അടുക്കളയില്‍ സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. അടുക്കള പാചകം ചെയ്യാനുള്ള മുറി മാത്രമല്ല. ആഹാരസാധനങ്ങളും അടുക്കള ഉപകരണങ്ങളും മറ്റ് സാധനസാമഗ്രികളുമെല്ലാം ഒതുക്കിവെക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഈ പരിമിതികള്‍ക്കിടയില്‍ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. അടുക്കളയില്‍ ആധുനിക സൗകര്യങ്ങള്‍ എത്രയായാലും നമുക്കത് അധികമാകില്ല. എന്നാല്‍ ആധുനികത മാത്രമല്ല അല്‍പം കലയും കൂട്ടിക്കലര്‍ത്തിയാണ് ഡിസൈനര്‍മാര്‍ അടുക്കളകള്‍ സജ്ജീകരിക്കുന്നത്.
ഒരു വീടിന്‍റെ അകത്തളത്ത് കൂടുതല്‍ സജീവമായ ഇടം അടുക്കള തന്നെയാണ്. വീട് പണി തുടങ്ങുന്നതിനു മുമ്പേ അടുക്കളയെ കുറിച്ചുള്ള ആശങ്കകള്‍ വീട്ടുകാര്‍ പങ്കുവെക്കും. പഴയ കാലത്തേതു പോലെ വീട് പണി കഴിഞ്ഞാല്‍ പഴയ വീട്ടിലെ സാധനങ്ങള്‍ പെറുക്കിവെക്കുന്നതല്ല ഇപ്പോഴത്തെ പതിവ്. വീടിന്‍റെ രൂപകല്‍പനാ ശൈലിക്ക് അനുയോജ്യമായാണ് അടുക്കളയുടെ ഇന്‍റീരിയറും ഒരുക്കുന്നത്. വീടു നിര്‍മ്മാണത്തില്‍ ഏറെ കരുതലും ശ്രദ്ധയും നല്‍കുന്നത് അടുക്കളക്കാണ്. പണച്ചെലവു വരുന്നതും അടുക്കളക്കു തന്നെ.
മോഡുലാര്‍ കിച്ചണ്‍ എന്ന മോഡേണ്‍ അടുക്കളകള്‍ നമ്മുടെ സ്ഥലസൗകര്യവും താല്‍പര്യവുമനുസരിച്ച് രൂപകല്‍പന ചെയ്യാനാകും.
യൂറോപ്യന്‍ ശൈലിയിലുള്ള കിച്ചണ്‍ കോണ്‍സെപ്റ്റില്‍ പ്രചാരമുള്ളതാണ് ഐലന്‍റ് അടുക്കള. ഐലന്‍റ് കൗണ്ടര്‍ അടുക്കളക്ക് ആധുനിക മുഖം കൊടുക്കുക മാത്രമല്ലാ, വര്‍ക്ക് സ്പേസും സ്റ്റോറേജുമെല്ലാം ഒരിടത്ത് വരുകയും ചെയ്യും. ധാരാളം സ്ഥലം വേണമെന്നതാണ് ഐലന്‍റ് കിച്ചണിന്‍റെ പരിമിതി. എന്നാല്‍ ഈ സ്ഥലത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നതാണ് പ്രത്യേകത.
മലപ്പുറം ജില്ലയില്‍ വണ്ടൂരിലെ കസ്റ്റമര്‍ക്കു വേണ്ടി ഡിസൈനര്‍ ഷമീം രൂപകല്‍പന ചെയ്ത ഐലന്‍റ് കിച്ചണ്‍ മോഡലാണ് പരിചയപ്പെടുത്തുന്നത്. 240 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് കിച്ചണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കിച്ചണ്‍ സ്പേസിന്‍റെ നടുവിലായാണ് ഐലന്‍റ് കൗണ്ടര്‍ അഥവാ ഗ്യാസ് സ്റ്റവ് സജീകരിച്ചിരിക്കുന്നത്. മോഡുലാര്‍ ചിമ്മിനി ഒരു ഹാങ്ങിങ് കബോഡിനുള്ള കൊടുത്തിരിക്കുന്നു. കബോഡിലെ ബാക്കി സ്പേസ് സ്റ്റോറേജാക്കി മാറ്റിയിരിക്കുന്നു. കിച്ചണ്‍ കൗണ്ടറിന്‍റെ വശങ്ങളില്‍ കാബിനറ്റും ഓപ്പണ്‍ ഷെല്‍ഫുകളും ഡിസൈന്‍ ചെയ്തിട്ടുണ്ട്. പാചകത്തിന് സ്ഥിരം ഉപയോഗിക്കുന്ന ചേരുവകളും പാത്രങ്ങളും ഇവിടെ തന്നെ വെക്കാന്‍ കഴിയും. ടവല്‍ റോഡ്, ബുക്ക് റാക്ക്, നൈഫ് ഹോള്‍ഡര്‍ തുടങ്ങിയവക്കും ഇവിടെ സ്പേസ് കണ്ടത്തെിയിട്ടുണ്ട്.
