ഷോപ്പുകള്‍ക്കും വേണം ട്രെന്‍ഡി ഡിസൈന്‍

വീടിന്‍റെ അകത്തളം മനോഹരമാക്കാന്‍ നമ്മള്‍ സമയവും പണവും ചെലവഴിക്കാറുണ്ട്. വീട് ചെറുതോ വലുതോ, പുതിയ ശൈലിയിലുള്ളതോ പഴയ ശൈലിയുള്ളതോ എന്നില്ല, അകത്തളത്തിലത്തെുമ്പോള്‍ അവിടം ആരെയും ആകര്‍ഷിക്കണം. മനം നിറയുന്ന ഇടമാകണം വീടിന്‍റെ അകം. ഇന്‍റീരിയര്‍ ഡിസൈനിന്‍റെ സാധ്യതയും ഇതാണ്. നല്ല അകത്തളങ്ങള്‍  ഒരുക്കാന്‍ നമ്മള്‍ ഡിസൈനര്‍മാരെ കൂട്ടുപിടിക്കുകയാണ് പതിവ്. എന്നാല്‍ വീടുകള്‍ക്ക് മാത്രമല്ല, ഹോട്ടലുകള്‍, ഓഫീസുകള്‍, മാളുകള്‍ തുടങ്ങി ഗ്രാമത്തിലെ അങ്ങാടിയിലുള്ള കോഫി ഷോപ്പിനും സലൂണുകള്‍ക്കുമുള്‍പ്പെടെ ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു.
പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകളിലും കോഫി കഫെകളും അകത്തളങ്ങളുടെ മിഴവില്‍ സാധാരണക്കാരുടെ മുന്നില്‍ വിസ്മയമാവുകയാണ്. ഇന്‍റീരിയര്‍ ഒരുക്കുന്നത് ചെലവേറിയ കാര്യമെന്ന ധാരണ മാറിതുടങ്ങിയിരിക്കുന്നു. അല്‍പം ചെലവു വഹിച്ചാലും വീടോ കടയോ പുതുമയോടെ വേറിട്ടു നില്‍ക്കണമെന്നാണ് പുതുതലയുടെ ആവശ്യം.

ഷോപ്പിങ്ങിനായി ഇറങ്ങി നടക്കുന്ന ഏതൊരാളുടെയും കാഴ്ചയില്‍ ഉടക്കുന്നതാകണം തന്‍റെ ഷോപ്പെന്ന ചിന്തയാണ് ഓരോ കടയുടമക്കും ഉണ്ടാവുക. പുറത്ത് ആകര്‍ഷമായ ബോര്‍ഡ് വെക്കുന്നതും വര്‍ണവെളിച്ച വിതാനം ചെയ്യുന്നതുമെല്ലാം പഴയ വീഞ്ഞായി. ഇതുവരെ കണ്ടിട്ടില്ലാത്ത കെട്ടിലും മട്ടിലുമാണ് കടകളും മറ്റു സ്ഥാപനങ്ങളും ജനങ്ങളെ ആകര്‍ഷിക്കുന്നത്.  


തുണിക്കടകളാണ് ഇന്‍റീരിയറില്‍ പുത്തന്‍ ആശയങ്ങള്‍ പരീക്ഷിക്കുന്നത്. ചതുശ്രയടി കണക്കാക്കി വാടക നല്‍കേണ്ടി വരുമ്പോള്‍ സ്ഥലം ലാഭിക്കാന്‍ ഏറ്റവും മികവുള്ള ആശയം അവലംബിക്കുക എന്നതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. അതിനാല്‍ കമേര്‍ഷ്യല്‍ സ്പേസ് ലാഭിച്ചുകൊണ്ടുള്ള ഇന്‍റീരിയറുകള്‍ക്കാണ് പ്രാധാന്യം.  ഒരോ ഇഞ്ച് സ്ഥലവും കൃത്യമായി പ്രയോജനപെടുത്തി, ബജറ്റ് അനുസരിച്ച് ഡിസൈന്‍ ചെയ്താല്‍ സ്ഥലവും അധിക ഫര്‍ണിച്ചറുകള്‍ക്കും മറ്റുമുള്ള പണവും ലാഭിക്കാവുന്നതാണ്.

