പ്രകൃതിയോടിണങ്ങി ശാന്തിമഹൽ 

പ്രകൃതിയുമായി ഇഴുകിചേരുന്ന വീട്​ വേണമെന്നായിരുന്നു നാസറി​​​െൻറയും കുടുംബത്തി​​​​​െൻറയും ആഗ്രഹം. പ്രകൃതി സൗഹൃദമായി പണിതീർത്ത നിരവധി ബദൽ വീടുകൾ സന്ദർശിച്ചും പലതരം നിർമാണ ശൈലികൾ പരിചയപ്പെട്ടതിനും ശേഷമാണ്​ സ്വന്തം വീട്​ ഹാബിറ്റാറ്റിന്​ നൽകാൻ തീരുമാനിച്ചത്​. ഹാബിറ്റാറ്റ്​ പരപ്പനങ്ങാടിയിലെ ആർക്കിടെക്​റ്റ്​ ഹുമയൂൺ കബീറിനെ നിർമാണം ഏൽപ്പിച്ചത്​. വീട്ടുടമ ആഗ്രഹിച്ചതിലേറെ സൗകര്യങ്ങളും ചാരുതയും പകർന്നാണ്​ ഹുമയൂൺ ‘ശാന്തിമഹൽ’ പണിതീർത്തത്​. 

പട്ടാമ്പി പള്ളിപ്പുറത്ത്​ പെരിമുടിയുരിലെ 14 സ​​​​െൻറ്​ ​േപ്ലാട്ടിലാണ്​ വീട്​ നിർമിച്ചിരിക്കുന്നത്​. വീടി​​​​​െൻറ പുറംകാഴ്ചയിൽ തന്നെ കുളിർമ തോന്നുന്ന അന്തരീഷമാണ്​ ‘ശാന്തിമഹലി’നുള്ളത്​. 
ചെങ്കല്ലിന്റെ എക്സ്പോസ്ഡ് വർക്ക് ആണ് എലിവേഷനിൽ ഉടനീളം കാണുന്നത്. ലിൻറലുകൾ വരുന്ന ഭാഗത്തും ജനാലയുടെ ഫ്രയിമുകൾ വരുന്ന ഭാഗത്തും മാത്രമാണ് വെള്ള നിറം നൽകിയിരിക്കുന്നത്​. പാരപെറ്റും സിറ്റ്​ ഒൗട്ടിലെ തൂണുകളും മണ്ണുകൊണ്ടാണ്​ തേച്ചിരിക്കുന്നത്​. മൺനിറം തന്നെ നൽകിയിരിക്കുന്നത്​ പുറംകാഴ്​ചക്ക്​ കൂടുതൽ മിഴിവേകുന്നു.

ജാലകങ്ങൾക്ക്​ കളർ ഗ്ലാസ്​ നൽകിയിരിക്കുന്നത്​ എലിവേഷ​​​​​െൻറ ഭംഗികൂട്ടുന്നു. സൺഷേഡുകളിൽ ഒാടു പതിച്ചിട്ടുണ്ട്​. സിറ്റ്​ ഒൗട്ടിലെ മൺതൂണുകൾക്കിടയിൽ സീറ്റിങ്ങായി നൽകിയിരിക്കുന്നത്​ കരിമ്പനയുടെ തടിയാണ്​.  പ്രധാനവാതിലും കരിമ്പനയിൽ തീർത്തിരിക്കുന്നു. 

