5 മാസം, 20 ലക്ഷം; 3 ബെഡ്‌റൂം വീട് റെഡി

ആഡംബരങ്ങൾ വേണ്ട, എന്നാൽ സൗകര്യങ്ങളിൽ വിട്ടുവീഴ്​ചയില്ലാതെ ചുരുങ്ങിയ ചെലവിൽ ഒരു വീടെന്നതായിരുന്നു   ഉടമസ്ഥൻ പള്ളിപ്പാട്ട് ഔസേപ്പി​​​​​െൻറ ആഗ്രഹം. ബജറ്റ്​ ഹോമെന്ന ത​​​​​െൻറ സ്വപ്​നം കൊടുങ്ങല്ലൂർ എന്‍.ആര്‍ അസോസിയേറ്റ്​സുമായാണ്​ അദ്ദേഹം പങ്കുവെച്ചത്​. അഞ്ചുമാസത്തിനുള്ളിൽ ഒൗസേപ്പി​​​​​െൻറ ആഗ്രഹങ്ങൾ പൂർത്തീകരിച്ച്​ എൻ ആർ അസോസിയേറ്റ്​സ്​ മികവുതെളിയിച്ചു. 

1300 ചതുരശ്രയടി വിസ്​തീർണത്തിൽ  മൂന്നുകിടപ്പുമുറികളോടെയാണ്​ വീട്​ നിർമിച്ചിരിക്കുന്നത്.കാർപോർച്ച്​,സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, അടുക്കള, വർക് ഏരിയ എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നതിനാൽ 2.5 മാസം കൊണ്ട് സ്ട്രക്ച്ചറും 2.5 മാസം കൊണ്ട് ബാക്കിയുള്ള വർക്കും പൂർത്തിയായി. വെറും 20 ലക്ഷം രൂപ മാത്രമാണ് ഈ  വീടിനു ചെലവായത്.

കൻറംപ്രറി ശൈലിയിലാണ് ലളിതമായ എലിവേഷൻ. വൈറ്റ് പെയിൻറാണ് വീടിനു നൽകിയത്. എലിവേഷനിൽ പലയിടങ്ങളിലും ക്ലാഡിങ് ടൈലുകൾ നൽകി. പർഗോളകൾ എലിവേഷന് മികവേകുന്നു.
1300 ചതുരശ്രയടി വിസ്തീർണമേ ഉള്ളുവെങ്കിലും വലുപ്പം തോന്നിക്കുന്ന അകത്തളങ്ങളാണ് വീടിനുള്ളിൽ. അനാവശ്യ ഭിത്തികൾ ഒഴിവാക്കിയത് വിശാലത വർധിപ്പിക്കാൻ സഹായകരമായി. ​​ഫ്​​ളോറിങ്ങിന്​ െഎവറി നിറമുള്ള വിട്രിടൈൽ ഉപയോഗിച്ചതും ഭിത്തിയുടെ വൈറ്റ്​ പെയിൻറുമെല്ലാം അകത്തളങ്ങളിൽ വിശാലതയും ഒപ്പം വെളിച്ചവും നൽകി. 

ലിവിങ്, ഡൈനിങ് മുറികൾക്ക് പ്രൈവസിയും നൽകിയിട്ടുണ്ട്. ലിവിങ് സ്​പേസിൽ സീറ്റിങ്ങിനായി തടികൊണ്ടുള്ള ദിവാൻ കോട്ടും രണ്ട്​ കസേരകളുമാണ്​  നൽകിയിരിക്കുന്നത്​.

വശത്തെ ഭിത്തിയിൽ വാൾ പാനലിങ്ങോ വ്യത്യസ്​തമായ പെയി​േൻറാ വാൾപേപ്പറോ നൽകിയുള്ള  പ്രത്യേക യൂണിറ്റില്ലാതെ ടി.വി ഭിത്തിയിൽ ക്രമീകരിച്ചു. സീറ്റിങ്ങിന്​ എതിർവശത്തെ ഭിത്തിയിൽ ​വുഡൻ പാനൽ നൽകി ഷോകേസ്​ ​ഒരുക്കി. 

ആറുപേർക്കിരിക്കാവുന്ന ലളിതമായ ഊണുമേശ. തടിയിൽ ഗ്​ളാസ്​ ടോപ്പിങ്​ നൽകിയാണ്​ ഉൗൺമേശയും തടികൊണ്ടുള്ള ​കസേരകളുമാണ്​ ഉൗണുമുറിയുടെ അലങ്കാരം. ഉൗണുമുറിയോടെ ചേർന്ന്​ കോക്കറി ഷെൽഫും നൽകി. 

ഡൈനിങ്ങി​​​​​െൻറ ഒരു വശത്തെ ഭിത്തി പ്ലൈവുഡ് കൊണ്ട് പാനലിങ് ചെയ്താണ്​ പ്രാർത്ഥന യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്​.  

സ്ഥല ഉപയുക്തയാണ് ഇൻറീരിയറിലെ ചെലവ് കുറച്ച പ്രധാന ഘടകം. ഇൻറീരിയറിൽ ഫോൾസ്​ സീലിങ്​ നൽകിയിട്ടില്ല. വാൾ പാനലിങും ലൈറ്റിങ്ങുമെല്ലാം മിനിമൽ ​ശൈലിയിലാണ്​ ചെയ്​തിരിക്കുന്നത്.

മൂന്ന് കിടപ്പുമുറികളാണ് ഒരുക്കിയിരിക്കുന്നത്​. രണ്ട് കിടപ്പുമുറികൾക്ക്​ അറ്റാച്ഡ് ബാത്റൂം സൗകര്യവും ഒരുക്കി. ഒരു കോമൺ ബാത്റൂമും, പുറത്ത്​ ഒരു ബാത്റൂമും ക്രമീകരിച്ചിരിക്കുന്നു. 
മിനിമൽ തീമിലാണ്​ കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നത്​. ഇൻറീരിയർ തീമുമായി യോജിക്കുന്ന ഫൈബർ കർട്ടനുകളും ബ്ലൈൻഡുകളുമാണ് ജനാലകൾക്ക് നൽകിയത്.

ബ്ലാക്, റെഡ്​ തീമിലാണ്​ അടുക്കള. മൾട്ടിവുഡ് കൊണ്ട് കബോർഡുകൾ നിർമിച്ചു പെയിൻറ്​ ഫിനിഷ് നൽകി. കിച്ചൻ കൗണ്ടർടോപ്പിൽ ഗ്രാനൈറ്റാണ്​ നൽകിയത്​. കിച്ചനോടു ചേർന്ന്​ സ്​റ്റോറേജ്​ സൗകര്യമുള്ള വർക് ഏരിയയും ഒരുക്കിയിട്ടുണ്ട്​. 


PROJECT FACT

Place  : P.Vemballur,  Kodungallur
Area    : 1300 sqft

Owner : Ouseph pallippaattu

Design : NR Associates

Email  :nrassociatesnr@gmail.com

Mob    : 9961990023, 9961990003

Tags:    
News Summary - Three Bedroom Home with in 5 month , expense 20 lakh - Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.