മനസിന് ഇഷ്ടം തോന്നുന്ന ഒരിടത്ത് ഒരു നല്ലവീട്. ജനിച്ചു വളർന്ന ഹരിയാനയിലെ അംബാല മുതൽ മനസിനിണങ്ങുന്ന വീട് തേടിയുള്ള യാത്രകളെ കുറിച്ച് പരിനീതിക്ക് പരിഭവമില്ല. കാരണം തെൻറ സ്വപ്നങ്ങളിലേതെന്ന പോലെ ആ വീട് സ്വന്തമാക്കിയതിെൻറ ആഹളാദത്തിലാണവർ.മുംബൈയിലെ ബാന്ദ്രയിൽ കടലിനഭിമുഖമായി ബാൽക്കണിയുള്ള ഒരു കിടിലൻ ഫ്ലാറ്റാണ് പരിനീതി സ്വന്തമാക്കിയത്.
30ഒാളം വീടുകൾ കണ്ടുകഴിഞ്ഞാണ് ബാന്ദ്രയിലെ ഈ ഫ്ലാറ്റ് പരിനീതി കണ്ടുപിടിച്ചത്. 3400 ചതുരശ്രയടിയുള്ള കടലിനഭിമുഖമായുള്ള ഒറ്റനോട്ടത്തിൽത്തന്നെ താരത്തിനിഷ്ടമായി. തിരക്കുകൾക്കിടയിലും ആദ്യ വീടിന്റെ ഡിസൈനിങ്ങിന്റെ എല്ലാ ഘട്ടങ്ങളിലും പരിനീതി സജീവമായിരുന്നുവെന്ന് ഇൻറീരിയർ ഡിസൈനർ ശബ്നം ഗുപ്ത പറയുന്നു.
വൈറ്റ് വുഡൻ നിറങ്ങളുടെ സമന്വയമാണ് അകത്തളങ്ങളിെൻറ പ്രധാനചാരുത. ലിവിങ്ങിെൻറ ഒരു ഭാഗത്തെ ചുവര് വിേൻറജ് ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ലിവിങ് റൂം കടൽ കാഴ്ചകൾക്ക് അഭിമുഖമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഗുൽമോഹർ ലെയിൻ നിന്നും കസ്റ്റംമെയ്ഡായി നിർമ്മിച്ച രണ്ടു വെള്ള സോഫകളും കോഫീടേബിളും ഒരുക്കി. സൈഡ് ടേബിൾ ചോർ ബസാറിൽ നിന്നും വാങ്ങിയ ആൻറിക് പീസാണ്. അത് പെയിൻറടിച്ച് മനോഹരമാക്കുകയാണുണ്ടായത്.
പഴയമോഡൽ ടെലിഫോണുകൾ കൊണ്ട് ഡിസൈൻ നൽകി, അരികിൽ കസ്റ്റംമെയ്ഡ് സൈഡ് ടേബിളിനു മുകളിൽ പരിനീതി യൂറോപിൽ നിന്നും സ്വന്തമാക്കിയ റെഡ് ഫോൺ വെച്ചിരിക്കുന്നു. ഇത് ഇൻറർകോമായണ് അവർ ഉപയോഗിക്കുന്നത്.
സൈഡ് ടേബിൾ സ്റ്റോറേജിനുള്ള സൗകര്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. വുഡൻ, വൈറ്റ് , ബളാക് നിറങ്ങളുടെ ലയനം ആകർഷണീയമായിരിക്കുന്നു
നാല് ബെഡ്‌റൂമുകളുള്ള ഫ്ലാറ്റിലെ രണ്ടു റൂമുകൾ മേക്അപ് റൂമും എന്റർടെയിൻമെന്റ് റൂമുമായി മാറ്റിയെടുത്തിരിക്കുന്നു. സൗണ്ട്പ്രൂഫ് ആയിട്ടാണ് എന്റർടെയിൻമെന്റ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ ഹോം തിയേറ്റർ, റീഡിങ് റൂം,റിഹേഴ്‌സിങ്, മേക് അപ് റൂമുകൾ ഉൾപ്പെടുന്നു.
