അടുക്കളയിൽ അടിമുടി വെളിച്ചം

വീട്ടിൽ ഏററവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇടം അടുക്കളയാണ്. അതുകൊണ്ടു തന്നെ സൗകര്യങ്ങളൊരുക്കുേമ്പാൾ അടുക്കളയെ തഴയരുത്. ഡിസൈനിങ്ങിലാണെങ്കിലും സ്പേസ് ഒരുക്കുന്നതിലാണെങ്കിലും സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. അടുക്കള ഒരുക്കുേമ്പാൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വെളിച്ച വിധാനം. പകല്‍ സമയത്ത് ആവശ്യത്തിന് സൂര്യപ്രകാശവും വായു സഞ്ചാരവുമൊക്കെ ലഭിക്കുന്ന രീതിയിലായിരിക്കണം അടുക്കള ഒരുക്കേണ്ടത്.

അടുക്കളയിലെ ജോലിക്ക് എളുപ്പവും സൗകര്യവും ഒരുക്കാന്‍ പ്രകാശ ക്രമീകരണം അത്യാവശ്യമാണ്. യൂട്ടിലിറ്റിക്ക് സഹായകരമാവുന്ന രീതിയില്‍ വേണം ലൈറ്റിങ് ചെയ്യാൻ. കിച്ചന്‍ ഇന്‍റീരിയറിന്‍റെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ ലൈറ്റുകള്‍ക്കും നല്ലൊരു പങ്കുണ്ട്. സ്വാഭാവികമായ പ്രകാശവും ഇളം നിറങ്ങളുമാണ് കിച്ചനിലെ ലൈറ്റിങ് നിര്‍വഹിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട രണ്ട് ഘടകങ്ങള്‍.

കിച്ചൺ ലൈറ്റിങ്ങിലെ പ്രാഥമിക കാര്യങ്ങൾ

  • അടുക്കളയിലെ പ്രധാന ലൈറ്റില്‍ നിന്നുള്ള പ്രകാശം എല്ലായിടത്തും എത്തുന്നതായിരിക്കണം. അതനുസരിച്ചു വേണം ലൈറ്റിൻെറ സ്ഥാനം നിർണയിക്കാൻ. പ്രകാശം നിഴലുകള്‍ തടസപ്പെടുത്താത്ത വിധത്തില്‍ വേണം ലൈറ്റ് ക്രമീകരിക്കേണ്ടത്.
  • പ്രധാന സ്ഥലങ്ങളില്‍ പ്രത്യേക പ്രകാശ ക്രമീകരണം നടത്തണം. ഉദാഹരണത്തിന്, സിങ്കിന് മുകളില്‍ പ്രത്യേക ലൈറ്റ് ക്രമീകരിക്കുന്നത് രാത്രി കാലങ്ങളിലും ഇരുണ്ട പകല്‍ സമയങ്ങളിലും നിങ്ങൾക്ക് ഉപകാരപ്പെടും. 
  • അടുക്കളയിലെ കാബിനറ്റുകളിലും മറ്റ് സ്റ്റോറേജ് സ്പേസുകളിലും ആവശ്യത്തിന് പ്രകാശം ലഭിക്കുന്ന തരത്തിൽ ലൈറ്റിങ് ചെയ്യണം. 
  • ഫിലമെന്‍റ് ബള്‍ബുകള്‍ അടുക്കളയുടെ അന്തരീക്ഷത്തിലെ ചൂട് വർധിപ്പിക്കുമെന്നതിനാല്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. 

അടുക്കളയുടെ വലിപ്പം അനുസരിച്ചാണ് ലൈറ്റിങ് ചെയ്യേണ്ടത്. ചെറിയ അടുക്കളയാണെങ്കിൽ സെന്‍ട്രല്‍ സീലിങ് ലൈറ്റുകളും ക്യാബിനറ്റുകള്‍ക്ക് താഴെയായി നല്‍കുന്ന ടാക്‌സ് ലൈറ്റുകളും തന്നെ ധാരാളമാണ്. എന്നാല്‍, വലിപ്പം കൂടുന്നതിന് അനുസരിച്ച് ജനറല്‍ ലൈറ്റിങ്ങിനും ടാസ്‌ക് ലൈറ്റിങ്ങിനും പുറമെ കാബിനറ്റുകള്‍ക്കു വേണ്ടി ആക്‌സന്‍റ് ലൈറ്റുകളും നല്‍കേണ്ടതായി വരും.

