ഈ വീട്​, സൗന്ദര്യമുള്ള സംരചന

തൊരു സംരചനയിലും എന്തെങ്കിലുമൊക്കെ വ്യത്യസ്​തതയും പുതുമയും കാത്തു സൂക്ഷിക്കുക എന്നത്​ പ്രധാനമാണ് ​. ഏറ്റവും ഗുണമേന്മമയുള്ള മെറ്റീരിയലുകൾ വെറുതെ കൂട്ടിയിണക്കാതെ താമസിക്കുന്നവരുടെ ജീവിത ശൈലയോട്​ ചേർന്നു പേ ാകുംവിധം ഒരുക്കുന്നതിലാണ്​ മേന്മ. അത്തരം ​േമന്മകളും പുതുമകളും ലയിപ്പിച്ച്​ നിർമ്മാൺ ഡിസൈൻസിലെ പ്രിൻസിപ്പൽ ഡ ിസൈനറായ ഫൈസൽ നിർമ്മാൺ ബഷീറിന്​ വേണ്ടി പണിതീർത്ത ഗൃഹത്തി​​​​​​​െൻറ വിശേഷങ്ങളിലേക്ക്​ കടക്കാം.

മലപ്പുറത്ത െ തിരൂർ എന്ന സ്​ഥലത്ത്​ 6300 സ്​ക്വയർ ഫീറ്റ്​ വിസ്​തീർണത്തിൽ പണിതീർത്ത ഈ വീടി​​​​​​​െൻറ സൗന്ദര്യ രഹസ്യം അതി​​​​ ​​​​െൻറ ഡിസൈൻ പുതുമയും പ്രൗഢിയും തന്നെയാണ്​.

ഇരുവശവും തലയെടുപ്പോടെ നിൽക്കുന്ന തെങ്ങിൻ തോപ്പുകളും ചുറ്റുമുള്ള ഹരിതാഭയും വീട ി​​​​​​​െൻറ എലിവേഷനെ എടുത്തു കാണിക്കുന്നു. ലെവൽ വ്യതിയാനം വരുത്തിയ വീടി​​​​​​​െൻറ റൂഫിങ്​ രീതിയും അതിനിണങ്ങ ും വിധമുള്ള വീടി​​​​​​​െൻറ പഠിപ്പുരയും ആരുമൊന്ന്​ നോക്കി പോകും.

കാലികമായ ഫാഷനുകൾ സമന്വയിപ്പിച്ച്​ ആഡം ബര പ്രൗഢിയോടെ വാർത്തെടുത്തിരിക്കുകയാണ്​ അകം പുറം.

നവ്യാനുഭൂതി തീർത്ത്​ ഉൾത്തളങ്ങൾ

ഗസ്​റ്റ്​, ലിവിങ്​, ഏരിയ, ഡൈനിങ്​ ഏരിയ, ഫാമിലി ലിവിങ്​, ലേഡീസ്​ ലിവിങ്​, കോർട്ട്​ യാർഡ്​, പ്രയർ ഏരിയ, ഇരുനിലകളിലായി അഞ്ച്​ ബെഡ്​റൂമുകൾ, അപ്പർ ലിവ ിങ്​, ഓഫിസ്​ സ്​പേസ്​, ഹോം തിയറ്റർ, കിച്ചൻ, വർക്ക്​ ഏരിയ എന്നിങ്ങനെയാണ്​ ഉൾത്തളങ്ങളെ വിന്യസിച്ചിരിക്കുന്നത്​. ഓരോ ഇടത്തു നിന്നും ഓരോ ആംപിയൻസ്​ പ്രദാനം ചെയ്യുംവിധമുള്ള സജ്ജീകരണങ്ങളാണ്​ കൊടുത്തിട്ടുള്ളത്​.

ഫോർമൽ ലിവിങ്​

വീടിനകത്ത്​ നടുക്കായി സജ്ജീകരിച്ചിട്ടുള്ള കോർട്ട്​യാർഡാണ്​ ശ്രദ്ധാകേന്ദ്രം. ഈ കോർട്ട്​യാർഡിനെ ബന്ധിപ്പിച്ചാണ്​ ബാക്കി സ്​പേസുകളുടെ ഒരുക്കങ്ങൾ. ഗ്ലാസി​​​​​​​െൻറ പർഗോളക്ക്​ സപ്പോർട്ട്​ നൽകിയിരിക്കുന്നത്​ ജി.ഐ ഫ്രെയിം ആണ്​. ഏതൊരു സ്​പേസിൽ നിന്നും ഈ കോർട്ട്​യാർഡിലേക്ക്​ കാഴ്​ച എത്തുംവിധമാണ്​ ക്രമീകരിച്ചിട്ടുള്ളത്​.

