വീടുപണിയുടെ ഏതാണ്ട് അവസാനഘട്ടമാണ് പെയിൻറിങ്. അതുകൊണ്ടുത ന്നെ വേണ്ടത്ര ശ്രദ്ധകൊടുക്കാൻ സാധിക്കാതെവരുന്ന സാഹചര്യമാണുള്ള ത്. മിക്കവാറും പോക്കറ്റ് കാലിയായിട്ടുണ്ടാകും. മാത്രമല്ല, കേറിത്താമസ ത്തിനു മുേമ്പയുള്ള തട്ടിക്കൂട്ടൽ കൂടിയാകുേമ്പാൾ പറയുകയും വേണ്ട. ഏ റ്റവുമധികം ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതും പെയിൻറിങ് സംബ ന്ധിച്ചാവും. മറ്റെന്തൊക്കെ പണി പൂർത്തീകരിച്ചുകഴിഞ്ഞാലും വീടിെൻറ പെ യിൻറിങ് കഴിഞ്ഞാൽ മാത്രമേ സങ്കൽപത്തിലുള്ള വീടാവുകയുള്ളൂ. വെറുതേ നിറങ്ങൾ വാരിപ്പൂശുക എന്ന പഴഞ്ചൻ രീതിയൊക്കെ പാടേ മാറിക്കഴിഞ്ഞു. വീട ് പുതിയതാണെങ്കിലും പഴയതാണെങ്കിലും പെയിൻറ് ചെയ്യുേമ്പാൾ ഏറെ ശ്രദ് ധിക്കേണ്ടതുണ്ട്.
പുതിയ ട്രെൻഡ് അനുസരിച്ച് പെയിൻറിങ്ങിനെ ‘പെയിൻ റ് ആർട്ട്’ എന്നു വിളിക്കാം. പുതുപുത്തൻ പരീക്ഷണങ്ങളാണ് ഇൻറീരിയ റിൽ നൽകിവരുന്നത്. കുമ്മായംകൊണ്ട് ചുവർ ഒരുക്കിയിരുന്ന പഴയ കാലമല്ല ഇന്ന്. പെയിൻറുകൊണ്ടുള്ള കലാസൃഷ്ടികൾ ഇന്ന് വീടകങ്ങളിൽ സ്ഥാനംപിടിച്ചു. വെള്ളനിറമുള്ള പെയിൻറ് മറ്റു നിറങ്ങളുമായി യോജിപ്പിച്ച് ഇഷ്ടമുള്ള നിറങ്ങൾ നൽകുന്ന രീതിയൊക്കെ ഇന്ന് സർവസാധാരണയായിക്കഴിഞ്ഞു. കാഴ്ചഭംഗിക്കു പുറമെ ഗുണമേന്മയും തരുന്ന നിരവധി ഉൽപന്നങ്ങൾ ഇന്ന് ലഭ്യമാണ്.
പ്ലാനിങ് നേരത്തേ
വീടിനുള്ളിൽ താമസിക്കുന്നവരുടെ കാഴ്ചപ്പാടിനും മനോഭാവത്തിനുംകൂടി പ്രാധാന്യം നൽകി നിറങ്ങൾ തിരഞ്ഞെടുക്കുക. പെയിൻറിങ്ങിനെക്കുറിച്ച് പ്ലാനിങ് ഘട്ടത്തിൽതന്നെ തീരുമാനമെടുക്കുന്നതാണ് ഉചിതം. ഏതൊക്കെ സ്ഥലത്ത് പെയിൻറ് വേണം, എവിടെയൊക്കെ ടെക്സ്ചർ വരണം, എവിടെയൊക്കെ ക്ലാഡിങ് വരണം, ഏതൊക്കെ ഭാഗത്ത് നല്ല ഫിനിഷിങ് വേണം എന്നതൊക്കെ നേരേത്തതന്നെ പ്ലാൻ ചെയ്തുപോകുന്നതായിരിക്കും നല്ലത്. അങ്ങനെ ചെയ്യുകയാണെങ്കിൽ ആവശ്യമുള്ള സ്ഥലത്തു മാത്രം പുട്ടിയിട്ടാൽ മതിയാകും. പുട്ടിയുടെ കോസ്റ്റ് ആദ്യമേതന്നെ കണക്കാക്കാനും സാധിക്കും.
