ഒരു സ്വിച്ചിട്ടാൽ അകത്തളം വിസ്മയമാകുന്ന തരത്തിലാണ് ഇന്നത്തെ ഇൻറീരിയർ ലൈറ്റിങ്. എൽ ഇ ഡി ലൈറ്റുകൾ തൊട്ട് ആയിരങ്ങൾ വിലവരുന്ന വിദേശ നിർമ്മിത ഷാൻഡ്ലിയർ വരെ വീടകങ്ങളിൽ അലങ്കാരമാവുകയാണ്. മൂഡ് അനുസരിച്ച് മാറ്റാവുന്ന തരം ലൈറ്റിങ്ങ് സംവിധാനങ്ങൾ എത്തിയ കാലമെങ്കിലും കിടപ്പുമുറിയിൽ മങ്ങികത്താൻ ബെഡ് ടേബിൾ ലാമ്പുകൾ തന്നെ വേണം.
വ്യത്യസ്തമായ ആകൃതിയിലും ഡിസൈനുകളിലുമുള്ള ലാമ്പുകൾ അകത്തളങ്ങളിൽ അലങ്കാരം കൂടിയാണ്.മരത്തിലും കളിമണ്ണിലും ഗ്ലാസിലും ക്രിസ്റ്റലിലുമെല്ലാം ട്രെൻഡി ടേബിൾ ലാമ്പുകൾ എത്തിതുടങ്ങി. ഇൻഡോറിലും ഒൗട്ട്ഡോറിലും ഒരുക്കാവുന്ന തരം ലാമ്പുകളും വിപണിയിലുണ്ട്.
തനത് കലാകാരൻമാരുടെ കൈവിരുതകൾകൊണ്ട് മനോഹരമാക്കിയ ലെതർ ലാമ്പുകൾക്കാണ് ഇന്ന് പ്രിയം. തുകൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ടേബിൾ ലാമ്പ് ഷേഡുകൾക്ക് പരമ്പരാഗത കരവിരുതിെൻറ ചാരുതയാണുള്ളത്.
ടേബിൾ ലാമ്പുകളിൽ പുതുമയുണർത്തുന്നവയാണ് ലെതർ ഷേഡുകൾ. പരമ്പരാഗത തുകൽ കലാകാരൻമാരാണ് ഇത്തരം ഷേഡുകൾ നിർമ്മിക്കുന്നത്. ട്രഡീഷ്ണൽ ശൈലിയിലുള്ള ചിത്രകലയും മ്യൂറൽ ആലേഖനങ്ങളും പാറ്റേണുകളുകൊണ്ട് ആകർഷകമാക്കിയ തുകൽ ലാമ്പുകൾ പ്രിയമേറുകയാണ്.
ലെതർ ലാമ്പ് ഷേഡുകളിലെ ചിത്രപണികൾ കൈവേലയായതിനാലും തുകൽ ലഭ്യതക്കുറവായതിനാലും ഇത്തരം ലാമ്പുകൾക്ക് വില അൽപം കൂടുതലാണ്. ലെതർ ലാമ്പുകൾക്ക് 750 രൂപ മുതലാണ് വില.
ഇന്ത്യൻ ലെതർ ലാമ്പുകളുടെ ചാരുതയെ വെല്ലുന്ന തരം മൊററോക്കൻ, ചൈനീസ്, ബാലി മോഡൽ ലാമ്പുകളും വിപണിയിലുണ്ട്. മൊറോക്കൻ ലാമ്പുകൾക്ക് ഏകദേശം 5000 രൂപ വരെയാണ് വില. കോണാകൃതിയോട് സാമ്യമുള്ള ശൈലിയും ജ്യാമിതീയ രൂപങ്ങൾ ചേരുന്ന പാറ്റേണുകളും ചിത്രപണികളുമാണ് മൊറോക്കൻ ലാമ്പുകളുടെ പ്രത്യേകത.
ടേബിൾ ടോപ്പായി വെക്കാനോ ചുമരിലോ സീലിങ്ങിലോ തൂക്കിയിടാേനാ കഴിയുന്ന തരത്തിലാണ് മൊറോക്കൻ ലാമ്പുകളുടെ ഡിസൈൻ. ബെയ്ജ്, ഗ്രീൻ, ഒാഫ്വൈറ്റ്, ബളാക് നിറങ്ങളുടെ മിശ്രണമാണ് പാറ്റേണുകളിൽ സ്ഥിരമായി കാണുക. ഹെന്നാ ടാറ്റൂ പ്രിൻഡുകളുള്ള മൊറോക്കൻ ലാമ്പ് ഷേഡുകൾക്കാണ് പ്രിയം.
വിവിധ പാറ്റേണുകളിലും പ്രിൻഡുകളിലും ലെതർ ലാമ്പുകൾ എത്തുന്നുണ്ട്. വൈറ്റ് ലെതറിൽ ഒറ്റവർണത്തിൽ ഡിസൈൻ വരുന്നവക്ക് പ്രത്യേക ഭംഗിയാണ്. ഇൻഡിഗോ, കറുപ്പ്, ബ്രൗൺ നിറങ്ങളാണ് സിംഗിൾ ഹ്യൂഡ് ലാമ്പുകളിൽ കണ്ടുവരുന്നത്.
ലെതർ ലാമ്പുകൾ ഉപയോഗിക്കുേമ്പാൾ അവയുടെ അഴകുചോരാതെ സൂക്ഷിക്കുക എന്നതും പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.