ഇനി രാജകീയപ്രൗഢിയോടെ ഒരുക്കാം വീടിന്‍റെ അകത്തളവും

കൃത്യമായ പ്ലാനില്ലാതെ വീടുപണി പൂർത്തിയാക്കുന്നത് പലപ്പോഴും തീരാ തലവേദനക്ക് വഴിയൊരുക്കാറുണ്ട്. വീട് പണി പൂർത്തിയായ ശേഷം താമസം മാറുമ്പോഴാണ് അത്തരം പോരായ്മകൾ അലട്ടിതുടങ്ങുക. എന്നാൽ ചില കാര്യങ്ങളിൽ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയാൽ നമുക്ക് ഭാവിയിൽ സംഭവിച്ചേക്കാവുന്ന അപാകതകളും തലവേദനകളും ഒരുപരിധിവരെ ഒഴിവാക്കാനാവും

വാൾ ആർട്ട്‌ ആൻഡ് കളർ ഹൈലൈറ്റിംഗ്

അകത്തളങ്ങളുടെ മാറ്റ് കൂട്ടുന്നതിൽ മർമ്മ പ്രധാനമാണ് വാൾ ആർട്ട് ആന്‍റ് കളർ ഹൈലൈറ്റ്. കളർ ഹൈലൈറ്റിംഗ് ഇന്ന് ട്രെൻഡാണ്. വീടിനോ ചില ഭിത്തികൾക്കോ വേറിട്ട നിറം നൽകി ഹൈലൈറ്റ് ചെയ്യുന്ന രീതിയാണിത്. മുറിയുടെ മുഴുവൻ തീമിനോട് ഇണങ്ങുന്ന വിധമാണ് കളർ ഹൈലൈറ്റ് ചെയ്യേണ്ടത്.


വിശാലതക്കും വെളിച്ച കൂടുതലിനും അപ്പുറം വേറിട്ട ഭംഗിയാണ് ഇത് വീടിന് നൽകുന്നത്. ചെറിയ ചൂടും തണുപ്പും വെള്ളത്തിന്‍റെ സാന്നിധ്യവും ഉണ്ടാവുന്ന ഭിത്തികളിൽ സ്വാഭാവികമായും വിള്ളലോ, എത്ര പെയിന്‍റ് അടിച്ചാലും വൃത്തിയാവാത്ത സാഹചര്യമോ ഉണ്ടാവാറുണ്ട്. ഈ സാഹചര്യം വാട്ടർപ്രൂഫ് പുട്ടിയോ കളർ ഹൈലൈറ്റോ ഉപയോഗിച്ച് നമുക്ക് ഒരു പരിധിവരെ മറികടക്കാനാവും.

ഒഴിഞ്ഞ ഭിത്തികളെ ഉപയോഗപ്രദമാക്കാനും മുറിയുടെ വലിപ്പക്കുറവുകളെ നികത്താനും ചുമരിലെ വൃത്തികേടുകൾ (തേപ്പിലോ, ഏച്ചുകൂട്ടലിലോ, ലീക്കിലോ സംഭവിക്കാറുള്ളത്) അറിയാതിരിക്കാനും വാൾ ആർട്ടുകളും ഫ്രെയിമുകളും സഹായിക്കുന്നു.

ഈർപ്പം തട്ടുന്ന ഭിത്തികളിൽ ഗുണമേന്മയുള്ള വാട്ടർ പ്രൂഫിങ്ങോ മറ്റു ബദൽ സംവിധാനങ്ങളോ ഉപയോഗിച്ചിട്ടില്ലെങ്കിൽ കേരളത്തിന്‍റെ കാലാവസ്ഥയിൽ വീടിന്‍റെ അകവും പുറവും പെയിന്‍റിങ്ങും ഫർണിച്ചറുകളും കേടാവാനുള്ള സാധ്യത ഏറെയാണ്.