പണ്ടുമുതലേ ചെയ്തുവരുന്ന ഒരു കാര്യമാണ് വീടുപണി കഴിഞ്ഞ ഉടൻതന്നെ വൈറ്റ് സിമൻറ് അടിക്കുക എന്നുള്ളത്. പുട്ടി ഇടാത്ത സിമൻറ് വീടുകൾക്കാണ് വൈറ്റ് സിമൻറ് അടിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പുട്ടിയിൽ വൈറ്റ് സിമൻറ് മിക്സഡാണ്. അതുകൊണ്ടുതന്നെ വൈറ്റ് സിമൻറ് കോട്ടിങ്ങിെൻറ ആവശ്യം വരുന്നില്ല. പ്ലാസ്റ്ററിങ് കഴിഞ്ഞ് നന്നായി ഉണങ്ങിയതിനുശേഷം മാത്രമേ പ്രൈമർ ഭിത്തിയിൽ അടിക്കാവൂ. പ്രൈമർ ഉണങ്ങിയതിനുശേഷം എമൽഷൻ പെയിൻറ് അടിക്കാവുന്നതാണ്.
മാറ്റ്, സാറ്റിൻ, സെമി ഗ്ലോസ്, ഗ്ലോസി എന്നിങ്ങനെ പലതരം ഫിനിഷിങ്ങുകളിൽ പെയിൻറുകൾ ലഭ്യമാണ്. പ്രിേപ്പാഷൻ അനുസരിച്ച് സെമി മാറ്റ്, സെമി സാറ്റിൻ, സെമി ഗ്ലോസ് എന്നിങ്ങനെയും ചെയ്യാവുന്നതാണ്.
എമൽഷൻ
ഭിത്തിക്ക് അടിക്കുന്ന പെയിൻറാണ് എമൽഷൻ പെയിൻറുകൾ. ഇൻറീരിയറിലും എക്സ്റ്റീരിയറിലും ഇത് ഉപയോഗിക്കാം. എക്സ്റ്റീരിയറിൽ അടിക്കുന്ന എമൽഷൻ പെയിൻറുകൾ ഇൻറീരിയറിൽ ഉപയോഗിക്കാം. എന്നാൽ, ഇൻറീരിയറിൽ ഉപയോഗിക്കുന്ന എമൽഷൻ പെയിൻറുകൾ എക്സ്റ്റീരിയറിൽ ഉപയോഗിക്കാൻ നല്ലതല്ല. പ്രമുഖ പെയിൻറിങ് ബ്രാൻഡുകളെല്ലാം തന്നെ കേരളത്തിൽ സുലഭമാണ്. മഴയും വെയിലും മാറിവരുന്ന കേരളത്തിെൻറ കാലാവസ്ഥക്ക് അനുസൃതമായ പെയിൻറുകൾ ലഭ്യമാണ്. വെള്ളത്തെ പ്രതിരോധിക്കുന്നവയും പായലും പൂപ്പലും പിടിക്കാത്തവയും വീടിനുള്ളിലെ ചൂട് കുറക്കുന്നവയുമായ പെയിൻറുകളും ഇന്ന് സുലഭമാണ്.
ഇവ നന്നായി എങ്ങനെ ചെയ്യും എന്നതുകൂടി പരമപ്രധാനമാണ്. വിദഗ്ധരായ തൊഴിലാളികളെയും ഏറ്റവും പുതിയ സംവിധാനങ്ങളെയും വേണം ഇതിനായി ഉപയോഗിക്കാൻ. സ്പ്രേയിങ് മെഷീനും ഓട്ടോമാറ്റിക് റോളറും മറ്റും ഉപയോഗിച്ചാണ് ഇപ്പോൾ അധിക പേരും പെയിൻറ് ചെയ്യുന്നത്.
