ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യത്തിന് വിജയം പ്രവചിച്ച് ഭൂരിഭാഗം എക്സിറ്റ്പോളുകൾ. അതേസമയം, ചില സർവേകൾ മഹാവികാസ് അഘാഡിക്കും മഹാരാഷ്ട്രയിൽ വിജയം പ്രവചിക്കുന്നു.
ആക്സിസ് മൈ ഇന്ത്യ സർവേ മാത്രമാണ് ഝാർഖണ്ഡിൽ കോൺഗ്രസ് -ജെ.എം.എം സഖ്യത്തിന് വിജയം പ്രവചിച്ചത്. ആകെയുള്ള 81 സീറ്റിൽ 49-59 എണ്ണം സഖ്യം നേടുമെന്നാണ് പ്രവചനം. 17-27 സീറ്റ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യവും 01-06 സീറ്റ് മറ്റുള്ളവരും നേടുമെന്ന് സർവേ പറയുന്നു.
മാട്രിസ്, പീപ്ൾസ് പൾസ്, പി-മാർക്, പോൾ ഡയറി, ചാണക്യ സ്ട്രാറ്റജീസ് എന്നീ എക്സിറ്റ്പോൾ സർവേകൾ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വിജയം പ്രവചിക്കുമ്പോൾ എം.വി.എ സഖ്യവും മഹായുതി സഖ്യവും തമ്മിൽ ഇഞ്ചോടിഞ്ച് േപാരാട്ടമാണ് ലോക് ഷാഹി രുദ്ര എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ലോക്പോൾ, ഇലക്ടറൽ എഡ്ജ് സർവേയിൽ മഹാരാഷ്ട്രയിൽ എം.വി.എക്കാണ് മുൻതൂക്കം. മാട്രിസ് എക്സിറ്റ് പോൾ മഹാരാഷ്ട്രയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 150 -170 സീറ്റും 48 ശതമാനം വോട്ടും നേടുമെന്ന് പ്രവചിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യം 110 -130 സീറ്റും 42 ശതമാനം വോട്ടും സർവേ പ്രവചിക്കുന്നു. മറ്റുള്ളവർ എട്ടുമുതൽ 10 വരെ സീറ്റും 10 ശതമാനം വോട്ടും നേടും.
ഝാർഖണ്ഡിൽ എൻ.ഡി.എക്ക് 42 -47 സീറ്റാണ് മാട്രിസ് പ്രവചിക്കുന്നത്. ഇൻഡ്യ സഖ്യം 25 -30ഉം മറ്റുള്ളവർ 0 -4ഉം സീറ്റ് നേടും.
പീപ്ൾസ് പൾസ് എക്സിറ്റ് പോൾ മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യം 175 -195 സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. 85 -112 സീറ്റ് എം.വി.എ സഖ്യവും മറ്റുള്ളവർ 7 -12 സീറ്റും നേടും. പീപ്ൾസ് പൾസ് ഝാർഖണ്ഡിൽ എൻ.ഡി.എക്ക് 44 -53 സീറ്റും ഇൻഡ്യ സഖ്യത്തിന് 25 -37 സീറ്റും മറ്റുള്ളവർക്ക് 5 -9 സീറ്റും പ്രവചിക്കുന്നു.
മഹാരാഷ്ട്രയിൽ എൻ.ഡി.എ സഖ്യം 137 -157 സീറ്റ് നേടുമെന്നാണ് പി-മാർക് സർവേ ഫലം. 126 -146 സീറ്റ് എം.വി.എ സഖ്യവും മറ്റുള്ളവർ 2 -8 സീറ്റും നേടുമെന്നാണ് പ്രവചനം.
ഇലക്ടറൽ എഡ്ജ് സർവേ മഹാരാഷ്ട്രയിൽ എം.വി.എക്ക് 150 സീറ്റ് പ്രവചിക്കുന്നു, ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യം 118 സീറ്റും മറ്റുള്ളവർ 20 സീറ്റും നേടുമെന്ന് സർവേ പറയുന്നു.
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം 122 -186 സീറ്റിലും എം.വി.എ 69 -121 സീറ്റിലും വിജയിക്കുമെന്ന് പോൾ ഡയറി എക്സിറ്റ് പോൾ പ്രവചിക്കുന്നു. മറ്റുള്ളവർ 12 -29.
എക്സിറ്റ് പോൾ ഏജൻസി | എൻ.ഡി.എ | എം.വി.എ | മറ്റുള്ളവർ |
ടൈംസ് നൗ-ജെ.വി.സി | 150-167 | 107-125 | 13-14 |
പോൾ ഡയറി | 122-186 | 69-121 | 10-27 |
പീപ്പിൾസ് പൾസ് | 175-195 | 85-112 | 7-12 |
പി-മാർക്യു | 137-157 | 126-146 | 2-8 |
മാട്രിസ് | 150-170 | 110-130 | 8-10 |
ലോക്ശാഹി മറാത്തി-രുദ്ര | 128-142 | 125-140 | 18-23 |
ദൈനിക് ഭാസ്കർ | 125-140 | 135-150 | 20-25 |
ചാണക്യ സ്ട്രാറ്റജീസ് | 152-160 | 130-138 | 6-8 |
ഇലക്ടറൽ എഡ്ജ് | 118 | 150 | 20 |
എക്സിറ്റ് പോൾ ഏജൻസി | എൻ.ഡി.എ | ഇൻഡ്യ | മറ്റുള്ളവർ |
ടൈംസ് നൗ-ജെ.വി.സി | 40-44 | 30-40 | 1 |
പീപ്പിൾസ് പൾസ് | 44-53 | 25-37 | 5-9 |
പി-മാർക്യു | 31-40 | 37-47 | 1-6 |
മാട്രിസ് | 42-47 | 25-30 | 1-4 |
ദൈനിക് ഭാസ്കർ | 37-40 | 36-39 | 0-2 |
ചാണക്യ സ്ട്രാറ്റജീസ് | 45-50 | 35-38 | 3-5 |
ആക്സിസ് മൈ ഇന്ത്യ | 25 | 53 | 3 |
ഇലക്ടറൽ എഡ്ജ് | 32 | 42 | 7 |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.