അഴകേറും നവീനത

പരമ്പരാഗത രീതിയിലാകണം വീട്, എന്നാല്‍  ആധുനികത ശൈലിയിലെ പുതുമകളും വേണം എന്ന ആശയം ഉള്‍ക്കൊണ്ട് ഹാബിറ്റാറ്റിലെ ആര്‍ക്കിടെക് പി.സജീവന്‍ രൂപകല്‍പന ചെയ്ത ഇരുനില വീടാണ് പരിജയപ്പെടുത്തുന്നത്.
നാലു സെന്‍റ് സ്ഥലത്താണ് 2700 ചതുശ്ര അടിയില്‍ മനോഹരമായ വീട് ഒരുക്കിയിരിക്കുന്നത്.  ചുടുകട്ടകൊണ്ടുള്ള ചുമരാണ് പ്രത്യേകത. ചുമരില്‍ സിമന്‍റ് തേച്ചിട്ടില്ല. ചരിഞ്ഞ റൂഫിങ്. കോണ്‍ക്രീറ്റിങ്ങും ട്രസ് വര്‍ക്കും ചേര്‍ന്ന മേല്‍ക്കൂര. കോണ്‍ക്രീറ്റിന് മീതെ ഓടുമേഞ്ഞത്  ക്ഷേത്ര നിര്‍മിതിയുടെ അഴകു നല്‍കുന്നു.

നടുമുറ്റമാണ് വീടിന്‍റെ പ്രത്യേക ആകര്‍ഷണം. പൂമുഖം, തുടര്‍ന്ന് ലിവിങ്, നടുമുറ്റം, ഡൈനിങ് എന്നിങ്ങനെയാണ് സജീകരിച്ചിരിക്കുന്നത്. താഴെയുള്ള നിലയില്‍ ഒരു കിടപ്പുമുറിയാണുള്ളത്. ബാത്ത്റൂംമും ഡ്രസിങ് സ്പേസും മുറിയില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്. മുറി ഡൈനിങ് സ്പേസിലേക്കാണ് തുറക്കുന്നത്.  അടുക്കളയില്‍ സ്റ്റോര്‍ മുറിയും ഒരുക്കിയിട്ടുണ്ട്.

ഒന്നാം നിലയില്‍ രണ്ട് കിടപ്പുമുറികള്‍. രണ്ടു മുറിയിലും ബാത്ത് റൂം അറ്റാച്ച് ചെയ്തിരിക്കുന്നു. സ്റ്റെയര്‍ കയറി എത്തുന്ന ഹാളില്‍ നിന്നാണ് മുറികള്‍ക്ക് പ്രവേശം. ലിവിങ് റൂം മുകളിലെ നിലയില്‍ നിന്നും കാണുന്ന തരത്തിലുള്ളതാണ്.
2700 ചതുരശ്ര അടി വിഷ്തീര്‍ണമുള്ള വീടിന്‍റെ നിര്‍മ്മാണത്തിന് ആകെ ചെലവ് 27 ലക്ഷം രൂപയാണ്. ചുമര്‍ സിമന്‍റ് തേക്കാതെ മനോഹരമാക്കിയത് നിര്‍മാണ ചെലവില്‍ ഗണ്യമായ കുറവുവരുത്തി.

Plan


ഉടമ: രജിറാം,
അടാട്ട്, തൃശൂര്‍.

രൂപകല്‍പന:
പി. സജീവ്, ഹാബിറ്റാറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.