യുവാക്കള്‍ക്ക് ഹരം പകരുന്ന തരത്തില്‍ ‘ലേറ്റസ്റ്റ് അപ്ഡേഷന്‍’ ചെയ്തിട്ടുള്ള ഡിസൈനാണ് പരിചയപ്പെടുത്തുന്നത്. ഷോപ്പിലേക്ക് കയറി വരുന്ന ‘ന്യൂജെന്‍’ പിള്ളാരെയുള്‍പ്പെടെ ആകര്‍ഷിക്കുന്ന രീതിയില്‍ ചുവരില്‍ ഫാഷനെ കുറിച്ചുള്ള വാചകങ്ങള്‍ എഴുതിയ ബോര്‍ഡ് നല്‍കിയിട്ടുണ്ട്. വിവിധ വലുപ്പത്തിലുള്ള വസ്ത്രങ്ങള്‍ തരം തിരിച്ചുവെക്കുന്നതിനും കടയില്‍ എത്തുന്നവര്‍ക്ക് തന്നെ തെരഞ്ഞെടുക്കാവുന്നതുമായ രീതിയിലാണ് ഷെല്‍ഫിന്‍റെ തട്ടുകള്‍. ഷെല്‍ഫിനകത്ത് ബോക്സ് നല്‍കി അതില്‍ ഡിസ്പ്ളേ നല്‍കിയിരിക്കുന്നു. ടീഷര്‍ട്ട്, ട്രാക്ക് സ്യൂട്ട് പാന്‍റ്സ് എന്നിവക്ക് മൂന്നു തട്ടുള്ള ഓപണ്‍ സ്റ്റാന്‍ഡ് ഒരുക്കിയിരിക്കുന്നതില്‍ വ്യത്യസ്തഥയുണ്ട്. കൗണ്ടറുകള്‍ പ്ളേവുഡ് ഉപയോഗിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത്. കൗണ്ടര്‍ ടോപ്പായി ഗ്രാനൈറ്റ് നല്‍കിയിരിക്കുന്നു. പുറത്ത് ബബിള്‍സ് ഡിസൈന്‍ നല്‍കിയിട്ടുണ്ട്. 

കാഷ് കൗണ്ടറിന്‍റെ പിറകില്‍  കോസ്മെറ്റിക്സിനായി ബോക്സ് ശൈ

ലിയിലുള്ള ഡിസ്പ്ളേ  റാക്ക്  നല്‍കിയിട്ടുണ്ട്. ഷോപ്പിന്‍റെ വലതു ഭാഗം സ്പോര്‍ട്സ് ഏരിയക്കായി  മാറ്റിവെച്ചിരിക്കുന്നു. ആകര്‍ഷകമായ ഡിസൈനുള്ള ഷെല്‍ഫാണ് സ്പോര്‍ട്സ് ഗുഡ്സിനുവേണ്ടി ഒരുക്കിയിട്ടുള്ളത്.  കൂടാതെ ക്രിക്കറ്റ് ബാറ്റ് വെക്കുന്നതിനായി ഡിസ്പ്ളേ ബോക്സ് നല്‍കിയിട്ടുണ്ട്.

സീലിങ്ങ് സമചതുരത്തിലുള്ള ജിപ്സം പാനല്‍ ബോക്സുകളും മോടി കൂട്ടുന്നതിന് കോവ് ലൈറ്റും സജീകരിച്ചിരിക്കുന്നു. ഷോപ്പിനകത്തെ പില്ലറുകള്‍ ഷൂ റാക്ക് ആയി മാറ്റിയതിലൂടെ അതിനു പ്രത്യേക ഡിസ്പ്ളേ ഏരിയ ഒരുക്കുന്നത് ഒഴിവാക്കാനായി. ഷോപ്പിലെ ഒഴിഞ്ഞ ഇടം ടീഷര്‍ട്ട് ഡിസ്പ്ളേ ആക്കിയും മാറ്റിയിരിക്കുന്നു. ഷോപ്പിനകത്തെ വെള്ള, ഇളം മഞ്ഞ നിറത്തിന്‍റെ കോമ്പിനേഷന്‍ വെളിച്ചവും കൂടുതല്‍ സ്പേസും തോന്നിപ്പിക്കുകയും ചെയ്യും.
 

 

ഭഷണം കഴിക്കാനിറങ്ങുമ്പോള്‍ രുചിയോടൊപ്പം കടകളുടെ വൃത്തിയും അകര്‍ഷകതയും നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. പരിചയമില്ലാത്ത സ്ഥത്താണെങ്കില്‍ രുചിക്കല്ല മുന്‍ഗണന നല്‍കുക, കണ്ടാല്‍ കൊള്ളാമെന്ന് തോന്നുന്ന കോഫീ ഷോപ്പായിരിക്കും തെരഞ്ഞെടുക്കുക. കുറഞ്ഞ ചെലവില്‍ വ്യത്യസ്തയോടെ ഡിസൈന്‍ ചെയ്ത കോഫി ഷോപ്പ്.

പെര്‍ഗോള  ഡിസൈനില്‍ ചെയ്തിരിക്കുന്ന ജിപ്സം സീലിങ്ങില്‍ കോവ് ലൈറ്റ് നല്‍കി പ്രത്യേക ലുക്ക് നല്‍കിയിരിക്കുന്നു. പെര്‍ഗോളയില്‍ നിന്ന് കൗണ്ടറുകള്‍ക്ക് മുകളിലായി  വാം ഹാങ്ങിങ് ലൈറ്റ് നല്‍കിയിട്ടുണ്ട് . ടേബിളുകള്‍ക്ക് മുകളില്‍ ഒരുക്കിയിരിക്കുന്ന വാം ഹാങ്ങിങ് ലൈറ്റും ചുവരില്‍ സെറ്റ് ചെയ്തിട്ടുള്ള പെയിന്‍റിങ്സും മൂഡ് സെറ്റ് ചെയ്യുന്നു. കോഫി ഷോപ്പിനു വേണ്ട സ്വകാര്യതയും അച്ചടക്കമുള്ള അന്തരീക്ഷവും  ഉറപ്പാക്കാന്‍ ഡിസൈനര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

