പ്രകാശം ഒരു വീടിനെ സംബന്ധിച്ചടത്തോളം അതിപ്രധാനം തന്നെയാണ്. പഴയ കാലങ്ങളില്‍ പ്രകൃതി ദത്തമായ വെളിച്ചത്തിനും വായുവിനും വളരെയേറെ പ്രാധാന്യം നല്‍കിയിരുന്നു. വീടിന്‍റെ മാനോഹാരിത എങ്ങനെ വര്‍ധിപ്പിക്കുമെന്നാപ്പോള്‍ പ്രകൃതിയില്‍ നിന്നും നമ്മള്‍ അകന്നു. ഇന്ന് പ്രകൃതി സൗഹൃദമാകാന്‍ നമ്മളില്‍ പലരും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
വീട്ടിനകത്തത്തെുന്ന പ്രകാശത്തിന് നമ്മുടെ മനസിലും വാസ്തവികമായ ഊര്‍ജം നിറക്കാന്‍ കഴിയും. വീട്ടുകാരുടെ മാനസികവും ഭൗതികവുമായ ഉണര്‍വിനും സൂര്യപ്രകാശത്തിനുള്ള പങ്ക് ചെറുതല്ല. വൈദ്യൂതി ഉപഭോഗത്തില്‍ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് പ്രകൃതിദത്തമായ പ്രകാശം വീടിന്‍റെ അകത്തളങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ വലിയൊരു കടമയാണ് നമ്മള്‍ നിറവേറ്റുന്നത്.
ചുമരിലും മേല്‍ക്കൂരയിലും ‘പാരാഗോള’ കൊടുക്കുന്നതും ജനലിന്‍റെ വലുപ്പം കൂട്ടുന്നതും ഭംഗിയോടൊപ്പം സൂര്യപ്രകാശത്തെ വീട്ടകത്തേക്ക് എത്തിക്കും.
കൃത്രിമ പ്രകാശം
എന്തിനും ഏതിനും കൃത്രിമ സംവിധാനങ്ങള്‍ ലോകത്ത് വ്യാപിച്ചു കഴിഞ്ഞു. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ഉള്ള ലൈറ്റുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. മുറിയുടെ തീം അല്ളെങ്കില്‍ മൂഡ് ലൈറ്റിങ് അറേഞ്ച്മെന്‍റിലൂടെ മാറ്റം വരുത്താന്‍ കഴിയും.
കിടപ്പുമുറി
സ്വകാര്യത ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് വീടില്‍ പ്രിയപ്പെട്ട ഇടം സ്വന്തം കിടപ്പുമുറി തന്നെയാണ്. തിരക്കുകളെ മാറ്റി നിര്‍ത്തി വിശ്രമിക്കുന്ന ഇടത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീഷമാണ് ഉണ്ടാകേണ്ടത്.
കിടപ്പുമുറിയുടെ ഡിസൈനും സ്ഥലപരിമിതിയും ഉള്‍കൊണ്ടാവണം വെളിച്ചം ക്രമീകരിക്കേണ്ടത്. മുറിയുടെ കോര്‍ണറില്‍ ഏതെങ്കിലും ഷോ പീസോ പ്രതിമയോ വെച്ച് അലങ്കരിച്ചിട്ടുണ്ടെങ്കില്‍ അതിലേക്ക് ഫോക്കസ് ചെയ്ത് ഹാങ്ങിങ് ലൈറ്റ് അല്ളെങ്കില്‍ സ്പോട്ട് ലൈറ്റ് ക്രമീകരിക്കുക. ഇത് കിടപ്പുമുറിയുടെ മോടി കൂട്ടാന്‍ സഹായിക്കും.
അടുക്കള
വീട്ടില്‍ തിരക്കേറിയ ഇടം അടുക്കള തന്നെയാണ്. ഭക്ഷണം പാകം ചെയ്യുന്നു എന്നതിലുപരി ഏറ്റവും കൂടുതല്‍ ആളുകള്‍ പെരുമാറുന്ന സ്ഥലവും അടുക്കളയാണ്. അടുക്കളയിലെ ഇടങ്ങളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജനറല്‍, ടാസ്ക് , ആക്സെന്‍റ്, ഡെക്കറേറ്റീവ് ഏരിയ എന്നിങ്ങനെ നാലായ് തിരിക്കാം.
(ഇന്‍റീരിയര്‍ ഡിസൈനര്‍
ആക്സ്പെക്റ്റ് ആര്‍ക്കിടെക്ച്വറല്‍ ഡിസൈന്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.