുടക്കിയാല്‍ തീരെ മോശമല്ലാത്ത ഇന്‍റീരിയര്‍ ഭംഗി ഒരുക്കിയെടുക്കാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വീടിന് ആകെ ചെലവായ തുകയുടെ മൂന്നിലൊന്നില്‍ താഴെ ഇന്‍റീരിയറിന് ഉപയോഗിക്കലാണ് നല്ലത്. 
 ഇനി ഇതിന് ഇന്‍റീരിയര്‍ ഡിസൈനര്‍ക്ക് എന്തു കൂലി നല്‍കണം? മൊത്തം ഇന്‍റീരിയര്‍ വര്‍ക് ഡിസൈനര്‍ക്ക് കരാര്‍ കൊടുക്കാത്ത പണികളില്‍ ആകെ ഇന്‍റീരിയര്‍ ചെലവിന്‍െറ ഏഴു മുതല്‍ പത്തു ശതമാനം വരെയാണ് ഡിസൈനര്‍ കൂലിയായി ആവശ്യപ്പെടുക. അതായത് നിങ്ങളുടെ വീടിന്‍െറ ഇന്‍റീരിയറിന് മൊത്തം പത്തു  ലക്ഷം രൂപ ചെലവായാല്‍ ഡിസൈനര്‍ പ്ളാന്‍ തയാറാക്കിയതിനും മേല്‍നോട്ടം നടത്തിയതിനും കൂലിയായി എഴുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ആവശ്യപ്പെടാം. ഇവിടെ ഒരു കാര്യമുണ്ട്. ഇന്‍റീരിയറിന്‍െറ ആകെ ചെലവ് കൂടുന്തോറും ശതമാനത്തില്‍ ഇളവു നല്‍കാന്‍ ഡിസൈനര്‍മാര്‍ തയാറാകും എന്നതാണിത്. 
 
 
മുന്‍കൂട്ടി കാണാം
പണിയും ഇന്‍റീരിയര്‍ ഡിസൈനിങ്ങും പൂര്‍ത്തിയായാല്‍ വീട്ടകം എങ്ങനെയുണ്ടാവുമെന്ന് കമ്പ്യൂട്ടറില്‍ മുന്‍കൂട്ടിക്കാണാന്‍ ഇന്നു കഴിയും. ത്രീഡി മാക്സ്, ഓട്ടോകാഡ് തുടങ്ങിയ ആധുനിക സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് നിഷ്പ്രയാസം ഇതു സാധ്യമാണ്. ആര്‍ക്കിടെക്ടിനോട് പ്ളാനിനൊപ്പം ഇന്‍റീരിയര്‍ ലേ ഒൗട്ടും തയാറാക്കിത്തരാന്‍ പറയണം. ഇതില്‍ ഫര്‍ണിച്ചറിന്‍െറ സ്ഥാനം പോലും കൃത്യമായി രേഖപ്പടുത്തിയിരിക്കും. 
ഇന്‍റീരിയര്‍ ഡിസൈനിങ്ങിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന്: ഹാര്‍ഡ് ഫര്‍ണിഷിങ്. മേശ, കട്ടില്‍, കസേര, സോഫ എന്നിവയെല്ലാം ചേരുന്ന ഫര്‍ണിച്ചറുകളാണ് ഹാര്‍ഡ് ഫര്‍ണിഷിങ്ങിന്‍െറ പ്രധാന ഭാഗം. രണ്ട്: സോഫ്റ്റ് ഫര്‍ണിഷിങ്: കര്‍ട്ടന്‍, കുഷ്യന്‍, ബെഡ്ഷീറ്റ്, കാര്‍പെറ്റ്, റഗ് എല്ലാം സോഫ്റ്റ് ഫര്‍ണിഷിങ്ങിന്‍െറ ഭാഗമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.