മഞ്ഞിൻപുതപ്പണിഞ്ഞ് തേയിലക്കാടിെൻറ പച്ചപ്പും കാപ്പിയുടെയും ഒാറഞ്ചിെൻറയും മണമുള്ള കാറ്റുമൊഴുകുന്ന കുടകിെൻറ ഭംഗി വർണിക്കാനില്ല. സദാ മഴനൂലുകൾ പെയ്തിറങ്ങുന്ന കുടകിലെ മടിക്കേരിയിൽ ഒാറഞ്ചും ഏലവും കാപ്പിയും വിളയുന്ന 10 ഏക്കർ വിസ്തീർണമുള്ള തോട്ടത്തിനകത്ത് പരിസ്ഥിതിയെ നോവിക്കാതെ കാലാവസ്ഥക്കിണങ്ങുന്ന വീട് എന്ന സ്വപ്നത്തെ സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഡിസൈനർ ദിലീപ്.
മടിക്കേരിയിൽ നിന്നും 4 കിലോമീറ്റർ അകലെ ഫാമിനോടുള്ള ചേർന്നുള്ള റോഡിനരികിലായാണ് വീട് നിർമിച്ചത്. കുടകിലെ തണുപ്പുള്ള കലാവസ്ഥക്കനുസരിച്ച് ചെരിഞ്ഞ മേൽക്കൂരയും സ്ഥലം മണ്ണെടുത്ത് താഴ്ത്താതെ രണ്ടു തട്ടുകളുമായി സെമി ട്രഡീഷണൽ ശൈലിയിലാണ് വീടൊരുക്കിയത്. മേൽക്കൂരക്കും തറക്കും മറ്റുമായി തടിയും സ്റ്റീലുമാണ് കൂടുതൽ ഉപയോഗിച്ചത്. നിർമാണത്തിന് 20 ശതമാനം മാത്രമാണ് കോൺക്രീറ്റ് ഉപയോഗിച്ചത്. ബീം, ലിൻറൽ, ടോയ്ലറ്റ് സളാബ് എന്നവയാണ് കോൺക്രീറ്റ് ചെയ്തത്.
2920 ചതുരശ്രയടി വിസ്തീർണത്തിൽ ഇരുനിലകളായാണ് വീട്. കോൺക്രീറ്റല്ല, മടിക്കേരിയിൽ സുലഭമായി ലഭിക്കുന്ന റെഡ് സിഡാർ(ദേവദാരു മരം) വുഡ് കൊണ്ടുള്ള മച്ച് തയാറാക്കിയാണ് ഒന്നാംനില പണിതത്. പരമ്പരാഗത ശൈലിയിൽ കൊത്തുപണികോളടെ തീർത്ത ഗോവണിയും ചവിട്ടു പടികളുമെല്ലാം അകത്തളത്തെ പ്രകൃതിയോട് ചേർത്തു നിർത്തുന്നു. വാരന്തയുടെ ചാരുകളും ട്രസ് വർക്കുമെല്ലാം മരത്തിൽ തീർത്തവ തന്നെ. ഒന്നാം നിലയുടെ മേൽക്കൂര ഇരുമ്പുപൈപ്പുകൾ ട്രസ് വർക്ക് ചെയ്ത് പ്രത്യേക ഡിസൈനിലുള്ള ഒാടിട്ടു.
ലിവിങ് റൂമിൽ നിന്നു പുറത്തെ പൂന്തോട്ടത്തിലേക്ക് തുറക്കുന്ന ഒരു ഒാപ്പൺ സ്പേസ് നൽകിയിട്ടുണ്ട്. ലിവിങ് സ്പേസിൽ നിന്നും ഒരു തട്ട് പൊങ്ങിയാണ് ഉൗണുമുറിയും കിടപ്പുമുറികളുമെല്ലാം. ഉൗണുമുറിയിൽ ആകർഷണീയമായ മരഗോവണിയും പൂന്തോട്ടത്തിലേക്ക് തുറക്കുന്ന നീളൻ വാരന്തയും നൽകിയിരിക്കുന്നു. അടുക്കളയിലേക്കുള്ള പ്രവേശവും ഉൗണുമുറിയിൽ നിന്നു തന്നെ.
ഇരു നിലകളിലും രണ്ടു വീതം കിടപ്പുമുറികളാണുള്ളത്. മുറികളിൽ ബാത്ത്റൂമും ഡ്രസിങ് ഏരിയയും അറ്റാച്ച് ചെയ്തിട്ടുണ്ട്. കിടപ്പുമുറികൾക്ക് വലിയ ജനാലകൾ കൊടുത്തിട്ടുണ്ട്. കാറ്റിനും വെളിച്ചത്തിനും പ്രകൃതിയെ മാത്രം ആശ്രയിക്കുകയാണ് നല്ലതെന്നാണ് വീട്ടുടമ പ്രമോദിെൻറ അഭിപ്രായം. മരം കൊണ്ടുള്ള മച്ചായതിനാൽ പ്രത്യേകമായി സീലിങ് ചെയ്യേണ്ട ആവശ്യവും വന്നിട്ടില്ല.
ഒന്നാംനിലയിൽ സ്റ്റെയർ കയറി ചെല്ലുന്നിടത്ത് വിശാലമായ ഫാമിലി ലിവിങ് സ്പേസ് നൽകിയിട്ടുണ്ട്. ഇവിടെ നിന്നും നിന്നും തോട്ടത്തിലേക്ക് കാഴ്ച നൽകുന്ന ബാൽക്കണിയും ഒരുക്കിയിരിക്കുന്നു. കിടപ്പുമുറിയോടു ചേർന്നാണ് ഒാപ്പൺ ടെറസ്.
പ്രകൃതിയിയെ പരമാവധി ചൂഷണം ചെയ്യാതെ വേണം തങ്ങൾക്ക് പാർപ്പിടമൊരുക്കാനെന്ന പ്രമോദ്–സോണിയ ദമ്പതിമാരുടെ സ്വപ്നസാക്ഷാത്കാരമാണ് തടിവീട്ടിലൂടെ ആർക്കിടെക്റ്റ് ദിലീപ് പൂർത്തീകരിച്ചിരിക്കുന്നത്.
Designer
Dileep Maniyeri
SHADOWS
Architectural & interior consultants.
Easthill, calicut-5
mobile no: + 91 94 96 93 10 35
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.