സ്പേസ് പ്ളാനിങ് ഏറ്റവും പ്രധാനമായിട്ടുള്ളത്  ഫാന്‍സി ഷോപ്പുകളുടെ രൂപകല്‍പനയിലാണ്. വളരെ കൂടുതല്‍ ചെറിയ സാധനങ്ങള്‍- ഇവക്കെല്ലാം വ്യത്യസ്തവും ആകര്‍ഷകവുമായ ഇടങ്ങള്‍ ഒരുക്കുക ശ്രമകരമാണ്.

ACP  ഉപയോഗിച്ചാണ് ഇതിന്‍റെ  exterior ഡിസൈന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വൈറ്റ് ആന്‍റ് ഗ്രേ കളറിന്‍റെ കോമ്പിനേഷനിലാണ് കട ചെയ്തിരിക്കുന്നത്. സ്ഥാപനത്തിന്‍റെ ലോഗോക്ക് സാമ്യം തോന്നുന്നതിന് ചില ഇടങ്ങളില്‍ പിങ്ക് കളര്‍ നല്‍കിയിട്ടുണ്ട്. സ്ഥിരം ഷെല്‍ഫ് പാറ്റേണുകളില്‍ നിന്ന് മാറി ഷെല്‍ഫിനകത്ത് നീഷേ സെ്പേസ് വരുന്നതു പോലെ വ്യത്യസ്തമായി ഡിസൈന്‍ ചെയ്തിട്ടുണ്ട്.  കാഷ് കൗണ്ടറിനു പിറകിലെ ജാലി ഡിസൈന്‍, ഷെല്‍ഫിലെ ബോക്സ് ടൈപ്പ് ഡിസൈന്‍കളും  ചുവരില്‍ നിന്ന് പുറത്തേക് തള്ളി നില്ക്കുന്ന "E " ടൈപ്പ് ഡിസൈന്‍ കളും  ഷോപ്പിനെ ട്രെന്‍ഡിയാക്കുന്നു. കൗണ്ടറുകള്‍ക്ക് ഹാങ്ങിങ് ലൈറ്റ്,ഡിസ്പ്ളേകള്‍ക്ക് ഗണ്‍ ലൈറ്റ്കളും നല്‍കി മോടി കൂട്ടിയിരിക്കുന്നു. കൗണ്ടര്‍കളുടെ ഉള്‍ഭാഗവും ഡിസ്പ്ളേ   റാക്കുകളുടെ അടി വശവും സ്റ്റോറേജ് സ്പേസ് ആയി ഉപയോഗപെടുത്തി.

സ്റ്റൈര്‍ കേസിന്‍റെ ഇടത് ഭാഗത്ത് ടെക്ച്ചര്‍ പെയിന്‍റ് നല്‍കിയിട്ടുള്ളത് പ്രത്യേക ഭംഗി നല്‍കുന്നു. സ്റ്റൈര്‍കേസിന്‍റെ ലാന്‍റിങ്ങിലുള്ള ചുവരില്‍ വാള്‍പേപ്പറും അതിനോട് ചേര്‍ന്ന് പ്രൊജക്റ്റ് ചെയ്ത ബോക്സ് ടൈപ്പ് ഡിസൈനില്‍ ഫാഷനെ കുറിച്ചുള്ള വാചകങ്ങളും നല്‍കി സ്റ്റൈര്‍ കേസ് ഏരിയ മനോഹരമാക്കിയിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ കൂടുതല്‍ ഇടം തോന്നിപ്പിക്കുകയും എന്നാല്‍ ഒതുക്കവും വ്യത്യസ്തവുമായ ഡിസൈനാണ്. ഇത് ചെലവു കുറഞ്ഞതുമാണ്.

മാറുന്ന സൗന്ദര്യ, ഉപഭോക്തൃ പ്രവണതകള്‍ക്ക് അനുസൃതമായി അകത്തളങ്ങളൊരുക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. മാറ്റങ്ങള്‍ക്കൊപ്പം മാറുന്ന ഡിസൈന്‍ മേഖലയിലെ നൂതന ആശയങ്ങള്‍ ഉപയോഗപ്പെടുത്തി ബജറ്റിനുള്ളില്‍ നിന്നുകൊണ്ടു തന്നെ നമ്മുടെ ഇടങ്ങള്‍, അത് വീടോ ഷോപ്പോ ഏതുമാകട്ടെ മനോഹരവും അകര്‍ഷകവുമാക്കി ഒരുക്കാം.

Shafique.M.K
Daya Woods
Exterior  Interior Designers & Decorators
Manjeri
Mob: 9745 22 04 22
EMail:dayawoodsinfo@gmail.com



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.