ഒറ്റനോട്ടത്തില്‍ പഴയൊരു കൊട്ടാരത്തിെൻറ ചാരുത. വലിയ തൂണുകള്‍, മര ജനാലകള്‍, കിളിവാതിൽ പഴുതുള്ള മേൽക്കൂര –കൊളോണിയൽ ശൈലിയിൽ ഒരുക്കിയ വീടിെൻറ പ്രൗഢി കൊട്ടാരത്തെ തന്നെയാണ് ഒാർമ്മിപ്പിക്കുക.
Copyright- Arkitecture Studio
വീടിന്‍റെ പ്രവേശന കവാടത്തില്‍ നിന്ന് അകത്തളത്തിലേക്ക് കടന്നാലും വിസ്മയിപ്പിക്കുന്ന അനുഭവം തന്നെ. ഇറ്റാലിയൻ മാർബിളിട്ട നീണ്ട സിറ്റ് ഒൗട്ട് ചെന്നു കയറുന്നത് പ്രൗഢഗംഭീരമായ ഗസ്റ്റ് ലിവിങ് സ്പേസിലേക്ക്. വുഡൻ–െഎവറി നിറങ്ങുടെ വശ്യചാരുതയിലുള്ള കാഴ്ച വിരുന്നാണ് ഇൗ സ്പേസ്. വെന്‍റിലേഷന് പ്രധാന്യം നൽകി വെളിച്ചത്തെ ആവോളം ഏറ്റെടുത്ത ഒരിടം. നാലു ജനാലകൾ കൂടാതെ ഡിസൈൻ ചെയ്ത ഗ്ലാസുകൾ കൊണ്ടുള്ള മാജിക്.
ഡൈനിങ് സ്പേസിലും െഎവറി വുഡൻ നിറത്തിെൻറ സമന്വയം. ഡൈനിങ് ടേബിളിന് അഭിമുഖമായി ഒരു വുഡൻ പാനൽ നൽകിയിരിക്കുന്നു. സീലിങ്ങിലും അതിെൻറ തുടർച്ചയാണ് കാണാൻ കഴിയുക. വുഡൻ ടേബിളിെൻറയും കസേരകളുടെയും ഡിസൈനിൽ പോലും കൊളോണിയല്‍ ശൈലിയുടെ പിന്തുടര്‍ച്ചയുണ്ട്. ഇന്‍റീരിയറില്‍ അത്യാവശ്യത്തിന് മാത്രമേ ഫര്‍ണിച്ചര്‍ ഉപയോഗിച്ചിട്ടുള്ളു.
സ്വകാര്യതക്ക് ഭംഗം വരാത്ത വിധമാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ലിവിങ് റൂമിനു പിറകിലായാണ് ഡൈനിങും കിച്ചനും കിടപ്പുമുറികളും ക്രമീകരിച്ചിരിക്കുന്നത്. ലിവിങ് റൂമില്‍ നിന്ന് കൊളോണിയല്‍ ശൈലിയില്‍ അതിമനോഹരമായ മരഗോവണി നല്‍കിയതിനാല്‍ ഭംഗിയും ഒപ്പം സ്വകാര്യതയും ലഭ്യമായി. കൊളേണിയൽ ഡിസൈനിന്‍റെ പ്രത്യേകത എത്ര കാലം കഴിഞ്ഞാലും അതിന്‍റെ ആഢ്യത്വം അതുപോലെ തന്നെ നിലനിൽക്കുമെന്നതാണ്.
60 സെൻറിൽ നാലു സഹോദരങ്ങൾക്കും ഒരേ പോലുള്ള വീട്. അത് കണ്ടുമടുത്ത ശൈലിയിൽ ആവരുതെന്ന നിർബന്ധമേ വീട്ടുടമക്കുണ്ടായിരുന്നുള്ളൂ. വീട്ടുടമയുടെ വീടെന്ന ആഗ്രഹത്തിനു പകരം ഒരു കൊട്ടാരമെന്ന പോലെയാണ് ആർക്കിടെക്റ്റ് സൈനുൽ ആബിദും ആർക്കിടെക്റ്റ് ഡിസൈനർ ഷാഫിയും സാധ്യമാക്കിയത്.