ഇരുനിലയിലായി 1450 ചതുരശ്രയടി വിസ്​തീർണമുള്ള വീട്ടിൽ നാലു കിടപ്പുമുറികളാണ്​ നൽകിയിരിക്കുന്നത്​. വീടിന്‍റെ മേല്‍ക്കൂര ഫില്ലര്‍ സ്ലാബ് രീതിയിലാണ് വാര്‍ത്തിരിക്കുന്നത്. ഒാപ്പൺ ശൈലിയിലുള്ള അകത്തളത്തിൽ   കാറ്റും വെളിച്ചവും ഒഴുകി നടക്കുന്നു. അകത്ത്​ കൂടുതൽ സ്ഥലമുള്ളതായി തോന്നുകയും ചെയ്യുന്നുണ്ട്​.  മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓരോ ഇഞ്ചും നഷ്ടപ്പെടുത്താതെ ഉപയോഗിക്കാനും ഡിസൈനർക്ക്​ കഴിഞ്ഞിട്ടുണ്ട്​. 

ലിവിങ്​​ മുറിയോട്​ ചേർന്ന്​ ഡബിൾഹൈറ്റിൽ കോർട്ട്​യാർഡ്​ നൽകിയിട്ടുണ്ട്​. കോർട്ട്​ യാർഡി​​​​​െൻറ വശത്താണ്​ കിടപ്പുമുറി. കിടപ്പുമുറിയിൽ നിന്ന്​ കോർട്ട്​ യാർഡിലേക്ക്​ തുറക്കാൻ പഴയരീതിയിലുള്ള മനോഹരമായ ഒരു കിളിവാതിൽ നൽകിയിരിക്കുന്നു. കിളിവാതിലും കരിമ്പന ഉപയോഗിച്ചാണ്​ പണിതീർത്തിരിക്കുന്നത്​. 

വാതിലും ജനലുകളും പണിത്​ ബാക്കിയായ കരിമ്പന പലകകൊണ്ടാണ്​ ലിവിങ്ങിലേക്കുള്ള സെറ്റിയും ടീപോയും ഒരുക്കിയിരിക്കുന്നത്​.  ലിവിങ്​ സ്​പേസി​ൽ ഒരു ഭാഗത്തെ ചുമർ മണ്ണുകൊണ്ട്​ തേച്ച്​ വെള്ളനിറത്തിലുള്ള നീഷേകൾ നൽകി ഹൈലൈറ്റ്​ ചെയ്​തിരിക്കുന്നു. നല്ല മണ്ണും ഇത്തിളും ഉമിയും അൽപം സിമൻറും ചേർത്താണ്​ ചുമരുകൾക്ക്​ മൺപ്ലാസ്​റ്ററിങ്​ നൽകിയിരിക്കുന്നത്​.
ഇവിടെ വുഡൻടച്ചുള്ള ടൈൽ വിരിച്ചതും അകത്തളത്തി​​​​​െൻറ ശൈലിയോടിണങ്ങി നിൽക്കുന്നു. 

കോർട്ട്​ യാർഡിൽ നിന്നാണ്​ ഗോവണിയും നൽകിയിരിക്കുന്നത്​. ബെഡ്​റൂമിന്​ സ്വകാര്യത നൽകുന്നതിന്​ വേണ്ടി വാതിൽ ഗോവണി ഭാഗത്തെ പാസേജിലേക്ക്​ നൽകിയിരിക്കുന്നു. ഇൗ പാസേജ്​ വാഷ്​ സ്​പേസായും ഉപയോഗിച്ചിരിക്കുന്നു.

ലിവിങിന്​ പിറകിൽ കുട്ടികൾക്കുള്ള സ്​റ്റഡി സ്​പേസായും അയേണിങ്​ സ്​പേസായും കൊടുത്തിട്ടുണ്ട്​. ഇവിടെ സ്​റ്റേറേജിന്​ വേണ്ടി മുകളിലും താഴെയായും കബോർഡുകളും നൽകിയിരിക്കുന്നു. ഇൗ സ്​പേസിലേക്കാണ്​ രണ്ടാമത്തെ കിടപ്പുമുറിയുടെ എൻട്രി. 

