ചെറിയ പ്ളോട്ടില്‍ പാര്‍പ്പിടമൊരുക്കാം

കുറഞ്ഞ സ്ഥലത്ത് രണ്ടു മുറികളും മറ്റ് സൗകര്യങ്ങളും സജീകരിച്ച വീടെന്ന ആവശ്യത്തെ മുന്‍നിര്‍ത്തി ഡിസൈനര്‍ ഫൈസല്‍ മജീദ് രൂപകല്‍പന ചെയ്ത വീടിന്‍റെ പ്ളാനാണ് പരിചയപ്പെടുത്തുന്നത്.
1200 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇരുനില വീട്. ഓപ്പണ്‍ സിറ്റ് ഒൗട്ട്, ലിവിങ്, ഡൈനിങ്, കമ്പ്യൂട്ടര്‍ സ്പേസ്, മാസ്റ്റര്‍ ബെഡ്റൂം, കിച്ചണ്‍, വര്‍ക്ക് ഏരിയ എന്നിവ ഒന്നാം നിലയില്‍ സജീകരിച്ചിരിക്കുന്നു. 885 ചതുരശ്രയടി വിസ്തീര്‍ണമാണ് ഗ്രൗണ്ട് ഫ്ളോറിന് നല്‍കിയിരിക്കുന്നത്. സിറ്റ് ഒൗട്ടില്‍  നിന്നും പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക്ക് പ്രവേശിക്കുന്നു. ഡൈനിങ് സ്പേസില്‍ നിന്നാണ് മുകള്‍ നിലയിലേക്കുള്ള സ്റ്റ്യര്‍ കേസ് നല്‍കിയിട്ടുള്ളത്.  സ്റ്റയര്‍ കേസിന്‍റെ താഴെയുള്ള സ്ഥലം കമ്പ്യൂട്ടര്‍  സ്പേസായി മാറ്റിയിരിക്കുന്നു. ഡൈനിങ്ങില്‍ നിന്നും പ്രവേശിക്കാവുന്ന രീതിയില്‍ കോമണ്‍ ടോയ്ലറ്റ്.  ഡൈനിങ്ങ് റൂമില്‍ നിന്നു തന്നെയാണ് അടുക്കളയിലേക്കും ബെഡ് റൂമിലേക്കുള്ള പ്രവേശം. ബെഡ്റൂമില്‍ ബാത്ത്റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്.

കിച്ചണില്‍ സൗകര്യപ്രദമായ രീതിയില്‍ വര്‍ക്കിങ്ങ് ട്രയാങ്കിള്‍ (ഫ്രിഡ്ജ്, വാഷ്ബേസിന്‍,സ്റ്റവ് )സജീകരിച്ചിരിക്കുന്നു. സ്റ്റോറേജിനും ധാരാളം സ്ഥലം ഒരുക്കിയിട്ടുണ്ട്.

മുകള്‍ നിലയില്‍ സ്റ്റയര്‍ കയറി ചെല്ലുന്നത് ചെറിയ ലാന്‍റിങ് സ്പേസിലേക്കാണ്. ബെഡ്റൂമിന്‍റെ വാതില്‍ ലാന്‍റിങ്ങിലേക്ക്  തുറക്കുന്നു. ബെഡ്റൂമില്‍ ബാത്ത്റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്. സ്റ്റയര്‍ഏരിയയില്‍ നിന്നു തന്നെ  ടെറസിലേക്കും പ്രവേശിക്കാം.

Faizal Majeed
Green Life Engineering Solutions
Palakkad
PH:9447365988.9809183491
Mail id:gleskerala@gmail.com
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.