ഗസ്സ സിറ്റി: വടക്കൻ ഗസ്സയിൽ കുട്ടികളും മുതിർന്നവരുമടക്കം ചികിത്സ തേടുന്ന കമാൽ അദ്വാൻ ആശുപത്രിയിൽ വ്യാപക ബോംബിങ്ങുമായി ഇസ്രായേൽ ക്രൂരത. ഡോക്ടറും നഴ്സുമടക്കം കൊല്ലപ്പെട്ടു.
മരുന്നും ജീവനക്കാരും ആംബുലൻസുമടക്കം അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടിട്ടും സേവന രംഗത്തുള്ള ആശുപത്രി തകർക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണം.
ഗസ്സയിൽ 24 മണിക്കൂറിനിടെ, 13 മരണം സ്ഥിരീകരിക്കപ്പെട്ടതോടെ മരണസംഖ്യ 43,985 ആയി. ഒരു ലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. റഫയിൽ ഇസ്രായേൽ ഷെല്ലിങ്ങിൽ വയോധികനടക്കം രണ്ടുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. ലബനാനിലും സിറിയയിലും ഇസ്രായേൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.