മനാമയിലെത്തിയ എം.എ. യൂസുഫലി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്നു

ബഹ്​റൈന്‍റെ ആദ്യ ഗോൾഡൻ വിസ എം.എ. യുസുഫലിക്ക്

മനാമ: ബഹ്‌റൈൻ പ്രഖ്യാപിച്ച 10 വർഷത്തെ ഗോൾഡൻ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസുഫലി. ഞായറാഴ്ച ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ 001 നമ്പറിൽ എം.എ. യുസുഫലിക്ക് നൽകാൻ തീരുമാനമായത്.

ബഹുമതി അഭിമാനകരമാണെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്‌റൈൻ സർക്കാരിനും നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു.


ഗോൾഡൻ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്‌റൈന്‍റെ പ്രതിച്ഛായ വർദ്ധിപ്പിക്കും. പുതിയ നിക്ഷേപകരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു.

മനാമയിലെത്തിയ യൂസുഫലി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ എന്നിവരുമായി കൂടിക്കാഴച നടത്തി. നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോൾഡൻ റെസിഡൻസി വിസ നൽകുമെന്ന് ഒരാഴ്ച മുൻപാണ്​ ബഹ്‌റൈൻ പ്രഖ്യാപിച്ചത്.

Tags:    
News Summary - Bahrain's first Golden Visa To M.A .Yusufali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.