വീട്ടുകാർക്കുവേണ്ടിയല്ല, മറിച്ച് പ്ലോട്ടിലെ മരങ്ങൾക്കും ചെടികൾക്കും വേണ്ടിയാണ് ആർകിടെക്ട് അജീഷ് കാക്കരത്ത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് തെൻറ വീടിെൻറ പ്ലാൻ നിർമിച്ചത്. പ്ലാനിങ്ങിെൻറ ഓരോ ഘട്ടത്തിലും സഹായിച്ചതും ഈ മരങ്ങൾതന്നെ. മഴപെയ്യുമ്പോൾ കൂടെ മിണ്ടിയിരുന്ന ഓടുകളും, മണ്ണുമണക്കുന്ന നിലവും, നനുത്ത മഴച്ചാറ്റലും, മഴ തീർന്നാലും പെയ്തുനിന്നിരുന്ന മരങ്ങളുമുള്ള തെൻറ പഴയ വീടിനെ പുതിയ സ്ഥലത്തേക്ക് നട്ടുപിടിപ്പിക്കുകയായിരുന്നു അജീഷ്. വീടിനകത്ത് ഒരംഗത്തെപ്പോലെ പ്രിയപ്പെട്ട മാവും ചെടികളും ഇന്ന് പുതിയ വീട്ടിലുണ്ട്.
മരവുമായുള്ള ‘ഫാമിലി ലിവിങ്’ എന്ന കൺസെപ്റ്റാണ് ആർകിടെക്ട് അവതരിപ്പിക്കുന്നത്. വീടിനകത്തെ മരത്തടം സൃഷ്ടിക്കുന്ന വെളിച്ച വിന്യാസത്തേയും കാറ്റിെൻറ ഗതിയേയും ഫലപ്രദമായി കണക്ട് ചെയ്ത് ലിവിങ് ഏരിയയിലേക്ക് എത്തിക്കുന്നതാണ് പ്ലാൻ. മരത്തിനോട് ചേർന്നുതന്നെ ലൈബ്രറിയും വർക്ക് സ്പേസും ഒരുക്കിയിരിക്കുന്നു. നാച്വറൽ കൂളിങ് നിലനിർത്താൻ 35 ശതമാനം കോൺക്രീറ്റിങും സിമൻറും കുറച്ചാണ് വീടിെൻറ നിർമിതി. ഓടുപാകി വാർക്കുന്ന രീതിയാണ് റൂഫിങിനായി അവലംബിച്ചിരിക്കുന്നത്.
ചെലവുചുരുക്കുന്നതിെൻറ ഭാഗമായി പഴയ മരങ്ങൾ നന്നാക്കി ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു. ഈ പഴയ മരങ്ങളാണ് വാതിലുകൾക്കും ജനാലകൾക്കും ഭംഗി കൂട്ടുന്നത്. 3 ബെഡ്റൂമുകളുള്ള ഇരുനില വീടാണിത്. വെട്ടുകല്ലാണ് വീടിെൻറ ഹൈലൈറ്റ്. പഴമയെ നിലനിർത്തി കാവിതേച്ച് മിനുക്കിയ നിലവും ഭംഗി കൂട്ടുന്നു. സെമി കണ്ടംപററി മാതൃകയിലുള്ള ഈ വീട് 1770 സ്ക്വയർഫീറ്റാണ്. 28 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.
Ground Floor
First Floor
അജീഷ് കാക്കരത്ത്
അസി.പ്രഫസർ
കെ.എം.ഇ.എ കോളജ് ഒാഫ് ആർകിടെക്ചർ
ആലുവ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.