അടുക്കളക്കൊപ്പം തന്നെയാണ് വര്‍ക്ക് സ്പേസും ഒരുക്കിയിരിക്കുന്നത്. അതിനാല്‍ സമയം പാഴാക്കാക്കുന്നത് ഒഴിവാകും. സിങ്കിനു താഴെവരുന്ന സ്ഥലവും പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിങ്കിന് താഴെ സ്റ്റോറേജിനായി കാബിനറ്റുകള്‍ കൊടുത്തിരിക്കുന്നു. ഓപ്പണ്‍ കിച്ചണ്‍ കോണ്‍സെപ്റ്റില്‍ തുറന്ന ഷെല്‍ഡുകളാണ് അധികവും ഉപയോഗിച്ചിരിക്കുന്നത്. പാത്രങ്ങള്‍ ഉള്‍പ്പെടെ സ്ഥിരം ഉപയോഗിക്കുന്ന സാധനങ്ങള്‍ എപ്പോഴും തുറന്ന് എടുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്. സ്റ്റോറേജിനു വേണ്ടി വുഡന്‍, വെനീര്‍ കാബിനറ്റുകളും ഒരുക്കിയിട്ടുണ്ട്. കാബിനറ്റിനോടൊപ്പം നില്‍ക്കുന്ന തരത്തിലാണ് ഓവന്‍ സജീരിച്ചിരിക്കുന്നത്.
വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് കിച്ചണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അടുക്കള ഉപകരണങ്ങള്‍ക്കും സ്ഥലം പാഴാകാത്ത രീതിയില്‍ ഇടം കണ്ടത്തെിയിരിക്കുന്നു. അടുക്കളയിലെ ഒരു ഭാഗത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ സെറ്റു ചെയ്തിട്ടുണ്ട്. അതിനോട് ചേര്‍ന്ന് ഗ്ളാസിലും വുഡന്‍ വെനീറിലും കോക്കറി ഷെല്‍ഫും ഒരുക്കിയിരിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ സ്പേസില്‍ നിന്നും പാര്‍ട്ടീഷന്‍ നല്‍കി വാഷ് സ്പേസും കൊടുത്തിട്ടുണ്ട്.
എല്‍. ഇ.ഡി ലൈറ്റുകളാണ് വെളിച്ച വിതാനത്തിന് ഉപയോഗിച്ചിരിക്കുന്നത്. അടുക്കളയില്‍ വോള്‍ കാബിനറ്റുകള്‍ക്ക് വുഡന്‍ വെനീറാണ് ഉപയോഗിച്ചിരിക്കുന്നത്.
ഐലന്‍ഡ് കൗണ്ടറാണ് അടുക്കളയിലെ ഹൈലൈറ്റ്. ഉയരമുള്ള സ്റ്റൂളുകള്‍ ഇവിടെയിട്ട് പ്രിപറേഷന്‍ കൗണ്ടറായും ഇത് ഉപയോഗിക്കാം. അടുക്കള ഐലന്‍റ് കോണ്‍സെപ്റ്റിലാണെങ്കില്‍ പാചകത്തിനിടെ സ്റ്റോര്‍ റൂമിലേക്കും വര്‍ക്ക് ഏരിയയിലേക്കും ഓടി നടക്കേണ്ട കാര്യമില്ളെന്ന് സാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.