താരതമ്യേന സിമൻറ് പെയിൻറുകൾക്കാണ് വില കുറവെങ്കിലും എമൽഷൻ പെയിൻറുകൾക്കുള്ളത്ര ഭംഗിയും ഈടും ലഭിക്കില്ല. ആദ്യത്തെ കോട്ട് അടിച്ച് നന്നായി ഉണങ്ങിയതിനുശേഷം മാത്രമേ അടുത്ത കോട്ട് അടിക്കാവൂ. ഇൻറീരിയറിൽ പെയിൻറ് ചെയ്യുേമ്പാൾ വാട്ടർപ്രൂഫിങ് ചെയ്തതിനുശേഷം പ്രൈമറും പുട്ടിയും ഉപയോഗിക്കാം. വെള്ളം ചേർത്ത് ഉപയോഗിക്കുന്നവയും വെള്ളം ചേർക്കാത്തവയും പെയിൻറുകളിൽ ഉണ്ട്. പെയിൻറ് ബോട്ടിലിൽ നിർദേശിച്ചിരിക്കുന്ന അനുപാതം അനുസരിച്ചുവേണം ഉപയോഗിക്കാൻ. റീ പെയിൻറ് ചെയ്യുേമ്പാൾ ഭിത്തിയിൽനിന്ന് പഴയ പെയിൻറിെൻറ അംശങ്ങൾ പൂർണമായി നീക്കംചെയ്ത ശേഷം പുതിയ പെയിൻറ് നൽകുന്നതാവും ഉചിതം.
പെയിൻറ് മൂന്നുതരം
ഇൻറീരിയറിൽ സാധാരണയായി മൂന്നുതരം പെയിൻറുകളാണ് ഉപയോഗിക്കാറുള്ളത്. ഡിസ്റ്റംബർ, ലസ്റ്റർ, എമൽഷൻ എന്നിങ്ങനെയാണവ. ഇതിൽ ഏറ്റവും ചെലവുകുറഞ്ഞ രീതിയാണ് ഡിസ്റ്റംബർ. കുമ്മായം പൂശുക എന്നും ഇതിനെ പറയാറുണ്ട്. എന്നാൽ, ഈ രീതി ഇപ്പോൾ ചെയ്യുന്നത് താരതമ്യേന കുറവാണ്.
രണ്ടാമത്തേത് വെള്ളയുമായി കൂടിക്കലർത്താൻ കഴിയാത്ത ഓയിൽ ബേസ്ഡ് പെയിൻറുകളാണ്. ഇവ ലസ്റ്റർ എന്നറിയപ്പെടുന്നു. ഇത്തരം പെയിൻറുകൾ ഉണങ്ങാൻ ദീർഘസമയമെടുക്കും. വെള്ളവുമായി യോജിപ്പിക്കാൻ കഴിയുന്ന പെയിൻറാണ് എമൽഷൻ പെയിൻറുകൾ. ഇവ ദീർഘകാലം ഈടും ഭംഗിയും നൽകുമെന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. മാത്രമല്ല, പായൽ, പൂപ്പൽ, കറകൾ, അഴുക്ക് എന്നിവയൊക്കെ കഴുകിമാറ്റാൻ കഴിയുന്നവയാണ് ഇത്തരം പെയിൻറ്.
സിമൻറ് തേച്ചതിനുശേഷം ഭിത്തിയുടെ ഫിനിഷിങ്ങിനാണ് പുട്ടി ഉപയോഗിക്കുന്നത്. ഓരോന്നും ചെയ്യുേമ്പാൾ നന്നായി ഉണങ്ങിയതിനുശേഷം മാത്രമേ അടുത്ത പടി ചെയ്യാവൂ. അങ്ങനെ ചെയ്താൽ ദീർഘകാലം ഈട് ലഭിക്കും. പുറംഭാഗത്ത് ഉപയോഗിക്കുന്നതിനായി എക്സ്റ്റീരിയർ പുട്ടിയും അകത്ത് ഉപയോഗിക്കുന്നതിനായി ഇൻറീരിയർ പുട്ടിയും ലഭ്യമാണ്. പൗഡർ രൂപത്തിലും പേസ്റ്റ് രൂപത്തിലും ഇവ മാർക്കറ്റിൽ ലഭ്യമാണ്.
നിറങ്ങൾ തിരഞ്ഞെടുക്കുേമ്പാൾ
●ഇരുണ്ട നിറങ്ങൾ കൂടുതൽ ചൂട് ആഗിരണം ചെയ്യും. അതിനാൽ ഇളംനിറങ്ങളാണ് പുറംചുവരുകൾക്ക് അഭികാമ്യം.