മുകളിലെ നിലയിൽ സ്​റ്റെയർ കയറി എത്തുന്നിടത്ത്​ ഫാമിലി ലിവിങ്​ സ്​പേസും കോർട്ട്​യാർഡിന്​ അരികിൽ നിന്നുള്ള  കിടപ്പുമുറിയിൽ നിന്നും ഇവിടേക്ക്​ തുറക്കാവുന്ന മനോഹരമായ കിളിവാതിലും നൽകിയിട്ടുണ്ട്​. ഫാമിലി ലിവിങിൽ നിന്നും പുറത്തെ ഒാപ്പൺ ടെറസിലേക്ക്​ ​വാതിൽ നൽകിയിട്ടുണ്ട്​. കിടപ്പുമുറികുടെ നിലത്ത്​ ടെറാകോട്ടാ ടൈലാണ്​ വിരിച്ചിരിക്കുന്നത്​. 

നീളത്തിലാണ്​ അടുക്കള. ​മൾട്ടിവുഡുകൊണ്ടുള്ള വാഡ്രോബുകളാണ്​ അടുക്കളയിൽ ഒരുക്കിയിരിക്കുന്നത്​. അടുക്കളയോട് ചേർന്ന് ഒരു വർക്ക് ഏരിയയും നൽകിയിട്ടുണ്ട്

ഇൻറീരിയറിൽ അലങ്കാരപ്പണികൾ ചെയ്​തിട്ടില്ലെന്നതു തന്നെയാണ്​ ഇൗ വീടി​​​​​െൻറ പ്രത്യേകത. മൺചുവരുകളിലെ നീഷ്​ സ്​പേസുകളാണ്​ അകത്തളത്തെ അലങ്കാരം.കോർട്ട്​യാർഡി​​​​​െൻറ ചുമരും ഗോവണിഭാഗത്തെ ചുമരുമെല്ലാം മണ്ണുകൊണ്ടാണ്​ തേച്ചിരിക്കുന്നത്​. നടുമുറ്റത്തിലൂടെയും ജനാലകളിലൂടെയും പ്രകാശം സമൃദ്ധമായി അകത്തളങ്ങളിലേക്ക് എത്തുന്നു. ഫില്ലർ സ്ലാബ് മേൽക്കൂരയായതിനാൽ അകത്തെ ചൂടും വളരെ കുറവാണ്​. ബാത്ത്​റൂം അറ്റാച്ച്​ ചെയ്​ത നാലു കിടപ്പുമുറികൾ ഉൾപ്പെടുന്ന വീടിന്​ 24 ലക്ഷം രുപയാണ്​ നിർമാണ ചെലവ്​ വന്നത്​.

ചെലവ് കുറച്ച ഘടകങ്ങൾ

തേയ്ക്കാത്ത പുറംഭിത്തികൾ- സിമൻറ്​ പ്ലാസ്​റ്ററിങ്ങി​​​​​െൻറയും പെയിൻറിങ്ങി​​​​​െൻറയും ചെലവ്​ കുറച്ചു. 
പ്രധാനവാതിലിനും കിളിവാതിലിനും ഫർണിച്ചറിനും കരിമ്പന ഉപയോഗിച്ചത്​ നിർമാണ ചെലവ്​ കുറക്കുകയും വീടിനെ ആകർഷകമാക്കുകയും ചെയ്​തു. 

കിടപ്പുമുറികൾക്ക്​ ചെലവുകുറഞ്ഞ ടെറാകോട്ട ടൈലുകൾ ഉപയോഗിച്ചു. 

മിനിമൽ ശൈലിയിൽ ഇൻറീരിയർ,  ഫോൾസ് സീലിങ് ചെയ്യാതെ നേരിട്ട് ലൈറ്റ് പോയിൻറ്​ എന്നിവയും വീട്ടുടമയുടെ ബജറ്റിൽ നിർമാണമൊതുക്കാൻ സഹായിച്ചിട്ടുണ്ട്​.

ചിത്രങ്ങൾ: അഷ്​കർ ഒരുമനയൂർ 

Tags:    
News Summary - Natural Friendly Home- Griham news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.