ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ തന്നെ ആദ്യ വാക്സിൻ കുത്തിവെപ്പിന് വിധേയനായാണ് തുടക്കം കുറിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വാക്സിനേഷൻ പ്രവർത്തനങ്ങൾക്കാണ് തുടക്കമായതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സൽമാൻ രാജാവിെൻറ നിർദേശ പ്രകാരവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേരിട്ടും കൃത്യവുമായുള്ള ഇടപെടലുകളുടെയും ഫലമായാണ് കോവിഡ് വാക്സിൻ ലോകത്ത് ആദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യയ്ക്ക് മാറാൻ കഴിഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് വാക്സിൻ പൂർണമായും സുരക്ഷിതമാണ്. എന്നാൽ അതിെൻറ കുത്തിവെപ്പിന് ആരെയും നിർബന്ധിക്കില്ല. ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്സിൻ സൗജന്യമായി നൽകും. എല്ലാ മേഖലകളിലുമുള്ള മുഴുവനാളുകൾക്കും വാക്സിൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യം അതീവ ശ്രദ്ധചെലുത്തും. ഒമ്പത് മാസമായി എല്ലാ ദിവസവും പുതുതായി കോവിഡ് ബാധിതരുണ്ടായികൊണ്ടിരിക്കുകയാണ്. ഇത് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു.
കോവിഡ് വാക്സിൻ കുത്തിവെപ്പിന് സൗദിയിൽ തുടക്കംഎന്നാൽ വാക്സിൻ ലഭിച്ചതോടെ അതിൽ ആശ്വാസമുണ്ടായിരിക്കുകയാണ്. ഏറെ സന്തോഷവുമുണ്ട്. വാക്സിനേഷൻ കാമ്പയിൻ ഏതാനും മാസങ്ങൾ നീണ്ടുനിൽക്കും. ഒരോ ഘട്ടവും വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രാലയവം അതീവ ശ്രദ്ധചെലുത്തും. വാക്സിൻ കുത്തിവെപ്പിനുള്ള രജിസ്ട്രേഷൻ 'സ്വിഹത്തി' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ചെയ്യേണ്ടത്. രജിസ്ട്രേഷന് എത്രയും വേഗം നടത്താൻ എല്ലാവരോടും ആഭ്യർഥിക്കുകയാണ്. വാക്സിനേഷൻ ഉദ്ഘാടന ദിവസം ആരോഗ്യ മന്ത്രിക്കു പുറമെ സ്ത്രീയുൾപ്പെടെ രണ്ട് സ്വദേശികളും കുത്തിവെപ്പിന് വിധേയരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.