മോഹൻലാൽ കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ ഫ്ലാറ്റ്. 15, 16 നിലകൾ ചേർന്ന് ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് നടൻ വാങ്ങിയത്. ആഢംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളുളള ഫ്ലാറ്റിന്റെ പാലുകാച്ചൽ ബുധനാഴ്ചയായിരുന്നു. അടുത്ത സുഹൃത്തുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
മോഹൻലാൽ സ്വന്തമാക്കിയ ഫ്ലാറ്റിലെ ഏറ്റവും വലിയ ഹൈലറ്റ് എൻട്രൻസിൽ സ്ഥാപിച്ച ലാംബ്രട്ട സ്കൂട്ടറാണ്. ഇട്ടിമാണി; മെയ്ഡ് ഇൻ ചൈന ചിത്രത്തിൽ ഇതേ സ്കൂട്ടറാണ് മോഹൻലാൽ ഉപയോഗിച്ചിരുന്നത്. ചിത്രം പുറത്തിറങ്ങിയ സമയത്ത് വണ്ടി നമ്പർ ഏറെ ചർച്ചയായിരുന്നു. മോഹൻലാലിന്റെ തന്നെ കരിയർ ബ്രേക്കായ രാജാവിന്റെ മകനിലെ ഫേമസ് ഡയലോഗായ '2255' ആണ് സ്കൂട്ടറിന്റെ നമ്പർ.
അതിമനോഹരമായ രീതിയിലാണ് ഫ്ലാറ്റ് ഒരുക്കിയിരിക്കുന്നത്. പാചകത്തിനോട് അതീവ താൽപര്യമുളള നടൻ അതീവ വിപുലമായിട്ടാണ് കിച്ചൻ സെറ്റ് ചെയ്തിരിക്കുന്നത്. പാൻട്രി കിച്ചൺ, വർക്കിങ് കിച്ചൺ, ഗസ്റ്റ് ലീവിങ്, ഡൈനിങ്, പൂജാ റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. നാല് കിടപ്പ് മുറികളാണ് ഫ്ലാറ്റിലുള്ളത്. ഇത് കൂടാതെ മേക്കപ്പ് റൂമും സ്റ്റാഫ് മുറികളും ഫ്ളാറ്റിൽ സജീകരിച്ചിട്ടുണ്ട്. വീടിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.