മൂന്നു സെന്‍റിലൊരു ആധുനിക മാളിക

കണ്ടുമടുത്ത ശൈലികളെയെല്ലാം മൂന്നു സെന്‍റിനു വെളിയില്‍ നിര്‍ത്തി ഒരു ആഡംബര വീട്. നാലു ബെഡ്റൂമുകളും ഡൈനിങ് ഏരിയ, അടുക്കള, ബാല്‍ക്കണി, രണ്ടു കാറുകള്‍ നിര്‍ത്തിയിടാവുന്ന  പോര്‍ച്ച്... ഒന്നിനും കുറവില്ലാത്ത ഈ വീട് മൂന്നു സെന്‍റില്‍ 15 ലക്ഷം രൂപക്ക് തീര്‍ക്കാം.
മഞ്ചേരി നിര്‍മാണ്‍ ഡിസൈനിലെ ഷഫീഖ് പര്യതിനിയും സുഹൃത്ത് അത്തിമണ്ണില്‍ അബ്ദുറഊഫുമാണ് ശില്‍പികള്‍.
രണ്ടു നിലയില്‍ 1475 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുണ്ടിതിന്. വേര്‍തിരിവില്ലാതെ ലിവിങ്, ഡൈനിങ് ഏരിയകള്‍. അടുക്കളയും വര്‍ക് ഏരിയയും വേര്‍തിരിച്ചിട്ടല്ലാത്തതിനാല്‍ ഇവിടെയും നല്ല വിശാലത. മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികള്‍. മുകളില്‍ ഒരു ഫാമിലി ലിവിങ്. അതില്‍നിന്ന് തുറക്കുന്നത് സജീവമായ ബാല്‍ക്കണിയിലേക്ക്.
വീടിന്‍െറ സിറ്റൗട്ടിനോട് ചേര്‍ന്ന ഭൂമിക്കടിയിലേക്ക് കവാടം തുറക്കുന്ന കാര്‍ പോര്‍ച്ച് ഡൈനിങ് ഏരിയയുടെ അടിയിലായി  അണ്ടര്‍ ഗ്രൗണ്ടിലാണ്. ഈ രൂപകല്‍പനകൊണ്ട് ഏറെ സ്ഥലം ലാഭിക്കുന്നു.  ലിവിങ്-ഡൈനിങ് ഏരിയയില്‍ നിന്ന്  മറ്റൊരു വാതില്‍ തുറന്നാല്‍ വീടിന്‍െറ വലതുവശത്ത് നിര്‍മിച്ച പാഷിയോയിലെത്തും.    
താഴെ നിലയില്‍നിന്ന് കയറിപ്പോകുന്ന ഗോവണി എട്ടു സ്റ്റെപ് കഴിഞ്ഞാല്‍ ഉള്ള സ്റ്റാന്‍ഡിങ് പ്ളേസ് വീടിന്‍െറ പ്രധാന ഹൈലൈറ്റാണ്.   ഒരു ജ്യാമിതീയ നിര്‍മിതിയായി താഴേക്ക് തുളുമ്പിനില്‍ക്കുന്ന ഈ  ഗംഭീരന്‍ ഏരിയ ഒരു ജെരോക്കെ പോലെ പുറംകാഴ്ചക്കും ഉപകരിക്കും. ബെഡ്റൂമിലെ ഡ്രസിങ് ഏരിയയില്‍   പ്രവേശിച്ചാലേ ബാത്ത് റൂമിന്‍െറ വാതില്‍ കാണൂ. മൂന്നു സെന്‍റില്‍ ഒരു കുഴല്‍കിണറും മുന്‍വശത്തും പിന്‍ഭാഗത്തുമായി  മൂന്നു മീറ്റര്‍ വീതം  മുറ്റവുമുണ്ട്.  



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.