എട്ടര ലക്ഷത്തിന് 1360 സ്ക്വയര്‍ ഫീറ്റ് വീട് നല്ലൊരു നേട്ടമാണ്. കോസ്റ്റ്ഫോര്‍ഡ് തൃശൂര്‍ പെരിഞ്ഞനത്തെ ദിനകരന്‍െറ വീട് നിര്‍മിച്ചത് ഈ തുകക്കാണ്. രണ്ട് ബെഡ് റൂം, പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, രണ്ട് ടോയ്ലെറ്റ്, മുകള്‍ നിലയില്‍ വിശാലമായ റീഡിങ് റൂം. യഥേഷ്ടം വായുസഞ്ചാരമുള്ള മുറികളാണ്. നടുത്തളംപോലെ മുകളിലേക്ക് തുറക്കുന്ന ഓപണ്‍ സ്പേസുണ്ട് ഡൈനിങ് റൂമിനോട് ചേര്‍ന്ന്. വെളിച്ചവും വായു സഞ്ചാരവും വരുന്നത് ഇതു വഴിയാണ്. ഫില്ലര്‍ സ്ളാബ് ഉപയോഗിച്ച മേല്‍ക്കൂര. എലിക്കെണികെട്ട് മാതൃകയിലാണ് ഭിത്തി നിര്‍മാണം. ഓരോ വരി പടവിനിടയിലും ഒരു കട്ട സ്പേസ് ഒഴിവാക്കിയുളള നിര്‍മാണ രീതിയാണിത്. നിര്‍മാണത്തില്‍ ഇഷ്ടിക ഏറെ ലാഭം വരും. തേപ്പില്ലാതെ പെയിന്‍റ് ചെയ്തിരിക്കുന്നു. സിറ്റൗട്ട്, ലിവിങ് റൂം എന്നിവ ഗ്രാനൈറ്റ് ഫ്ളോറിങ്, അടുക്കള, വര്‍ക്ക് ഏരിയ എന്നിവ സെറാമിക് ടൈലാണ്. ബെഡ് റൂം റെഡ് ഓക്സൈഡും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.