പുസ്തകങ്ങള്‍ നല്ല നിധിയാണ്. സൂക്ഷിച്ചുവച്ചാല്‍ തലമുറകളിലേക്കു കൂടി അറിവുപകര്‍ന്നു കൊടുക്കാന്‍ സാധിക്കുന്നവ. ഇന്‍റര്‍നററും ഇ-വായനയുമുണ്ടെങ്കിലും പുസ്തകശേഖരം ഇഷ്ടമില്ലാത്തവര്‍ കുറവാണ്. വീട്ടിലെ പുസ്തകങ്ങള്‍ മേശയുടെ മുകളിലും വലിപ്പിലും അലമാരയിലുമെല്ലാം പെറുക്കിവെക്കുന്നത് പഴയ കാഴ്ച. ഇന്നത്തെ വീടുകളില്‍ ഷോ കെയ്സിനേക്കാള്‍ പ്രധാന്യം നല്‍കി മികച്ച ഡിസൈനുകളിലാണ് ബുക്ക് ഷെല്‍ഫുകള്‍ ഒരുക്കുന്നത്. ഒരോ വീടിന്‍റെയും ഘടനയും രൂപ ഭംഗിയും അനുസരിച്ചും വായനാമുറിയുടെ അന്തരീഷവുമെല്ലാം മനസിലാക്കിയാണ് ബുക്ക്ഷെല്‍ഫുകള്‍ ഒരുക്കുന്നത്.പൊടിയും ഈര്‍പ്പം കുറവു തട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ബുക്ക്ഷെല്‍ഫുകള്‍ നല്ലത്. അല്ളെങ്കില്‍ നനവു തട്ടി പുസ്തകള്‍ പെട്ടെന്ന് കേടാകും.
മനോഹരമായ ആര്‍ക്കിടെക്ച്ചറല്‍ സ്റ്റൈയിലുകളിലാണ് ബുക്ക് ഷെല്‍ഫുകള്‍ അകത്തളങ്ങളില്‍ എത്തുന്നത്. പുസ്തക അലമാര എന്നതിനപ്പുറം അകത്തളത്തെ അലങ്കാരമായും ഇത്തരം ഡിസൈന്‍ഡ് ബുക്ക് ഷെല്‍ഫുകള്‍ മാറുന്നു. വീടിന്‍്റെ ശൈലിക്ക് അനുയോജ്യമായതും ഡിസൈനറുടെ ഭാവനക്കനുകരിച്ചും ഇവക്കു പല ഷേപ്പുകളും നല്‍കാവുന്നതാണ്. മനോഹരമായ ചില ബുക്ക് ഷെല്‍ഫ് ഡിസൈനുകള്‍ കണ്ടു നോക്കൂ
ഹണി കോമ്പ് പാറ്റേണിലുള്ള പുസ്തക ഷെല്‍ഫ് വായനമുറിയിക്ക് നാച്ചുറല്‍ ലുക്ക് നല്‍കും. പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനും എളുപ്പമാകും.
ലിവിങ് ഹാളിലോ വായനാമുറിയുടെ ഒഴിഞ്ഞ ചുമരിലോ നിങ്ങളെ വായിക്കാന്‍ കൊതിപ്പിക്കുന്ന ഒരു ഷെല്‍ഫ് ആയാലോ? വായിച്ചുകൊണ്ടിരിക്കുന്നതും റഫറന്‍സ് പുസ്തകങ്ങളും മാറ്റിവെക്കാന്‍ കാഴ്ചയിലുടക്കുന്ന ഡിസൈനര്‍ ഷെല്‍ഫ് സ്വന്തമാക്കാം.
പുസ്തകങ്ങളെല്ലാം വര്‍ഗ്ഗം തിരിച്ച് ഒരേ ചുമരില്‍ ഒതുങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഈ ഡിസൈന്‍ പരീക്ഷിക്കാം. ഡയമണ്ട് ഷേപ്പ് ബോക്സുകളുടെ കോമ്പോ വായനാമുറിക്ക് പ്രത്യേക ഭംഗി നല്‍കും.
സ്റ്റെയറില്‍ അടിവശം ഒഴിഞ്ഞു കിടക്കാണല്ളേ? പുസ്തകങ്ങള്‍ ഇവിടെ മനോഹരമായി ഒതുക്കിവെക്കാം.
ചിലവു കുറഞ്ഞ രീതിയില്‍ ഡിസൈന്‍ ചെയ്യാവുന്ന പുസ്തക ഷെല്‍ഫാണിത്.
പുസ്തകമെടുത്ത് സ്വസ്ഥമായ ഒരിടത്തിരുന്ന് വായിക്കുകയല്ളേ പതിവ്. എന്നാല്‍ ചെറിയൊരു സംശയം നോക്കണമെങ്കിലും അത് ഇരുന്നു തന്നെയാകാം. ഇരിപ്പിട സൗകര്യമുള്ള ബുക്ക് ഷെല്‍ഫ് നിങ്ങളുടെ വായനാമുറിയെ ട്രെന്‍ഡിയാക്കും.
സംഗീതം ഇഷ്ടമല്ലാത്തവര്‍ ആരുംതന്നെയില്ല. നിങ്ങളുടെ വായനാമുറിയും സംഗീതമയമാക്കാന്‍ പിയാനോ ഷെയ്പ്പിലുള്ള ഷെല്‍ഫിന് കഴിയും.
പുസ്തകങ്ങള്‍ ഒരുക്കാന്‍ അക്കങ്ങളെ കൂട്ടുപിടിക്കാം. ഒമ്പത് എന്ന അക്കത്തിന്‍റെ ആകാരത്തില്‍ രൂപകല്‍പന ചെയ്ത ഷെല്‍ഫ് വായനാമുറിക്ക് അലങ്കാരം തന്നെയാണ്.
വീട്ടിനുള്ളില്‍ എവിടേക്കും മാറ്റിവെച്ച് ഉപയോഗിക്കാവുന്ന ഏണി പോലൊരു ബുക്ക് ഷെല്‍ഫ് ആയാലോ? വായനക്ക് കണ്ടത്തെുന്ന ഇടത്തേക്ക് മാറ്റിവെക്കാവുന്ന ഏണിയുടെ ആകൃതിയിലുള്ള സിമ്പിള്‍ ഷെല്‍ഫ് ഏതു വീടിനും അനുയോജ്യമാണ്.
ലിവിങ് സ്പേസിന്‍റെ ചുവരില്‍ പൂക്കളം പോലൊരു ബുക്ക് ഷെല്‍ഫുണ്ടെങ്കില്‍ പ്രത്യേക വായനാമുറിയെന്തിന്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.