കേരള ശൈലിയില്‍ കിടിലന്‍ വീട്

കേരളത്തിന്‍റെ തനതു ശൈലിയില്‍ ക്ഷേത്ര മാതൃക അവലംബിച്ച് രൂപകല്‍പന ചെയ്ത വീടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആധുനിക ശൈലിയില്‍ 1650 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എക്സീറ്റിയറിന്‍റെ സൗന്ദര്യം കൂട്ടുന്നതിനായി ചാരുപടിയുള്ള ചെറിയ വരാന്തയും തൂണുകളില്‍ കാര്‍ പോര്‍ച്ചും വാര്‍ത്തിരിക്കുന്നു. മരത്തില്‍ തീര്‍ത്ത മുഖപ്പ് വീടിന് പ്രത്യേക ഭംഗി നല്‍കുന്നു. പോര്‍ച്ച് ഉള്‍പ്പെടെ 1930 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണുള്ളത്.

മൂന്നു കിടപ്പുമുറികളും  പഠന മുറി, ഫോയര്‍, ലിവിങ് സ്പേസ്, ഡൈനിങ് ഏരിയ, കിച്ചണ്‍, വര്‍ക്ക് ഏരിയ, സിറ്റ് ഒൗട്ട്, പോര്‍ച്ച് എന്നീ സൗകര്യങ്ങളോടു കൂടിയ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫോയര്‍
ആധുനിക വീടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ഫോയര്‍. സ്വീകരണമുറിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി വരാന്തയില്‍നിന്ന് ആദ്യം ഫോയര്‍ റൂമിലേക്കാണ് പ്രവേശിക്കുക. മിക്കവാറും വീടുകളില്‍ ഫോര്‍മല്‍ ലിവിങ് സ്പേസായാണ്  ഫോയര്‍ തയാറാക്കുന്നത്. ഇത് വീടിനകത്തെ സ്വകാര്യതയെ നഷ്ടപ്പെടുത്തുകയുമില്ല. ചെറിയ ഫോയറാണ് ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ലിവിങ് സ്പേസ്
ഫാമിലി ലിവിങ് സ്പേസിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് രൂപകല്‍പന. കിടപ്പുമുറികള്‍ തുറക്കുന്നത് ലിവിങ് സ്പേസിലേക്കാണ്. പഠനമുറിയും അനുബന്ധമായി ഒരുക്കിയിരിക്കുന്നു.

കിടപ്പുമുറികള്‍
മൂന്നു കിടപ്പു മുറികളാണ് ഉള്ളത്. ഊണുമുറിയില്‍ നിന്നും പ്രവേശിക്കുന്ന രീതിയിലാണ് കിടപ്പുമുറികള്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു മുറികളിലും ബാത്ത് റൂം അറ്റാച്ച് ചെയ്തിരിക്കുന്നു. ഒരു മുറിക്ക് കോമണ്‍ ബാത്ത്റൂം ആണ്.

ഡൈനിങ് റൂം
ഡൈനിങ് ഏരിയ അടുക്കളയോടു ചേര്‍ന്നു തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

അടുക്കള
ആധുനിക ശൈലിയിലുള്ള ഡിസൈന്‍ ആയതിനാല്‍ മോഡുലാര്‍, ഫയര്‍ കിച്ചണിന് സ്പേസ് കണ്ടത്തെിയിരിക്കുന്നു.  10/10 ഫീറ്റ് വിസ്തീര്‍ണത്തിലാണ് പ്രധാന അടുക്കള ഒരുക്കിയിരിക്കുന്നത്. അടുക്കളില്‍ മാക്സിമം സ്റ്റോറേജിനും സൗകര്യമൊരുക്കിയിട്ടുണ്ട്. അടുക്കളയോട് ചേര്‍ന്ന് 10/8 സക്വയര്‍ ഫീറ്റില്‍ വര്‍ക്ക് സ്പേസും ഒരുക്കിയിരിക്കുന്നു.

ഒറ്റനിലയില്‍ രൂപകല്‍പന ചെയ്ത വീട്ടില്‍ രൂപഭംഗിക്കൊപ്പം ആധുനിക സൗകര്യങ്ങളുമുള്‍പ്പെടുത്താന്‍ ഡിസൈനര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഡിസൈനിങ്ങില്‍ ലാളിത്യത്തിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഏകദേശം 32 ലക്ഷം രൂപയാണ് കണക്കാക്കുന്ന ചെലവ്.

കടപ്പാട്:
Mahesh Kumar T.G
Wisdom designers (Home Design in Avittathur, irinjalakuda )
Thrissur 680683
PH:+91 8129423299
Email:wistomitcenter@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.