വീടുകള്‍ സുന്ദരമായിരിക്കണം. ജീവിതത്തില്‍ ഒരിക്കലാണ് വീട് എന്ന നമ്മുടെ സ്വപ്നം സാക്ഷാത്കാരത്തിലത്തെുന്നത്. അതുകെണ്ടു തന്നെ അത് ആകര്‍ഷകവും സന്തോഷം നല്‍കുന്നതുമായിരിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. കഴിവും പരിചയ സമ്പന്നതയുമുള്ള ഡിസൈനര്‍ക്ക് ഇത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ക്ളയന്‍റിന്‍റെ ആവശ്യവും ആഗ്രഹങ്ങളും പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിവുള്ള ഡിസൈനറാണെങ്കില്‍ സുന്ദരന്‍ വീട് അവിടെ പിറക്കുകയായി.
സമകാലീന ശൈലിയിലുള്ള എന്നാല്‍ ആധുനികതയുടെയോ നിറങ്ങളുടെയോ അതിപ്രസരമില്ലാത്ത ഒരു ഒതുങ്ങിയ വീട്,ഇതായിരുന്നു ഡിസൈനര്‍ക്കു കിട്ടിയ ആദ്യ നിര്‍ദ്ദേശം.വെള്ളയും കറുപ്പും ഇഴ ചേര്‍ന്ന നിറവിന്യാസത്തില്‍ ചുറ്റുപാടുമുള്ള പ്രകൃതിയില്‍ നിന്നുള്ള സൗന്ദര്യം കൂടെ കടമെടുത്താണ് ഈ വീടിന്‍റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
2230 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന വിശാലമായ മുറ്റമാണ് ഈ വീടിന്‍റെ പ്രത്യേകത . മുറ്റത്തു വിരിച്ച ഗ്രേയും കറുപ്പും ടൈലുകള്‍ക്കു ചേരുന്ന വിധം ചുവരില്‍ കറുത്ത നാച്ചുറല്‍ സ്റ്റോണ്‍ കൊണ്ടുള്ള ക്ളാഡിങ് നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ ജനലുകള്‍ക്ക് താഴെ ലാന്‍ഡ് സ്കേപിങ് ചെയ്തിരിക്കുന്നു.
1360 ചതുരശ്രയടിയിലാണ് താഴത്തെ നിലയുടെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിറ്റൗട്ടില്‍ നിന്നും കയറിചെല്ലുന്നത് ലിവിംഗ് റൂമിലേക്കാണ്,ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക്ക് വുഡെന്‍ ഓപ്പനിംങ് നല്‍കിയിരിക്കുന്നു.ഡൈനിങ്ങില്‍ നിന്നാണ് അടുക്കളയിലേക്കും കിടപ്പുമുറികളിലേക്കും പ്രവേശം. ഡൈനിങ്ങിന്‍റെ ഒരു വശത്തു നിന്നും കയറിപ്പോവുന്ന രീതിയിലാണ് മുകളിലത്തെ നിലയിലേക്കുള്ള സ്റ്റെയര്‍ നല്കിയിരിക്കുന്നത്.താഴത്തെ നിലയിലുള്ള രണ്ടു മുറികളിലും ബാത്ത്റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്.
840 ച.അടി ആണ് ഒന്നാം നിലയുടെ വിസ്തീര്‍ണം.ഒന്നാം നിലയില്‍ അപ്പര്‍ ലിവിങ്ങും 2 കിടപ്പുമുറികളും ഒരുക്കിയിരിക്കുന്നു. ഇരു കിടപ്പുമുറികളും ബാത്ത്റൂം അറ്റാച്ച് ചെയ്തിട്ടുള്ളണ്ട്. അപ്പര്‍ ലിവിങില്‍ നിന്നും ബാല്‍ക്കണിയിലേക്ക് പ്രവേശിക്കാം. ഒന്നാം നിലയുടെ മുകളിലായി ടെറസ് ഗാര്‍ഡനിങ്ങിനുള്ള സംവിധാനങ്ങളും നല്‍കിയിരിക്കുന്നു.
കടപ്പാട്
ഗ്രീന്‍ ലൈഫ് എഞ്ചിനിയറിങ് സൊല്യുഷന്‍സ്
പാലക്കാട്
Email: info@gleskerala.in
web:www.gleskerala.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.