പഴയ വീടിന്‍റെ അടുക്കളയൊന്ന് പുതുക്കി പണിയണം. ആവശ്യവുമായി കെ.ടി. ബക്കർ ജമാലും ഭാര്യ സബ്നയും സമീപിച്ചത് ഡിസൈനർ ഷഫീഖിനെയാണ്. പണി പൂർത്തിയായി അടുക്കള നേരിൽ കണ്ടപ്പോൾ വീട് മൊത്തത്തിലൊന്ന് പുതുക്കണമെന്ന് തന്നെ കുടുംബം തീരുമാനിച്ചു. അങ്ങനെയാണ് വീടിന്‍റെ മുഖം മിനുക്കാനുള്ള ആവശ്യം വീണ്ടും ഡിസൈനർ ഷഫീഖിന്‍റെ കൈകളിൽ തന്നെയെത്തിയത്.
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് കുട്ടിപ്പാറയിലാണ് വീട്. ഓർത്തോഗണൽ കൺസെപ്റ്റിലാണ് വീട് ഒരുക്കിയിരിക്കുന്നത്. പഴയ അടുക്കളയുടെ ഫ്ലോറിങ് ഒരു സ്റ്റെപ് താഴ്ചയിലായിരുന്നു. സ്ഥല പരിമിതിയുള്ളതിനാൽ കൂടുതൽ ക്യാബിനറ്റ് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. അങ്ങനെയാണ് ഐലൻഡ് കിച്ചൻ മാതൃകയിൽ അടുക്കള പുതുക്കി പണിയാമെന്ന് ഡിസൈനർ തീരുമാനിക്കുന്നത്. ടി.വി യൂനിറ്റും ഒരു ബ്രേക്ഫാസ്റ്റ് ടേബിളും അതിനോടനുബന്ധിച്ച് കൊടുത്തിട്ടുണ്ട്. കിച്ചൻ ക്യാബിനെറ്റിന് മുകളിൽ നാനോ വൈറ്റും ചുവരുകൾക്ക് മോരോക്കോൻ ടൈലുമാണ് നൽകിയിരിക്കുന്നത്.
അടുക്കളയുടെ പണി പൂർത്തിയായതിന് ശേഷം വീടിന്‍റെ ഇന്റീരിയർ വർക്കുകളിലേക്കാണ് കടന്നത്. പഴയ ടൈലുകൾ മാറ്റി ലിവിങ് റൂമിലും കിച്ചനിലും ഇറ്റാലിയൻ മാർബിൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു റൂമുകളിൽ അതേ ഡിസൈനിലുള്ള വലിയ സൈസിലുള്ള ടൈലുമാണ് നൽകിയിരിക്കുന്നത്. വീടിന്റെ മുൻഭാഗം പുതുക്കിയെടുത്തപ്പോൾ വലിപ്പം കൂടിയതിനനുസരിച്ച് മുൻവാതിലിന്‍റെ വലിപ്പവും കൂട്ടി. പുതിയ കാർ പോർച്ചിന്റെ മുകളിൽ നേരത്തെ ഉണ്ടായിരുന്ന ബെഡ് റൂമും ചേർത്ത് വലിയൊരു റൂമാക്കി മാറ്റി.
ലിവിങ് റൂമിന്റെ ചുമർ പൊളിച്ചു ഇന്റീരിയർ പാർട്ടീഷൻ കൊടുത്തു. അതിൽ തന്നെ ടി.വി യൂനിറ്റും ഉൾപ്പെടുത്തി. ലിവിങ് റൂമിന്റെ ഒരു ചുവരിൽ ബനീർ ഗ്രൂ ഡിസൈനും ടെക്സ്ച്ചർ പെയിന്റും നൽകി. അതിന് മികവേകാൻ മെറ്റൽ ആർട്ടും കൂട്ടിനൽകി.
മാസ്റ്റർ ബെഡ് റൂമിന്റെ കൂടെ കുറച്ച് സ്ഥലം കൂടി കൂട്ടി നൽകി വലിയ ബെഡ്‌റൂമാക്കി മാറ്റി. വാർഡ്രോബിന് വേണ്ടി പ്രത്യേക ഏരിയയും, അതിനോടൊപ്പം ഡ്രസിങ് ടേബിളും സെറ്റ് ചെയ്തു. അതു കൊണ്ടു തന്നെ ബെഡ് റൂമിൽ ഫ്രീ സ്പേസ് ആവശ്യത്തിനുണ്ട്. കട്ടിലും ഹെഡ്ബോർഡും പ്ലൈവുഡ് - വെനീർ കോമ്പിനേഷനിലാണ് ചെയ്തതിരിക്കുന്നത്. സീലിങ്ങിൽ ജിപ്സം - വെനീർ കോമ്പിനേഷനാണ് ഉപയോഗിച്ചത്.
വീട് പുതുക്കിയതിനോടൊപ്പം തന്നെ പഴയ സോഫകളും ഡൈനിങ് ടേബിളുമുൾപ്പടെയുള്ള ഫർണിച്ചറുകളും പുതുക്കിയെടുത്തു. വീടിന്റെ മുകളിൽ ബാൽക്കണിയിലും താഴെ സിറ്റൗട്ടിലും ഊഞ്ഞാൽ നൽകി. മുകൾ ഭാഗത്ത് പുതുതായെടുത്ത ബെഡ്റൂമിൽ യു.പി.വി.സി ഉപയോഗിച്ചുള്ള വലിയ ജനവാതിലുകളാണ് കൊടുത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ വുഡൻ സ്ട്രിപ്പ് ടൈൽ ആണ് ഈ ബെഡ്റൂമിന്‍റെ ഫ്ളോറിൽ ഉപയോഗിച്ചിട്ടുള്ളത്. സിറ്റൗട്ടിൽ പ്ലാന്റർ ബോക്സ്കൾ നൽകുകയും സീലിങ്ങിൽ വേനീർ ഡിസൈനും അതിൽ പ്രൊഫൈൽ ലൈറ്റും നൽകിയിട്ടുണ്ട്.
Designer- Shafique MK
Cob Arch Studio-Calicut
Mob- 9745220422
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.