ഓരോ വര്‍ഷവും വേനല്‍ കടുക്കുകയാണ്. കിണറുകളും കുളങ്ങളും വറ്റി വരളുന്നു. പോയ വര്‍ഷത്തേക്കാള്‍ ജലക്ഷാമം വരുംവര്‍ഷങ്ങള്‍ കടുക്കുന്നതിന്‍റെ സൂചനകള്‍ നമ്മുടെ മുന്നില്‍ ഭയാനക ചിത്രം വരയ്ക്കുന്നു. കുന്നുകളും പുഴകളും കുളങ്ങളും നികത്തി വീടും കെട്ടിടങ്ങളും ഉയര്‍ത്തിയപ്പോള്‍ ഭൂമിയില്‍ അവശേഷിക്കുന്ന കുടിനീരിനു പട്ടടയൊരുക്കുകയായിരുന്നു എന്ന് നമ്മള്‍ ആശങ്കപ്പെട്ടതേയില്ല. വര്‍ഷത്തില്‍ ലഭിക്കുന്ന മഴവെള്ളം ഒഴുക്കിക്കളയാതെ സംഭരിക്കുക എന്നതാണ് ഇനി നമുക്ക് മുന്നിലുള്ള പോംവഴി.
പ്രകൃതി കേരളത്തിന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് മഴ. അതുകൊണ്ടുതന്നെ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നതിനു പകരം മഴവെള്ളം കൂടുതല്‍ കിണറിലേക്ക് ഒഴുക്കി, കിണറിനെ പുഷ്ടിപ്പെടുത്താനാണ് നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അതിനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ...
* ഉറവയുടെ ശക്തി കൂട്ടുകയാണ് കിണര്‍ വറ്റാതിരിക്കാനുള്ള ഏറ്റവും സ്വാഭാവികവും പ്രകൃതിദത്തവുമായ മാര്‍ഗം. അതിനായി പരമ്പരാഗത രീതിയിലുള്ള മഴക്കുഴികള്‍ തന്നെയാണ് നല്ലത്.
* ചെറിയ സ്ഥലത്തുള്ള വീടാണെങ്കില്‍ ചുറ്റും കല്ലു കെട്ടി ബെല്‍റ്റ് വാര്‍ത്ത് അതിനു മുകളില്‍ മതില്‍ കെട്ടുക. അങ്ങനെയാണെങ്കില്‍ വസ്തുവിനകത്ത് വീഴുന്ന വെള്ളം ഒലിച്ചുപോവില്ല. മഴവെള്ളം അവിടത്തെന്നെ താഴ്ന്നിറങ്ങുന്നത് കിണറിന് ഗുണം ചെയ്യും.
* പറമ്പില്‍ വീഴുന്ന വെള്ളമെല്ലാം ചാലുകീറി കിണറിന്‍െറ അടുത്തത്തെിക്കാന്‍ ശ്രമിക്കണം. കിണറിന് ചുറ്റും ചെറിയ കുഴികള്‍ എടുത്താല്‍ ഈ വെള്ളം കിണറിലേക്ക് താഴ്ന്നിറങ്ങും.
* ടെറസില്‍ വീഴുന്ന വെള്ളം പൈപ്പിലൂടെ കിണറിലേക്ക് തിരിച്ചുവിടുകയാണ് മറ്റൊരു രീതി. ഇതിനുവേണ്ടി വീടിന്‍െറ മേല്‍ക്കൂര വൃത്തിയായി സൂക്ഷിക്കണം. ആദ്യത്തെ മഴയുടെ വെള്ളത്തില്‍ ടെറസിലെ മാലിന്യങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് ഇത് നേരിട്ട് കിണറ്റിലേക്ക് തിരിച്ചുവിടരുത്.
* കിണറിനോട് ചേര്‍ന്ന് ടാങ്ക് നിര്‍മിച്ച് അതില്‍ ചിരട്ടക്കരി, മണല്‍, മെറ്റല്‍ എന്നിവയുടെ ഒരു അരിപ്പ നിര്‍മിക്കുക. പാത്തികളിലൂടെ വരുന്ന മഴവെള്ളം അതില്‍ സംഭരിക്കുക. അരിച്ചതിനുശേഷം, കിണറിലേക്ക് പോകുന്ന വിധത്തില്‍ ടാങ്കില്‍നിന്ന് കിണറിലേക്ക് പൈപ്പിടുക.
* മുറ്റത്ത് ടൈലിടുന്നത് വെള്ളം താഴുന്നതിന് വിഘാതമാവും. ഇതിനുപകരം കരിങ്കല്ല് പാവുകയോ ചരലിടുകയോ ചെയ്യാം.
* പത്തു സെന്‍റില്‍ കൂടുതലുള്ളവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാന കാര്യം മരങ്ങള്‍ നടുക എന്നതാണ്. മരങ്ങളേക്കാള്‍ നല്ല ജലബാങ്കുകള്‍ വേറെയില്ല. പറമ്പ് മുഴുവന്‍ സമയവും വൃത്തിയാക്കാതെ അല്‍പം പുല്ലും കാടും അങ്ങനെതന്നെ കിടക്കുന്നതും വെള്ളമിറങ്ങാന്‍ നല്ലതാണ്.
പൊട്ടക്കിണര്‍ മൂടല്ളേ?
കിണര്‍ കുഴിച്ച് വെള്ളം കിട്ടിയില്ളെന്നു കരുതി നിരാശരാവാന്‍ വരട്ടെ. ടെറസില്‍നിന്നുള്ള വെള്ളം ശേഖരിക്കാനുള്ള സംഭരണിയാക്കി അതിനെ മാറ്റിയാല്‍, മൂടാനുള്ള ചെലവും ലാഭിക്കാം.
കിണറിന്‍െറ അടിവശത്ത് പാറയാണെങ്കില്‍ നല്ല കുളിര്‍മയുള്ള വെള്ളം ലഭിക്കും. വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുകയോ റിങ് ഇറക്കുകയോ ചെയ്താല്‍, മഴ കഴിഞ്ഞതിനു ശേഷവും വെള്ളം മണ്ണിലേക്ക് തിരിച്ചിറങ്ങാതെ കിണറില്‍തന്നെ കിടക്കും. ഇതിനു ചുറ്റും മഴക്കുഴികള്‍ നിര്‍മിച്ച് സ്ഥിരമായി വെള്ളം ഭൂമിയിലേക്ക് ഇറക്കിവിട്ടാല്‍ ദുര്‍ബലമായ ഉറവകള്‍ ശക്തിപ്പെടാനും സാധ്യതയുണ്ട്.
കിണര്‍ ഫോട്ടോ: കെ.പി അനില്‍കുമാര്‍, കടപ്പാട്:world66.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.