നിങ്ങളുടെ ചുവരുകളും പൂത്തുലയ​െട്ട

വീടി​​​െൻറ അകത്തളങ്ങൾ വീട്ടുടമയുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന ഇടം കൂടിയാണ്​. ഒരോ ഇടങ്ങൾ നിരീക്ഷിച്ചാലും നമ്മുടെ ഇഷ്​ടങ്ങളും ഇഷ്​ടക്കേടുകളും പ്രകടമാകും. ഫർണിച്ചറുകളോ ക്യൂരിയോകളോ ഷോ പീസുകളോ മാത്രമല്ല, ചുവരുകളെയും ഇൻറീരിയർ ഡിസൈനി​​​െൻറ ഭാഗമാക്കി ഒരുക്കി​ ആകർഷകമാക്കാവുന്നതാണ്​.

ചുവരുകൾ മോടികൂട്ടുന്നതിന്​ പല തരത്തിലുള്ള വാൾ ആർട്ടുകളും ആക്​സസറീസും  ഉപയോഗിച്ചു വരുന്നുണ്ട്​. ചുവരുകൾക്ക്​ അലങ്കാരമാകാൻ വ്യത്യസ്​ത ഡിസൈനുകളിലുള്ള കിടിലൻ വാൾ സ്റ്റിക്കറുകളും വിപണിയിലെത്തിയിട്ടുണ്ട്​. 

ഭിത്തിയലങ്കാരത്തിലെ പുതിയ ട്രെൻഡാവുകയാണ് വാൾ ആർട്ട്​. വാൾ സ്​റ്റിക്കറിനെയും വാൾ പേപ്പറിനെയും വെല്ല​ുന്ന രീതിയിലാണ്​ പെയിൻറുകൾ കൊണ്ട്​ ചുവരുകളിൽ സമകാലിക രീതിയിൽ ചിത്രപ്പണികൾ നടത്തുന്നത്​. ഹൈലൈറ്റ്​ ചെയ്യേണ്ട ചുവരുകളിലാണ്​ വാൾ ആർട്ട്​ ചെയ്യുന്നത്​. ഗോവണിയോടു ചേർന്ന ചുവരിൽ പൂത്തുലഞ്ഞ മരവും ചിറകുവിരിച്ചു പറന്നുയരുന്ന പക്ഷിക്കൂട്ടവുമെല്ലാം നിങ്ങളുടെ അകത്തളങ്ങളെ ജീവസുറ്റതാക്കുമെന്ന്​ ഉറപ്പാണ്​.

കിടപ്പുമുറിയിൽ ഹെഡ്​വാൾ, ലിവിങ്ങിൽ സീറ്റിങ്​ ഒര​ുക്കിയതിനു പിറകിലുള്ള ഭിത്തി, വാഷ്​ കൗണ്ടറിന്​ സമാന്തരമായി വരുന്ന ഭാഗം, വായനാമുറി, കുട്ടികളുടെ മുറി, കോറിഡോർ, സീലിങ്​ തുടങ്ങി ആകർഷകമാകണമെന്ന്​ നിങ്ങൾ ആഗ്രഹിക്കുന്ന ഭാഗത്ത്​ വീടി​​​െൻറ തീമിനും അകത്തളത്തിന്​ നൽകിയ നിറത്തിനും​ അനുയോജ്യമായി വാൾ ആർട്ട്​ പെയിൻറിങ്​ ചെയ്യാവുന്നതാണ്​. 

കുട്ടികളുടെ മുറിയിൽ അവരുടെ കാർട്ടൂൺ ഹീറോകളോ നക്ഷത്രങ്ങളും അമ്പിളിമാമനും തിളങ്ങുന്ന ആകാശമോ വരക്കാം. നഴ്​സറി സ്​കൂളിൽ പോയി തുടങ്ങുന്നവർക്കായുള്ള മുറിയാണെങ്കിൽ എ,ബി,സി,ഡി അക്ഷരങ്ങളും അക്കങ്ങളും ആകൃതികളുമെല്ലാം പരീക്ഷിക്കാം. 