ശ്രദ്ദയോടെ സീലിംഗ് അലങ്കരിക്കാം

മാറിവരുന്ന കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും സംരക്ഷണവും വേണ്ട ഒന്നാണ് സീലിംഗ് ജോലികൾ. മെറ്റീരിയൽ ഫിക്സിങ് ആണ് ഇതിന്‍റെ ആദ്യ കടമ്പ. മെറ്റീരിയൽ സെലക്ഷൻ എന്നത് ചിലവിനെയും ഗുണമേന്മയും ബാധിക്കുന്നതാണ്. ഇന്‍റീരിയർ ഭംഗിയേക്കാൾ റൂം ടെമ്പറേച്ചർ നിയന്ത്രിക്കുക എന്നതാണ് സീലിങ്ങിന്‍റെ ശാസ്ത്രീയവശം.

ഫാൾ സീലിംങ്ങിന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ നിരവധിയുണ്ട്. ജിപ്സം ബോർഡ്, കാത്സ്യം സിലിക്കേറ്റ് ബോർഡ്, എം.ആർ ബോർഡ്, പി.ഒ.പി തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ലഭ്യത കൊണ്ടും വിലക്കുറവ് കൊണ്ടും വ്യാപകമായി ഉപയോഗിക്കുന്നത് ജിപ്സം ബോർഡാണ്. ഭാഗികമായുള്ള സീലിംഗ് വർക്കുകൾ, അനുയോജ്യമായ പെയിന്‍റിംഗ് എന്നിവ സംയോജിപ്പിച്ചുള്ള വർക്കുകൾ സീലിങ്ങിന്‍റെ ചിലവ് കുറയ്ക്കും.

ചിലയിടങ്ങൾ സിമന്‍റ് ഫിനിഷിംഗ് നിലനിർത്തുന്നതും സീലിംഗ് ഡിസൈനുകളുടെ ഏകീകരണവും ചിലവ് കുറഞ്ഞ രീതിയിൽ ഭംഗി കൂട്ടുന്ന ഒന്നാണ്. പൂപ്പലും ഈർപ്പവും മൂലമുണ്ടാകുന്ന പ്രശ്നങ്ങളും താരതമ്യേന ഈ രീതിയിൽ കുറവാണ്.

ഇന്‍റീരിയർ വർക്കുകളിൽ മഴക്കാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ കൂടുതൽ കണ്ടുവരുന്നത് സീലിംഗ് വർക്കുകളിലാണ്. ഈർപ്പത്തിൽ നിന്ന് സംരക്ഷണമേകുന്ന ഗുണമേന്മയുള്ള മെറ്റീരിയലുകൾ, ക്വാളിറ്റി പുട്ടികൾ, സപ്പോർട്ടിംഗ് എലെമന്‍റുകൾ എന്നിവയാണ് ഇതിന്‍റെ പ്രതിവിധി.


അകത്തളങ്ങളിലെ ചെടിയും ലൈറ്റും

മിനുക്ക് പണി ഘട്ടത്തിൽ വീടിന്‍റെ ഭംഗി കൂട്ടുന്ന ഒന്നാണ് അകത്തളങ്ങളിലെ ചെടിയും ലൈറ്റും. ഇന്‍റീരിയർ ചെയ്യുമ്പോൾ പതിവായി ഉപയോഗിക്കുന്ന ഇടത്തിൽ സ്പോട്ട് ബൾബുകളുടെ എണ്ണം കുറച്ച് വെളിച്ചം ലഭിക്കുന്ന വലിയ ലൈറ്റുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.


മുറ്റം, മുറിയുടെ മൂലകൾ, ബാൽക്കണി എന്നിടങ്ങളിലൊക്കെ ഇന്ന് ചെടികൾ വെക്കാറുണ്ട്. ചെടികൾ വെക്കുന്ന ചുവരുകളിൽ ഗ്ലാസ് ജാളി വർക്കുകൾ ചെയ്യുന്നത് ചെടിയുടെ കാഴ്ച എടുത്തുകാണിക്കാൻ സഹായിക്കും. പോസിറ്റീവ് ഊർജ്ജം വീട്ടിൽ നിറക്കാൻ ഇത്തരം ചെടികൾ ഏറെ സഹായിക്കും.

ആക്വിഖ്‌ ആർക്കിടെക്ചർ, ഓമശ്ശേരി

8157829371, 9946869413

aqiqarchitects@gmail.com

www.aqiqarchitects.com 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.