സമ്മർ മൂഡിൽ വീടൊരുക്കാം

വീടൊരു മൈക്രോവേവായി, ഫാനോ വെറുമൊരു വേസ്​റ്റായി എന്ന പരസ്യവാചകം പോലെയാണ്​ വേനൽക്കാലത്ത്​ പല വീടുകളും. ദിനംപ്രതി ചൂട്​ കൂടിക്കൊണ്ടിരിക്കുകയാണ്​. കോൺക്രീറ്റ്​ വീടുകൾ ചൂട്ടുപൊള്ളിക്കുകയും ചെയ്യും. ഈ കഠിന ചൂടിൽ നിന്ന്​ എങ്ങനെ രക്ഷ നേടാം എന്നതായിരിക്കണം വീടൊരുക്കു​േമ്പാൾ ശ്രദ്ധിക്കേണ്ടത്​.

വേനലിൽ ചൂട്​ കുറക്കാൻ അകത്തളത്തും റൂഫിലും ചെടികൾ വെച്ചും വെള്ള പെയിൻറടിച്ചും നമ്മൾ ​െചയ്യുന്ന പണികൾക്കൊപ്പം അൽപം കൂടി മെനക്കെട്ടാൽ കിടിലൻ ലുക്കിലേക്ക്​ അകത്തളത്തെ മാറ്റിയെടുക്കാം.

ഇളം നിറങ്ങളിലൂടെ കൂളാകാം

അകത്തളത്തെ സമ്മർ മൂഡി​​ലേക്ക്​ മാറ്റാൻ ​ കണ്ണിന്​ കുളിർമ നൽകുന്ന നിറങ്ങളാണ്​ തിരഞ്ഞെടുക്കേണ്ടത്​. ഇളം പച്ച, ക്രീം, പീച്ച്​, ബീജ്​, ഇളം മഞ്ഞ നിറങ്ങളുള്ള കർട്ടനുകളും കുഷ്യനുകളും കാർ​െപറ്റുകളുമെല്ലാം ഉപയോഗിക്കാം. അഭിരുചിക്ക്​ ഇണങ്ങുന്ന തരത്തിൽ നിറങ്ങൾ യോജിപ്പിച്ചും ഉപയോഗിക്കാം. ഫർണിച്ചറുകൾക്ക്​ കോട്ടൺ കവറിങ്ങുകൾ നൽകാം. ചൂടു കൂട്ടുന്ന സിൽക്​, ലെതർ, റെക്​സിൻ മെറ്റീരിയലുകളിലുള്ള കുഷീനുകൾ ഒഴിവാക്കാം.

ഇളം നിറത്തിലുള്ള സോഫക്ക്​ കടും നിറത്തിലുള്ള കുഷ്യനുകൾ ഉപയോഗിക്കാം. പ്ലെയിൻ നിറങ്ങൾ തെരഞ്ഞെടുക്കുന്നതാണ്​ നല്ലത്​. ബ്രൈറ്റ്​ ജ്യോമട്രിക്​ പ്രിൻറുകളുള്ള മെറ്റീരിയലും കുഷ്യനുകൾക്കായി തെരഞ്ഞെടുക്കാം. ഇത്തരം നിറങ്ങൾ കാഴ്​ച സുഖം നൽകുന്നതിനൊപ്പം മനസിന്​ ​സന്തോഷം നൽകുകയും ചെയ്യും.

​കാറ്റേകും കർട്ടണുകൾ

കാറ്റ്​ കടക്കുന്ന തരത്തിൽ വലിയ ജനാലകൾ നല്ലതാണ്​. എന്നാൽ അകത്തളത്ത്​ ചൂട്​ നിലനിൽക്കുന്നത്​ ഒഴിവാക്കാൻ ജനാലകൾക്ക്​ ഇളം നിറത്തിലുള്ള കർട്ടനുകൾ നൽകാം. ​സിൽക്​, സാറ്റിൻ ​മെറ്റീരിയലുകൾ ചൂട്​ കൂടുതൽ ആഗിരണം ചെയ്യുന്നതിനാൽ ഇത്തരം ഫാബ്രിക്കുകൾ കൊണ്ടുള്ള കർട്ടണുകൾ ഒഴിവാക്കാം. പ്രകൃതിദത്ത ഫാബ്രിക്കുകളായ കോട്ടൺ, ലിനൻ എന്നിവ തെരഞ്ഞെടുക്കാം.