കുടുംബ ചിത്രങ്ങൾ ചുവരിൽ ആകർഷകമായി ഒരുക്കുന്നതിനും വാൾ ആർട്ടിനെ കൂട്ടുപിടിക്കാം. ചിത്രങ്ങൾ ക്രമീകരിക്കാനുള്ള ചുവരിൽ ഫാമിലി ട്രീ വരച്ച്​ ഒരോ ചില്ലകളിൽ എന്നതുപോലെ ഫ്രയിം ചെയ്​ത കുടുംബ ചിത്രങ്ങൾ തൂക്കിയിടാം. 

സോഫകൾ സെറ്റ്​ ചെയ്​ത ചുവരിൽ പറന്നു കളിക്കുന്ന പൂമ്പാറ്റകളോ പൂക്കൾ ​അടന്നു വീഴുന്ന മരമോ വല്ലിപടർപ്പുകളോ  വരച്ചിടുന്നതും മനോഹരമാണ്​.

വായനാമുറിയിൽ തുറന്നുവെച്ച ബുക്കിൽ നിന്നും പറന്നുയരുന്ന അക്ഷരങ്ങളോ പൂജാമുറിയുടെ ചുവരുകൾക്ക്​ ചാരുത നൽകാൻ  മ്യൂറൽ ചിത്രങ്ങളോ നൽകാം.

അക്രിലിക്​ പെയിൻറ്​ ഉപയോഗിച്ചാണ്​ വാൾ ആർട്ട്​ ചെയ്യുന്നത്​. അക്രിലിക്​ പെയിൻറ്​ പെട്ടന്ന്​ ഉണങ്ങുന്നതും നിറം മങ്ങാതെ ഇൗട്​ നിൽക്കുന്നതുമാണ്​. മുറിയുടെ ചുവരുകൾക്ക്​ നൽകിയ നിറത്തിന്​ അനുയോജ്യമായ നിറങ്ങളാണ്​ ഉപയോഗിക്കുക. ചുവരിൽ ഒൗട്ട്​ ലൈൻ വരച്ച ശേഷമാണ്​ ചിത്രം വരക്കുക. കൂടുതൽ പേരും സാധാരണ ടെക്​സ്​ച്ചർ പെയിൻറുകൾ ഉപ​യോഗിച്ചു തന്നെയാണ്​ വാൾ ആർട്ട്​ ചെയ്യുന്നത്​. ടെക്​സ്​ച്ചർ പെയിൻറിന്​ അക്രിലികിനേക്കാൾ വിലക്കുറവും ചെയ്യാൻ എളുപ്പവുമാണ്​.

ത്രീഡി മിഴിവിൽ വരെ വാൾ ആർട്ട്​ ​െചയ്യുന്ന കലാകാരൻമാർ ഉണ്ട്​. ത്രീഡി ഫിനിഷിങ്ങിൽ വാൾ ആർട്ട്​ ചെയ്യുന്നതിന്​ വാൾ സ്​ട്രച്ചിങ്​ ലേസർ പ്രിൻറുകൾ വരെ ഇന്ന്​ ഉപയോഗിച്ചു വരുന്നു.

ചുവരിൽ നേരിട്ട്​ വരക്കുന്ന കലാസൃഷടിക്ക്​ വാൾ പേപ്പർ, വാൾ സ്​റ്റിക്കർ എന്നിവ ഉപയോഗിക്കു​േമ്പാൾ ഉണ്ടാകുന്ന കൃത്രിമത്വം ഉണ്ടാകില്ല.  ടെക്സ്​​ച്ചർ പെയിൻറിൽ ചെയ്യു​േമ്പാൾ വാൾ സ്​റ്റിക്കറിനേക്കാൾ ചെലവു കുറവുമാണ്​. വാൾ സ്​റ്റിക്കറിനെ പോലെ ഇളകിവരില്ലെന്നതും ചുവരിൽ നമുക്ക്​ ഇഷ്​ടമുള്ള ഭാഗത്ത്​ താൽപര്യമുള്ള വലിപ്പത്തിൽ ചെയ്യാ​മെന്നതും ഇതി​​​െൻറ മേന്മയാണ്​.

Tags:    
News Summary - Wall art painting for interior - Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.