വീടിെൻറ ഒാരോ മൂലയും അവലംബിച്ച ശൈലിയോട് ലയിച്ചു കിടക്കണമെന്ന് ഡിസൈനർക്ക് ആഗ്രഹമുണ്ടായിരുന്നു. വുഡൻ ഫ്രെയിമിൽ ഒരുക്കിയ വാഷ് കൗണ്ടർ മുതൽ സീലിങ്ങിലും ലൈറ്റിങ്ങിലും വരെ ഇൗ തുടർച്ച കാണാൻ കഴിയും.
വീടിന്‍റെ എക്സ്റ്റീരിയറിൽ നൽകിയിട്ടുള്ള തൂണുകൾക്ക് ഈജിപ്ഷ്യൻ പിരമിഡ് മോഡൽ പ്ലാസ്റ്റിങ് നൽകിയിരിക്കുന്നത്. ഒന്നാംനിലയിലുള്ള തൂണുകൾ ക്ലാഡിങ് സ്റ്റോന്‍ പതിച്ചു മനോഹരമാക്കിയിട്ടുണ്ട്. എക്സ്റ്റീരിയറിന്‍റെ മറ്റൊരു പ്രത്യേകത ഇതിൽ മഴവെള്ളം പോകാനുള്ള പൈപ്പുകൾ പുറത്തേക്ക് കാണുന്നില്ല. എല്ലാം കൺസീൽഡ് ആയാണ് ഇത് ചെയ്തിരിക്കുന്നത്.
4000 സ്ക്വയർ ഫീറ്റിൽ പണിതീർത്ത വീട്ടിൽ നാലു കിടപ്പുമുറികളാണ് ഉൾപ്പെടുത്തിയത്. വിശാലമായ കിടപ്പുമുറികൾ വേണമെന്ന ഉടമയുടെ ആവശ്യം ഡിസൈനർ പരിഗണിച്ചിട്ടുണ്ട്. ബാത്ത്റൂമും ഡ്രസിങ് സ്പേസും ഒരുക്കുന്നതിനോടൊപ്പം കിടപ്പുമുറിയിൽ തന്നെ എന്‍റർടെയിൻമെന്‍റ് ഏരിയയും ഡിസൈൻ ചെയ്തു.
പിന്തുടർന്ന ശൈലിയിൽ നിന്ന് മാറാതെയാണ് അടുക്കളയും ഒരുക്കിയിരിക്കുന്നത്. െഎവറി, വുഡൻ നിറങ്ങളുടെ കൂടെ കെല്ലി ഗ്രീൻ (kelly Green) നിറം കൂടി ചേർത്തിട്ടുണ്ട്. സ്റ്റോറേജിന് പ്രാധാന്യം നൽകി കൊണ്ടാണ് മോഡുലാർ കിച്ചൺ സജീകരിച്ചിരിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് ടേബിൾ പ്രത്യേകം ഒരുക്കുന്നതിന് പകരം കിച്ചൺ കൗണ്ടറിെൻറ ഭാഗമായി തന്നെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അടുക്കളയോട് ചേർന്ന് വർക്ക് ഏരിയയും ഡിസൈൻ ചെയ്തു.
പോർച്ച് മുതൽ വർക്ക് ഏരിയവരെ ഒരേ ശൈലി പിന്തുടർന്ന് വീട്ടുടമയുടെ ആഗ്രഹങ്ങളോട് നീതി പുലർത്താൻ ഡിസൈനർക്ക് കഴിഞ്ഞിട്ടുണ്ട്.
Designed by:
Architect Zainul Abid & Architectural designer Muhammed shafi
Arkitecture Studio, calicut, Kerala, India.
www.arkitecturestudio.com
email: info@arkitecturestudio.com
Mob: +91 9809059550
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.