ടാസ്‌ക് ലൈറ്റിങ്ങിൻെറ പ്രാധാന്യം

ഏതെങ്കിലും ജോലി ചെയ്യുന്നതിന് ആവശ്യമായ വെളിച്ചം ലഭിക്കാൻ പ്രത്യേകമായി ഒരുക്കുന്ന ലൈറ്റിങ്ങിനെയാണ് ടാസ്ക് ലൈറ്റിങ് എന്നു പറയുന്നത്. അടുക്കളയിലെ പൊതുവായ ആവശ്യങ്ങള്‍ക്ക് ജനറല്‍ ലൈറ്റിങ് മതിയാവും. ഇതിനു വേണ്ടി ചുമരിലോ സീലിങ്ങിലോ ആയി ഒന്നോ രണ്ടോ ഫ്ലൂറസെന്‍റ് ട്യൂബുകള്‍ നല്‍കിയാല്‍ മതി. ഇത് ഉൗർേജ്ജാപയോഗവും കുറക്കും.

ചുമരില്‍ പിടിപ്പിക്കുന്ന ലൈറ്റുകള്‍ കാബിനറ്റിന്‍റെ നിഴല്‍ വീഴാത്ത രീതിയില്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍, പച്ചക്കറി നുറുക്കുക, ഫിഷ് കട്ട് ചെയ്യുക, കുക്കിങ് തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്ക് അതാത് സ്‌പെയ്‌സില്‍ നല്ല വെളിച്ചം നല്‍കുന്ന ടാസ്‌ക് ലൈറ്റിങ് ആണ് ഉത്തമം. ടാസ്‌ക് ലൈറ്റിങ്ങിനു ഉപയോഗിക്കുന്ന ലൈറ്റുകള്‍ കാബിനറ്റുകളുടെ അടിയിലായാണ് സാധാരണ നല്‍കുന്നത്. ചെറിയ സി.എഫ്.എല്‍ ട്യൂബുകള്‍ ഇതിനായി ഉപയോഗിക്കുന്നു.

കാബിനറ്റുകള്‍ക്ക് ഉള്ളില്‍ ഫോക്കസ് ലൈറ്റുകള്‍ നല്‍കുന്ന രീതിയും നിലവിലുണ്ട്. വാഷിങ് ഏരിയ, കട്ടിങ് ഏരിയ. സിങ്ക് എന്നിവിടങ്ങളിലൊക്കെ ടാസ്‌ക് ലൈറ്റിന്‍റെ പ്രകാശം ഉണ്ടെങ്കില്‍ അവ ജോലികള്‍ എളുപ്പമാക്കും. സിങ്കിന് അരികില്‍ ജനലുകള്‍ സ്ഥാപിക്കുന്നതും വെളിച്ചത്തിന്‍റ സാന്നിധ്യം കൂട്ടുന്ന കാര്യമാണ്.

ഒരു പ്രത്യേക ഭാഗത്തെ മാത്രം കേന്ദ്രീകരിക്കുന്ന അഡ്ജസ്റ്റബ്ള്‍ ഫിക്‌ചേഴ്‌സോട് കൂടിയ സ്‌പോട്ട് ലൈറ്റും കിച്ചണില്‍ ഉപയോഗിക്കാറുണ്ട്. ഐലന്‍റ് കിച്ചന് മുകളിലായി പെന്‍ഡന്‍റ് ലാബ് വെക്കുന്നത് കിച്ചണ്‍ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കും. അടുക്കളയുടെ മോടി കൂട്ടാന്‍ ഡെക്കറേറ്റീവ് സ്ട്രിപ് ലൈറ്റുകളും ഉപയോഗിക്കാം.

അടുക്കളയോട് ചേര്‍ന്ന് ബ്രേക്ക് ഫാസ്റ്റ് ടേബ്ള്‍ വരുമ്പോള്‍ അതിനു മുകളില്‍ പ്രത്യേക ലൈറ്റിങ് ഒരുക്കാം. പുത്തൻ ഡിസൈനുകളിലുള്ള പെൻഡൻറ് ലൈറ്റോ, ഹാംഗിങ് ലൈറ്റുകളോ ഇതിനു വേണ്ടി ഉപയോഗിക്കാം. ഊര്‍ജക്ഷമത വര്‍ധിപ്പിക്കുന്ന എല്‍.ഇ.ഡി ലൈറ്റുകളും അടുക്കളയുടെ ഭാഗമായി നല്‍കുന്ന രീതിയും ഡിസൈനർമാർ ഉപയോഗിച്ചു വരുന്നുണ്ട്. 

Tags:    
News Summary - lighting in kitchen Griham INTERIORS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.