യാത്രകൾ ഇഷ്ടപ്പെടുന്നതുകൊണ്ട് മാസ്റ്റർ ബെഡ്‌റൂമിന്റെ ഒരുഭാഗത്തെ ഭിത്തികളെ ഭൂപടങ്ങൾ അലങ്കരിക്കുന്നു.
‘വിദേശ രാജ്യങ്ങളിലെല്ലാം പോകുേമ്പാൾ അവിടുത്തെ മാഗസിനുകൾ വാങ്ങി വായിക്കുന്ന സ്വഭാവമുണ്ട്. എനിക്കിഷ്ടമുള്ള പുസ്തകങ്ങളുടെ കവറുകളും മാഗസിനുകളും ചുവരിൽ വന്നത് അങ്ങനെയാണ്.’
കുട്ടിക്കാല ഒാർമ്മകൾക്ക് വേണ്ടി ഒരു ഭാഗം ഒഴിച്ചിട്ടു. ഡിസ്നിയിൽ നിന്നും ലഭിച്ച മിക്കി മൗസിെൻറ പോസ്റ്റുകളും മറ്റും ഫ്രെയിമിലാക്കി ചുവർ അലങ്കരിച്ചിട്ടുണ്ട്.
ഒരു മിനി ഓപ്പൺ സ്‌പേസിൽ നിറയെ ചെടികളും പച്ചപ്പും ഉൾപ്പെടുത്തിയിരിക്കുന്നു. തറയിൽ പെബിൾ വിരിച്ചിരിച്ച് മനോഹരമാക്കിയിരിക്കുന്നു. ഇേൻറാർ ഗാർഡൻ എന്നു തന്നെ വിളിക്കാം. പുറത്ത് എത്ര ചൂടാണെങ്കിലും ഇവിടെ നല്ല തണുപ്പായിരിക്കും. ഇവിടെ കാറ്റുകൊണ്ട് കഥ പറഞ്ഞിരിക്കാൻ ആടുകട്ടിലും ഒരുക്കി.
പുസ്തകങ്ങളോടുള്ള ഇഷ്ടം റീഡിങ് റൂമിെൻറ ചുവരിനെ മുഴുവനായി അലങ്കരിച്ച കസ്റ്റംമെയഡ് ബുക്ക് ഷെൽഫ് കണ്ടാൽ അറിയാം. ഇൗ സ്‌പേസിൽ നേവൽ ബളൂ നിറമുള്ള സോഫയാണ് ഒരുക്കിയിരിക്കുന്നത്. ഷോകേസിനെ പുരസ്‌കാരങ്ങൾ അലങ്കരിക്കുന്നു.
ഡൈനിങ്ങിെൻറ പ്രധാന ആകർഷം മനോഹരമായ തൂക്കുവിളക്കാണ്. മിനിമലിസ്റ്റിക് ശൈലിയാണ് ഡൈനിങ് സ്‌പേസിൽ കൊണ്ടുവന്നിരിക്കുന്നത്. വുഡൻ മേശയും ചെയറും. ഡിസൈനർ ശബ്നത്തിെൻറ കയ്യിലുള്ള ശേഖരത്തിൽ നിന്നാണ് തൂക്കുവിളക്ക്. വെള്ളനിറത്തിലിരുന്ന അതിനെ ബ്രാസ് നിറത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു.
വിേൻറജ് ഭംഗിയുള്ള കാഷ് കൗണ്ടർ, ലക്ഷ്വറി ഫീൽ നൽകുന്ന ബാത്ത് റൂമും പരിനീതിയുടെ ഇഷ്ടപ്രകാരം ഡിസൈൻ ചെയ്തിട്ടുള്ളതാണ്.
ഫ്ളാറ്റിൽ പരിനീതിയുടെ സ്വന്തം സ്‌പേസ് ബാൽക്കണി തന്നെയാണ്. ഫ്ലാറ്റിലുള്ളപ്പോൾ ഇവിടെ നിന്ന് തിരകളുടെ നൃത്തമാസ്വദിക്കലാണ് പരീനീതിയുടെ ഇഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.