ഹാ..ഹാ..എന്തൊരു ഭംഗി എന്ന് അറിയാതെ പറഞ്ഞുപോവുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാവും ജീവിതത്തില്‍. എന്നാല്‍, ഇതു കണ്ടു നോക്കൂ. നിങ്ങള്‍ ഉറപ്പായും പറയും ആ വാക്കുകള്‍.
വീടിനെ കുറിച്ചുള്ള ഭാവനകള്‍ ചിറകിലേറി പറക്കുകയാണ്. വീടിന്റെപുറം മാത്രമല്ല, അകം മോടിയിലും ഇന്ന് ഓരോരുത്തരും ശ്രദ്ധിക്കുന്നു. വീടിനകത്തേക്കു കയറുന്നവര്‍ വിസ്മയിച്ച് വാ പൊളിച്ചുപോവുന്ന തരം രൂപകല്‍പനകള്‍ക്ക് ഒരു ക്ഷാമവുമില്ല ഇപ്പോള്‍.
കാലെടുത്തുവെച്ച ഉടന്‍ മേല്‍പോട്ടു കണ്ണുകള്‍ പായിക്കുന്ന ചന്തമുള്ള ഡിസൈനുകളില്‍ ജിപ്സം വര്‍ക്കുകള്‍ക്ക് ഇന്ന് പ്രിയമേറുകയാണ്. നേരത്തെ ഷോപുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിങ്ങനെയുള്ളവയില്‍ മാത്രം ഒതുങ്ങിയിരുന്നെങ്കില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ക്കു കൂടി ഇത് അലങ്കാരമാവുന്നു. ഗര്‍ഫു നാടുകളില്‍ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു ഈ നിര്‍മാണ ചാരുത. ചൂടിനെ ഒരളവോളം പ്രതിരോധിക്കാനാവുമെന്നതും നാള്‍ക്കു നാള്‍ ചൂടേറുന്ന കേരള മണ്ണില്‍ ഇതിന് സ്വീകാര്യതയേറ്റുന്നു.
എല്‍.ഇ.ഡി ലൈറ്റുകള്‍ വിതാനിക്കുന്നതോടെ നിറ വെളിച്ചവും അകത്തു പ്രസരിക്കും. ആകര്‍ഷമായ നിറങ്ങളില്‍ പല സ്പോട്ടുകളില്‍ ഈ ലൈറ്റുകള്‍ സ്ഥാപിക്കാം. സ്റ്റീല്‍ ദണ്ഡുകള്‍ സ്ഥാപിക്കുമ്പോള്‍ തന്നെ ലൈറ്റുകള്‍ക്കുള്ള കണക്ഷനും ഇടണം. എല്‍.ഇ.ഡി ആവുമ്പോള്‍ കറന്‍റു ചാര്‍ജ് ലാഭിക്കാമെന്നതും ഇതിന്റെമെച്ചമാണെന്ന് ആലിക്കോയ പറയുന്നു.
ആലിക്കോയയുടെ ഫോണ്‍ നമ്പര്‍: 9633760280
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.