കുറഞ്ഞ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണോ നിങ്ങൾ തേടുന്നത്? വീതി കുറഞ്ഞ് നീണ്ടുകിടക്കുന്ന അഞ്ചര സെൻറിൽ പ്ളോട്ടിൽ മൂന്നു കിടപ്പുമുറികളുള്ള വീടാണ് ആർക്കിടെക്റ്റ് ഡിസൈനർ ദിലീപ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കോഴിക്കോട് ഗോവിന്ദപുരത്ത് ജയദ വസന്തിനുവേണ്ടി സെമി കൻറംപററി ശൈലിയിലാണ് വീടൊരുക്കിയത്.
1814 ചതുരശ്രയടി വിസ്തീർണമുള്ള ഇരുനില വീട്ടിൽ ബാത്ത്റൂം അറ്റാച്ച് ചെയ്ത മൂന്നുകിടപ്പുമുറികൾ ഉൾപ്പെടെ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
താഴത്തെ നിലയിൽ വിശാലമായ ലിവിങ് ഏരിയ, ഉൗണുമുറി, മാസ്റ്റർ ബെഡ്റൂം, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.
ഡൈനിങ് ഏരിയക്ക് എതിർവശത്തായി ചെറിയ കോർട്ട്യാഡും നൽകിയിട്ടുണ്ട്. രണ്ടു കിടപ്പുമുറികളും ഫാമിലി ലിവിങ് ഏരിയയുമാണ് ഒന്നാമത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത്.
ഫാമിലി ലിവിങ്ങിൽ ആട്ടുകട്ടിലാണ് സീറ്റിങ്ങായി നൽകിയത്. കോർട്ട് യാർഡിനു മുകളിൽ പർഗോളയിട്ടതിനാൽ അകത്തളത്തിൽ ധാരാളം വെളിച്ചം കിട്ടുന്നുണ്ട്. ഫ്ളോറിങ്ങിന് വെള്ള നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചതും വീടത്ത് വെളിച്ചം നിറക്കാൻ സഹായിക്കുന്നു. ഫാമിലി ലിവിങ്ങിൽ നിന്നും ബാൽക്കണിയിലേക്കും ഒാപ്പൺ ടെറസിലേക്കും ഇറങ്ങാം.
പ്ളാൻ
Designer:
Dileep Maniyeri
SHADOWS,
Architectural & interior consultants,
Easthill, calicut-5.
mobile no: + 91 9496931035
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.