ക്ഷേത്രമാതൃകയില്‍ മണ്‍വീട്

കേരളത്തിന്‍റെ തനതു ശൈലിയില്‍ ക്ഷേത്ര മാതൃകയില്‍ രൂപകല്‍പന ചെയ്ത വീടാണ് ഇരിങ്ങാലക്കുടയിലെ പുല്ലൂര്‍ വാരിയം. നാലര സെന്‍റ് സ്ഥലത്ത് ബിജു പി.എസ് എന്ന വ്യക്തിക്കു വേണ്ടി കോസ്റ്റ് ഫോര്‍ഡിലെ ആര്‍ക്കിടെക്റ്റ് ശാന്തിലാല്‍ രൂപകല്‍പന ചെയ്ത വീട് പ്രകൃതിയോടിണങ്ങുന്നതും നിര്‍മാണചെലവ് കുറഞ്ഞതുമാണ്.

2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒറ്റ നില വീടിന്‍റെ ആകര്‍ഷണം ചെറിയ  നടുമുറ്റമാണ്. പൂമുഖം, മൂന്നു കിടപ്പുമുറികള്‍, ലിവിങ്, ഡൈനിങ് സ്പേസ്, അടുക്കള, വര്‍ക്ക് ഏരിയ എന്നിവ അടങ്ങിയ വീട്ടിലെ നടുമുറ്റം അകത്തളത്ത് യഥേഷ്ടം വെളിച്ചവും തണുപ്പും നല്‍കുന്നു.

വെട്ടുകല്ലില്‍ നിര്‍മ്മിച്ച വീടിന്‍റെ ചുവരുകളില്‍ സിമന്‍റ് തേച്ചിട്ടില്ല. പെയിന്‍റ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ചുവരില്‍ നിറംമാറ്റത്തിന് വ്യത്യസ്ത മണ്ണ് ഉപയോഗിച്ചു. ലിവിങ് റൂമില്‍നിന്ന് തുറക്കുന്ന ഡൈനിങ് റൂമാണ് പ്രത്യേകത. രണ്ടു കിടപ്പുമുറികളിലും ബാത്ത്റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്. വര്‍ക്ക് ഏരിയയോട് ചേര്‍ന്ന് കോമണ്‍ ബാത്ത്റൂം സജീകരിച്ചിരിക്കുന്നു. വീടിന്‍റെ നിര്‍മാണ ചെലവ് 15 ലക്ഷം രൂപയാണ്.


ഉടമ:
ബിജു പി.എസ്,
പുല്ലൂര്‍ വാരിയം,
ഇരിങ്ങാലക്കുട,
തൃശൂര്‍.
വിസ്തീര്‍ണം:
2000 ചതുരശ്ര അടി
ചെലവ്: 15 ലക്ഷം
സ്ഥലം: നാലര സെന്‍റ്

രൂപകല്‍പന:
ശാന്തിലാല്‍ കോസ്റ്റ് ഫോര്‍ഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.