നമുക്ക് ചേക്കാറാനുള്ള ഇടം, അത് മനോഹരവും ആകർഷണീയവുമായിരിക്കണം. മഴയും വെയിലും കൊള്ളാതെ ഇരിക്കാനുള്ള ഇടം മാത്രമല്ല വീട്. നമ്മുടെ ആവശ്യങ്ങളും അഭിരുചികളും അറിയുന്ന, അതിന് ഉതകുന്ന സൗകര്യങ്ങളുള്ള, നല്ല അന്തരീഷമുള്ള ‘സ്വന്തം സ്പേസാ’വണം വീട്.
ആഡംബരമല്ല, ആകർഷണീയമായിരിക്കണമെന്ന വീട്ടുടമയുടെ നിർദേശം പൂർണമായും ഉൾക്കൊണ്ടാണ് ആർക്കിടെക്റ്റ് സുബിൻ സുരേന്ദ്രൻ ഇൗ വീട് ഡിസൈൻ ചെയ്തത്. ഇരുനിലകളിലായി 3560 സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ പണിതെടുത്ത സ്വപ്നഗേഹം.
വീടിെൻറ അകത്തളം മാത്രമല്ല, കൻറംപററി ശൈലിയിൽ ഡിസൈൻ ചെയ്ത പുറം ഭാഗം തന്നെ വീട്ടുകാരന് സംതൃപ്തി പകരുന്നതാണ്. പുറം ഭംഗിക്ക് വേണ്ടി ഏച്ചുകുട്ടിയ ഡിസൈനുകൾ ഒന്നും എലിവേഷനിൽ കാണാൻ കഴിയില്ല. ആവശ്യമില്ലാത്ത കോർണറുകളോ വച്ചു പിടിപ്പിക്കലുകളോ ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതിനാൽ എക്സീറ്റിയർ അതിമനോഹരമെന്നു തന്നെ പറയാം.
2000 സ്ക്വയർഫീറ്റിലാണ് ഒന്നാം നില ഒരുക്കിയിരിക്കുന്നത്. സിറ്റ് ഒൗട്ടിൽ നിന്നും വിശാലമായ ലിവിങ് സ്പേസിലേക്കാണ് പ്രവേശിക്കുക. ലിവിങ് ഏരിയിൽ മനോഹരമായ കോർട്ട് യാർഡ്. കോർട്ട് യാർഡിെൻറ വശത്തുനിന്നും ഡൈനിങ് ഏരിയയും ഫാമിലി ലിവിങ് സ്പേസിലേക്കും വഴി നൽകിയിരിക്കുന്നു. ഡൈനിങ് മുറിയിൽ നിന്നാണ് മാസ്റ്റർ ബെഡ്റൂമിലേക്കുള്ള എൻട്രി. ഡിസൈനിൽ ഒാപ്പൺ സ്പേസിനും വെൻറിലേഷനും പ്രധാന്യം നൽകിയിട്ടുണ്ട്.
അടുക്കളയിലേക്ക് പ്രവേശിക്കുന്നതും ഡൈനിങ് സ്പേസിൽ നിന്നു തന്നെ. അടുക്കള െഎലൻറ് ശൈലിയിലാണ് ഒരുക്കിയിരുന്നത്. ഒപ്പം ബ്രേക്ക്ഫാസ്റ്റ് ടേബിളും നൽകിയിട്ടുണ്ട്. അടുക്കളയോട് ചേർന്ന് ഫയർ കിച്ചൺ എന്ന രീതിയിലാണ് വർക്ക് ഏരിയ സജീകരിച്ചിരിക്കുന്നത്.
കുടുംബത്തോട് ചേരാൻ അൽപം വിശാലമായ ഇടം എന്നരീതിയിൽ തന്നെ ഫാമിലി ലിവിങ് സ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ടിവി സ്പേസും ലിഷർമെൻറ് സ്പേസും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫാമിലി ലിവിങ്ങിൽ നിന്ന് ഗസ്റ്റ് മുറിയിൽ പ്രവേശിക്കാം. ഒന്നാം നിലയിൽ രണ്ടുമുറികളിലും ബാത്ത്റൂമും ഡ്രസിങ് ഏരിയയും സജീകരിച്ചിട്ടുണ്ട്.
രണ്ടാം നിലയിൽ ബാത്ത്റൂം സൗകര്യമുൾപ്പെടുത്തിയിട്ടുള്ള രണ്ട് കിടപ്പുമുറികളും ലിവിങ് സ്പേസുമാണുള്ളത്. 1560 സ്ക്വയർഫീറ്റിലാണ് ടെറസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒാപ്പൺ ടെറസും പർഗോള ശൈലിയിലുള്ള ബാൽക്കണിയും മുൻവശത്ത് വരുന്നതിനാൽ അത് ഇൻറീരിയറിനും എക്സ്റ്റീരിയറിനും ചാരുതയേകുന്നു.
Design: Subin Surendran
Subin Surendran Architects & Planners
G128,3rd Cross
Panampilly Nagar, Ph: 0484 4017815, 95 26 22 77 76
ssaacochin@gmail.com , www.ssaplanners.com
Total Space-3560 sqft
GROUND FLOOR
FIRST FLOOR
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.