രൂപഭംഗിയും ഒതുക്കവുമുള്ള വീടാണ് കൂറ്റന്‍ ആഡംബര ഭവനങ്ങളേക്കാള്‍ ആകര്‍ഷണീയമാവുക. നല്ല പ്ളാനും ഡിസൈനുമാണ് ഉപയോഗിക്കുന്നതെങ്കില്‍ ചെറിയ വീടുകളുടെ അകവും പുറവും കൂടുതല്‍ മനോഹരമാകും. നാട്ടിലെ മാതാപിതാക്കള്‍ക്ക് വേണ്ടി കുറഞ്ഞ ബജറ്റില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഒറ്റനില വീട്, എന്നാല്‍ ആവശ്യം വരുകയാണെങ്കില്‍ സ്ഥലം വികസിപ്പിച്ചെടുക്കാനും കഴിയണം എന്ന ആവശ്യവുമായി വന്ന പ്രവാസിക്കുവേണ്ടി ഇരിങ്ങാലക്കൂട അവിട്ടത്തൂരിലെ വിസ്ഡം ഡിസൈനേഴ്സിലെ മഹേഷ് കുമാര്‍ രൂപകല്‍പന ചെയ്ത വീടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഏകദേശം 13 ലക്ഷം രൂപക്കാണ് മനോഹരമായ ഈ വീടിന്‍്റെ പണി പൂര്‍ത്തിയാക്കിയത്.
ആധുനിക ശൈലിയില്‍ 1100 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എക്സീറ്റിയറിന്‍റെ സൗന്ദര്യം കൂട്ടുന്നതിനായി ഭാഗികമായി ബോക്സ് ശൈലിയാണ് അവലംബിച്ചിരിക്കുന്നത്. ബോക്സ് ശൈലിയില്‍ തീര്‍ത്ത സിറ്റ് ഒൗട്ട് മുന്നിലേക്ക് പ്രൊജക്റ്റ് ചെയ്തു നില്‍ക്കുന്നു. ഇത് വീടിന്‍റെ മുഖപ്പിന് പ്രത്യേക ഭംഗി നല്‍കുന്നു. മുന്‍വശത്തെയും വശങ്ങളിലെയും ജനാലകളെ ഉള്‍ക്കൊള്ളിച്ച് മുന്നോട്ടുന്തി നില്‍ക്കുന്ന ഒരു ബോക്സ് നല്‍കിയിട്ടുണ്ട്. പുറത്തേക്കു തള്ളി നില്‍ക്കുന്ന ഈ ഭാഗമാണ് വീടിന് വേറിട്ട ചാരുത നല്‍കുന്നത്. പുറത്തേക്കു തള്ളി നില്‍ക്കുന്ന ജനല്‍പ്പടിയില്‍ പൂച്ചട്ടികളും മറ്റുംവെക്കാവുന്നതുമാണ്. പ്രധാന വാതിന് ഇരുവശത്തും ഒരു പാളിയുള്ള ജനലാണ് വെച്ചിരിക്കുന്നത്.
വീട്ടില്‍ സ്ഥലമധികം വേണമെന്ന് തോന്നുകയാണെങ്കില്‍ ഒന്നാംനില പണിയുന്നതിനായി അകത്തു നിന്നു തന്നെ ഗോവണി നല്‍കിയിട്ടുണ്ട്. വ്യത്യസ്തമായ രൂപഭംഗി കിട്ടുന്നതിന് ഗോവണിമുറിയുടെ റൂഫ് വക്രീകരിച്ചാണ് വാര്‍ത്തിരിക്കുന്നത്. മൂന്നു കിടപ്പുമുറികളും ലിവിങ് സ്പേസ്, ഡൈനിങ് ഏരിയ, മോഡുലാര്‍ കിച്ചണ്‍, ഫയര്‍ കിച്ചണ്‍, വര്‍ക്ക് ഏരിയ, മുന്നില്‍ ചെറിയ സിറ്റ് ഒൗട്ട് എന്നീ സൗകര്യങ്ങളോടു കൂടിയ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്.
ലിവിങ് സ്പേസ്
ഫാമിലി ലിവിങ് സ്പേസിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് രൂപകല്‍പന്. 12/12 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് ലിവിങ് റൂം ഒരുക്കിയിരിക്കുന്നത്.
ഡൈനിങ് ഏരിയക്ക് ലിവിങ് സ്പേസിന്‍റെ അത്ര തന്നെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലിവിങ് സ്പേസില്‍ നിന്നും ഊണുമുറിയിലേക്ക് ആര്‍ച്ച് ടൈപ്പ് എന്‍ട്രന്‍സാണ് നല്‍കിയിരിക്കുന്നത്. ഊണുമുറിയില്‍ ഒരു ഭാഗത്തായാണ് ഗോവണി.
കിടപ്പുമുറികള്‍
മൂന്നു കിടപ്പു മുറികളാണ് ഉള്ളത്. ഊണുമുറിയില്‍ നിന്നും പ്രവേശിക്കുന്ന രീതിയിലാണ് കിടപ്പുമുറികള്‍ ഒരുക്കിയിരിക്കുന്നത്. 12/12 സ്ക്വയര്‍ ഫീറ്റില്‍ ചെയ്ത മാസ്റ്റര്‍ ബെഡ് റൂമില്‍ ബാത്ത് റൂം അറ്റാച്ച് ചെയ്തിരിക്കുന്നു. മറ്റു മുറികള്‍ക്ക്് കോമണ്‍ ബാത്ത് റൂം. രണ്ടു മുറികളും 10/10 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണുള്ളത്.
അടുക്കള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.