ഫർണിച്ചറിലും ലളിത്യമാകാം

ലളിതമായ നിറങ്ങളിലുള്ള ഫർണിച്ചർ വീടിനകത്ത്​ ശാന്തതയും സമാധാവും ​ഉണർത്തും. ചൂരൽ ഫർണിച്ചർ വീടിന്​ വേനൽ കാലത്ത്​ ഏറ്റവും അനു​േയാജ്യമാണ്​.

ചൂരൽ കൊണ്ടുള്ള ചെറിയ ടേബിളുകൾ, ലാമ്പുകൾ, കസേരകൾ തുടങ്ങിയവയും വീടിന്​ ‘കാടത്തം’ നൽകും. ലിവിങ്​ റൂമി​​​െൻറ ഒരു മൂലയിൽ ചെടികൾക്കായി ചൂരൽ ബാസ്​ക്കറ്റുകൾ സ്​ഥാപിച്ചാൽ കാഴ്​ചക്കും സുഖം നൽകും.


കുളിർമ നൽകും ഇൻഡോർ ഗാർഡൻ

​കിടപ്പുമുറിയിൽ ബൊട്ടാണിക്കൽ ഗാർഡൻ ഫീൽ സെറ്റ്​ ചെയ്യുന്നതും ​െ​ട്രൻഡാണ്​. ചെടികൾ വെക്കുക മാത്രമല്ല, കർട്ടണുകളിലും കിടക്ക വിരികളിലും ചുമരുകളിലും അതിനനുയോജ്യമായ പ്രിൻറുകൾ നൽകുകയുമാകാം. പച്ചയും വെള്ളയും നിറങ്ങളുടെ കോമ്പിനേഷനുകൾ വീടിന്​ ഫ്രഷ്​നസും നൽകും.

വീടിനുള്ളിൽ തണുപ്പും കുളിർമയും തോന്നുന്നതിനുള്ള ഏറ്റവും നല്ല വഴി ഇൻഡോറിൽ ചെടികളെ ഹൈലറ്റ്​ ചെയ്യുകയാണ്​. ഹാങ്ങിങ്​ പ്ലാൻറ്​സ്​ ആണ്​ ഏറ്റവും നല്ലത്​. അവ തൂക്കിയിടാനായി​ മനോഹരമായ സ്​ഫടിക പോട്ടുകളും തെരഞ്ഞെടുക്കാം.

അക്വ വാൾസ്​

വേനലിൽ വെള്ളത്തോടാണല്ലോ തത്​പര്യം കൂടുതലുണ്ടാവുക. അതിനാൽ ചുമരുകൾ​ കാഴ്​ചയെ പിടിച്ചു നിർത്തുന്ന തരത്തിൽ വെള്ളത്തി​​​െൻറ ഫീൽ നൽകുന്ന പെയ്​ൻറ്​ നൽകാം. നോട്ടിക്കൽ ബ്ലൂ, വൈറ്റ്​, വൈഡൂര്യ നീല നിറങ്ങൾ നല്ലതാണ്​. ഇവ ശാന്തമായ ബീച്ചിനെയാണ്​ ഓർമിപ്പിക്കുക. ചെറിയ വാട്ടർ ഫൗണ്ടനുകളും ഇൻറീരിയറി​​​െൻറ ഭാഗമാക്കാം.

ലിവിങ്​ റൂമിൽ ഒരു കണ്ണാടി കൂടി ആയാലോ. വീടിന്​ തിളക്കവും വലിപ്പവും കൂട്ടാൻ കണ്ണാടി ഉപകരിക്കും. വീടി​​​െൻറ അന്തരീക്ഷത്തിനും സൗന്ദര്യം നൽകാൻ മനോഹരമായ കണ്ണാടിക്കാവും. സിൽവർ മിററാണ്​ നല്ലത്​. വൃത്തം, ചതുരം, ത്രികോണം എന്നിങ്ങനെ ലളിത രൂപത്തിലുള്ള കണ്ണാടികൾ വേണം തെരഞ്ഞെടുക്കാൻ.

തയാറാക്കിയത്​: വി.ഗാർഗി

Tags:    
News Summary - Summer Interior- How to sooth your interior - Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.