വീടെന്ന കവിത

ദിവസത്തില്‍ മൂന്നില്‍ രണ്ടു സമയവും നാം ചെലവഴിക്കുക വീട്ടിലാണ്. അതായത് ഒരു മനുഷ്യന്‍ ജീവിതത്തിന്‍െറ നല്ല കാലത്ത് മുക്കാല്‍ പങ്കും വീട്ടില്‍ ചെലവഴിക്കുന്നു. വീട് എന്ന നമ്മുടെ ഇടം  സുന്ദരമല്ളെങ്കില്‍ പിന്നെന്തു ജീവിതം?
കവിത പോലെ സുന്ദരമായ വീടാണ് ഏതു മലയാളിയും ആഗ്രഹിക്കുന്നത്. വീടിന്‍റെ ചാരുത നമ്മുടെ മനസ്സിന്‍െറ ഭംഗി കൂടിയാണ്.
എറണാകുളം അങ്കമാലിയില്‍ ലിബിന്‍ എന്ന ക്ളയന്‍റിനു വേണ്ടി ഗ്രീന്‍ ലൈഫിലെ ഡിസൈനര്‍ ഫൈസല്‍ മജീദ് രൂപകല്‍പന കന്‍റംപററി ശൈലിയിലുള്ള വീടാണ് പരിചയപ്പെടുത്തുന്നത്.

2316  ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇരുനില വീട്. വിസ്തീര്‍ണമുള്ള കാര്‍ പോര്‍ച്ച്, ഓപ്പണ്‍ സിറ്റ് ഒൗട്ട്, ലിവിങ്, ഡൈനിങ്,  മാസ്റ്റര്‍ ബെഡ്റൂം, കിഡ്സ് ബെഡ്റൂം, കിച്ചണ്‍, വര്‍ക്ക് ഏരിയ, കോമണ്‍ ടോയ്ലെറ്റ്, ഡബിള്‍ ഹൈറ്റ് ഉള്ള കോര്‍ട്ട് യാര്‍ഡ് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഒന്നാം നിലയില്‍ സജീകരിച്ചിരിക്കുന്നു.

1497 ചതുരശ്രയടി വിസ്തീര്‍ണമാണ് ഗ്രൗണ്ട് ഫ്ളോറിന് നല്‍കിയിരിക്കുന്നത്. സിറ്റ് ഒൗട്ട് വരാന്ത ശൈലിയില്‍ തൂണുകളിലായാണ് ചെയ്തിരിക്കുന്നത്. സിറ്റ് ഒൗട്ടില്‍  നിന്നും പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഉടമയുടെ ആവശ്യം പരിഗണിച്ച് വിശാലമായ ലിവിങ് സ്പേസാണ് നല്‍കിയിരിക്കുന്നത്. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക്ക് പ്രവേശിക്കുന്നു. ഡൈനിങ് സ്പേസില്‍ നിന്നാണ് മുകള്‍ നിലയിലേക്കുള്ള സ്റ്റയര്‍ കേസ് നല്‍കിയിട്ടുള്ളത്.

ലിവിങ്ങിനെയും ഡൈനിങ്ങിനെയും വേര്‍തിരിക്കുന്നത് സീരിയല്‍ ലൈറ്റിങ്  ഭംഗി കൂട്ടുന്ന ഗ്ളാസ്  പാര്‍ട്ടിഷനിങ്ങ് ആണ്. ഡൈനിങ് സ്പേസിനോടു ചേര്‍ന്നാണ് കോര്‍ട്ട്യാര്‍ഡ് ഒരുക്കിയിരിക്കുന്നത്.  കോര്‍ട്ട് യാര്‍ഡില്‍  ലാന്‍ഡ്സ്കേപ്  നല്‍കി അവിടെ ടീ ടേബിളും ചെയറുകളും  സജീകരിച്ചിരിക്കുന്നു. ഒഴിവുവേളകളില്‍ കുടുംബത്തിന് ചേര്‍ന്നിരിക്കാന്‍ മനോഹരമായ ഇടമാക്കി ഡിസൈനര്‍ കോര്‍ട്ട് യാര്‍ഡിനെ മാറ്റിയിട്ടുണ്ട്.
ഡൈനിങ്ങില്‍ നിന്നും പ്രവേശിക്കാവുന്ന രീതിയിലാണ് കോമണ്‍ ടോയ്ലറ്റ്.  ഡൈനിങ്ങ് റൂമില്‍ നിന്നു തന്നെയാണ്  ബെഡ് റൂമിലേക്കും അടുക്കളയിലേക്കുമുള്ള പ്രവേശം. മാസ്റ്റര്‍ ബെഡ്റൂമില്‍  ടോയ്ലെറ്റ് അറ്റാച്ച് ചെയ്തിട്ടുണ്ട്.
    

               
 819 ചതുരശ്രയടി വിസ്തീര്‍ണമാണ് ഫസ്റ്റ് ഫ്ളോറിന് നല്‍കിയിരിക്കുന്നത്.  സ്റ്റയര്‍ കയറി ചെല്ലുന്നത്  ഫാമിലി ലിവിങ് ഏരിയയിലേക്കാണ്. ബെഡ്റൂമിന്‍റെ വാതില്‍ അപ്പര്‍ ലിവിങ് ഏരിയയിലേക്ക്  തുറക്കുന്നു. ബെഡ്റൂമില്‍ ബാത്ത്റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്. മുകള്‍ നിലയില്‍ ഒരുഭാഗം  ഹോം തിയേറ്ററായി  സജീകരിച്ചിരിക്കുന്നു. അപ്പര്‍ ലിവിങ് ഏരിയയില്‍ നിന്നും തുറക്കാവുന്ന ബാല്‍ക്കണിയാണ് മറ്റൊരു പ്രത്യേകത. ബാല്‍ക്കണിയില്‍ നിന്ന് ഓപ്പണ്‍ ടെറസിലേക്കും പ്രവേശിക്കാം.

ഫൈസല്‍ മജീദ്
ആര്‍ക്കിടെക്റ്റ്
ഗ്രീന്‍ലൈഫ് എഞ്ചിനിയറിങ് സൊല്യൂഷന്‍സ്
പാലക്കാട്
9809183491

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.