●ശാന്തസുന്ദരമായ അകത്തളങ്ങളുടെ കാര്യത്തിൽ നിറങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വീട്ടുകാരുടെ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഓരോ ഇടങ്ങൾക്കും നിറമേകുന്നത്. മുറിയിൽ താമസിക്കുന്നവരുടെ അഭിരുചിക്കനുസരിച്ച് വേണം നിറങ്ങൾ തിരഞ്ഞെടുക്കാൻ. തിരഞ്ഞെടുക്കുന്ന നിറങ്ങൾ എക്സ്റ്റീരിയറിൽ നൽകിയ നിറവുമായി യോജിക്കുന്നതാണെങ്കിൽ നന്ന്.
●സൂര്യപ്രകാശം നേരിട്ടെത്തുന്ന ഇടങ്ങളിൽ ചൂട് തങ്ങിനിൽക്കുമെന്നതിനാൽ അവിടെ ചൂട് ആഗിരണം ചെയ്യാത്ത ഇളംനിറങ്ങൾ നൽകുന്നതായിരിക്കും ഉചിതം. കടുംനിറം വേണമെന്നുള്ളവർക്ക് ഭിത്തിയുടെ ഏതെങ്കിലുമൊരു ഭാഗം ഇഷ്ടനിറമുപയോഗിച്ച് ഹൈലൈറ്റ് ചെയ്യാവുന്നതാണ്.
●വിശാലമായ സ്പേസുകളാണെങ്കിൽ കടുംനിറങ്ങൾ താൽപര്യാർഥം നൽകുന്നതിൽ കുഴപ്പമില്ല. ചെറിയ സ്പേസുകളാണെങ്കിൽ കടുംനിറങ്ങൾ നൽകിയാൽ ഇരുണ്ടതായി തോന്നുകയും വിശാലത നഷ്ടപ്പെടുകയും ചെയ്യും. ഇളംനിറങ്ങൾ നൽകുന്നതുമൂലം ചെറിയ സ്പേസുകളിലും വിശാലത അനുഭവപ്പെടും.
●നൽകുന്ന നിറങ്ങൾക്കനുസരിച്ചാകണം മുറിയിലെ ഫർണിഷുകളും ആർട്ടിഫാക്ടുകളും ക്രമീകരിക്കേണ്ടത്.
●കുട്ടികളുടെ മുറികൾക്ക് അവരുടെ അഭിരുചിക്ക് ഇണങ്ങുന്ന നിറങ്ങൾ തിരഞ്ഞെടുക്കാം. കടും നിറങ്ങളോട് താൽപര്യമുള്ളവർ ഭിത്തിയുടെ ഏതെങ്കിലുമൊരു ഭാഗത്തു അത് നൽകി ഹൈലൈറ്റ് ചെയ്യാം. മുറിയിലെ ബാക്കി ചുവരുകളിൽ ന്യൂട്രൽ നിറങ്ങളാണ് നല്ലത്; മഞ്ഞ, നീല തുടങ്ങിയ നിറങ്ങൾ കുട്ടികളുടെ മാനസിക വികാസത്തിന് ഉപകരിക്കുമെന്നതിനാൽ അത്തരം നിറങ്ങൾക്ക് പ്രാധാന്യം നൽകാം.
●സീലിങ്ങിൽ നിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്യുന്നതാണ് പുതിയ ട്രെൻഡ്. ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകൾ കൂടിയാകുേമ്പാൾ മുറിയുടെ ആമ്പിയൻസ് ഇരട്ടിക്കുന്നു.
●അടുക്കളയിലും വർക്ക് ഏരിയയിലും മറ്റും എളുപ്പം വൃത്തിയാക്കാവുന്ന തരം പെയിൻറിങ്ങുകൾ നൽകുന്നതാണ് ഉചിതം.
വിവരങ്ങൾക്ക് കടപ്പാട്:
ഷിേൻറാ വർഗീസ്
കൺസെപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോ
പുല്ലേപ്പടി, എറണാകുളം
(മാധ്യമം കുടുംബം മാഗസിനിൽ പ്രസിദ്ധീകരിച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.