കോർട്ട്​യാർഡിൽ വൈറ്റ്​ പെബിളുകൾ വിരിച്ച്​ ഭംഗിയാക്കിയിട്ടുണ്ട്​. നാച്വറൽ പ്ലാൻസ്​ ഇവിടെ നട്ടു പിടിപ്പിച്ചിട്ടുണ്ട്​. ഇവിടെ നൽകിയിരിക്കുന്ന ഗ്ലാസ്​ പില്ലറുകളും ലൈറ്റ്​ ഫിറ്റിങ്ങുകളും നവ്യാനുഭൂതി പ്രദാനം ചെയ്യുന്നു.

സൗകര്യത്തികവോടെ

വിശാലമായ സ്​പേസുകളാണ്​ ഇൻറീരിയറി​​​​​​​െൻറ പ്രത്യേകത. സൗന്ദര്യവും ഒപ്പം തന്നെ സൗകര്യവും മാനദണ്ഡമായി നൽകിക്കൊണ്ടുള്ള ഡിസൈൻ രീതികൾക്കാണ്​ ഫൈസൽ ഇവിടെ മുൻതൂക്കം നൽകിയിട്ടുള്ളത്​.

ഡബിൾ ഹൈറ്റ്​ സ്​പേസിലാണ്​ സ്​റ്റെയർ കേസ്​ ഡിസൈൻ. ഇവിടെ കൊടുത്തിട്ടുള്ള സ്​കൈലൈറ്റിയുടെ വരുന്ന സൂ​ര്യപ്രകാശം അകത്തളങ്ങളെ പ്രകാശ പൂരിതമാക്കുന്നു. പത്തു പേർക്ക്​ ഒരേസമയം ഇരുന്ന്​ ഭക്ഷണം കഴിക്കാവുന്ന വിധമുള്ള ഡൈനിങ്​ ടേബിളാണ്​ ഇവിടെ കൊടുത്തിട്ടുള്ളത്​.

സീലിങ്ങിലെ വൈവിധ്യമാണ്​ ഡൈനിങ്ങി​​​​​​​െൻറ സവിശേഷത. ഇരിപ്പിട സൗകര്യങ്ങൾക്ക്​ പ്രാധാന്യം നൽകിക്കൊണ്ടാണ്​ അപ്പർ ലിവിങ്​. ഒരു ഹോം തിയറ്ററും അപ്പർ ലിവിങ്ങിൽ കൊടുത്തിട്ടുണ്ട്​. കിടപ്പ്​ മുറികൾ ഒഴികെ ബാക്കി എല്ലായിടത്തും ന്യൂട്രറൽ നിറങ്ങളാണ്​ ഉപയോഗിച്ചിട്ടുള്ളത്​.

നിറങ്ങളെ കൂട്ടുപിടിച്ച്​
താമസിക്കുന്നവരുടെ മനസ്സിന്​ സന്തോഷം പകരുന്ന നിറങ്ങൾക്കാണ്​ പ്രാധാന്യം കൊടുക്കേണ്ടത്​. അതിനാൽ വ്യത്യസ്​തമായ കളർ തീമുകളുടെ അകമ്പടിയോടെയാണ്​ കിടപ്പ്​ മുറികളുടെ സജ്ജീകരണം. ഹെഡ്​ റെസ്​റ്റിനും സീലിങ്ങിനുമൊക്കെ ഡിസൈൻ നയങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്​ സൗന്ദര്യം ഇരട്ടിപ്പിക്കുന്നുണ്ട്​.

പ്രൗഡിയോടെ അടുക്കള
പ്രൗഢ ഗംഭീരമായിട്ടാണ്​ അടുക്കള ഡിസൈൻ വിശാലമായ ഡിസൈൻ രീതിയാണിവിടെ. ബ്രേക്ക്​ ഫാസ്​റ്റ്​ കൗണ്ടറിനും ഇവിടെ സ്​ഥാനം കൊടുത്തിട്ടുണ്ട്​. കിച്ച​​​​​​​െൻറ കൗണ്ടർ ടോപ്പിന്​ ബ്ലാക്​ ഗ്രാനെറ്റാണ്​.

പുൾ ഔട്ട്​ യൂണിറ്റുകളും ഇവിടെ യഥേഷ്​ടം കൊടുത്തിട്ടുണ്ട്​. ഫോൾസീലിങ്ങി​​​​​​​െൻറ വൈവിധ്യം ഇവിടെയും കാണാവുന്നതാണ്​. ഇങ്ങനെ താമസിക്കുന്നവരുടെ മനസറിഞ്ഞ്​, അവരുടെ മനസ്​ നിറഞ്ഞ സുന്ദര സൃഷ്​ടിയാണ്​ മലപ്പുറത്തെ ഈ വീട്​.

ഡിസൈനർ ഫൈസൽ നിർമാൺ

കൂടുതൽ ചിത്രങ്ങൾ

വീട്ടുടമ - ബഷീർ
സ്​ഥലം - തിരൂർ, മലപ്പുറം

പണി പൂർത്തിയായ വർഷം - 2018
വിസ്​തീർണം - 6300 sqft
ഡിസൈൻ - ഫൈസൽ നിർമ്മാൺ
നിർമ്മാൺ ഡിസൈൻ, മഞ്ചേരി
9895978900

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.