ബ​ന്ദി മോ​ച​ന​ത്തി​ന് ​പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ച് നെ​ത​ന്യാ​ഹു; ഓരോ ബന്ദിക്കും 50 ലക്ഷം ഡോളർ

തെ​ൽ അ​വീ​വ്: ഒ​രു വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഗ​സ്സ​യെ ചാ​മ്പ​ലാ​ക്കി​യി​ട്ടും 100ലേ​റെ ബ​ന്ദി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ൻ പ്ര​തി​ഫ​ല വാ​ഗ്ദാ​ന​വു​മാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു. പു​റ​ത്തെ​ത്തി​ക്കു​ന്ന ഓ​രോ ബ​ന്ദി​ക്കും 50 ല​ക്ഷം ഡോ​ള​ർ ന​ൽ​കു​മെ​ന്നും ഹ​മാ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് ഇ​വ​രെ മോ​ചി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചാ​ൽ സു​ര​ക്ഷി​ത​മാ​യി ഫ​ല​സ്തീ​നി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നു​മാ​ണ് ഫ​ല​സ്തീ​നി​ക​ൾ​ക്കു​മു​ന്നി​ലെ പു​തി​യ ‘ഓ​ഫ​ർ’.

ചൊ​വ്വാ​ഴ്ച ഗ​സ്സ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്റെ പ്ര​ഖ്യാ​പ​നം. ഗ​സ്സ​യെ വ​ട​ക്കും തെ​ക്കു​മാ​യി മു​റി​ച്ച് പു​തു​താ​യി നി​ർ​മി​ച്ച നെ​റ്റ്സാ​റിം ഇ​ട​നാ​ഴി​യി​ൽ നെ​ത​ന്യാ​ഹു സ​ന്ദ​ർ​ശ​നം ന​ട​ത്തി. ‘‘ഈ ​കു​രു​ക്കി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്ക​ണ​മെ​ന്നു​ള്ള​വ​രോ​ടാ​യി ഞാ​ൻ പ​റ​യു​ന്നു; ഞ​ങ്ങ​ൾ​ക്ക് ആ​രെ​ങ്കി​ലും ഒ​രു ബ​ന്ദി​യെ എ​ത്തി​ച്ചാ​ൽ അ​യാ​ൾ​ക്കും കു​ടും​ബ​ത്തി​നും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ക്കാം. ഓ​രോ ബ​ന്ദി​ക്കും 50 ല​ക്ഷം ഡോ​ള​ർ പ്ര​തി​ഫ​ല​വും ന​ൽ​കും. നി​ങ്ങ​ൾ​ക്കു വേ​ണേ​ൽ ഇ​ത് തി​ര​ഞ്ഞെ​ടു​ക്കാം. എ​ന്താ​യാ​ലും ഫ​ലം ഒ​ന്നു​ത​ന്നെ- അ​വ​രെ ഞ​ങ്ങ​ൾ തി​രി​കെ​യെ​ത്തി​ക്കും’’- നെ​ത​ന്യാ​ഹു​വി​ന്റെ വാ​ക്കു​ക​ൾ. 101 ബ​ന്ദി​ക​ൾ ഹ​മാ​സ് പി​ടി​യി​​ലു​ണ്ടെ​ന്നാ​ണ് നി​ല​വി​ലെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​വ​രി​ൽ മൂ​ന്നി​ലൊ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

അ​ടു​ത്തി​ടെ, ഇ​സ്രാ​യേ​ലി​ൽ ബ​ന്ദി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ നെ​ത​ന്യാ​ഹു​വി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഹ​മാ​സു​മാ​യി ക​രാ​റി​ലെ​ത്ത​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, സൈ​നി​ക​മാ​യി അ​വ​രെ ത​ക​ർ​ക്ക​ല​ല്ലാ​ത്ത ഒ​രു മാ​ർ​ഗ​വും നി​ല​വി​ൽ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് നെ​ത​ന്യാ​ഹു പ​റ​യു​ന്നു. പ​ല​വ​ട്ടം, വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന​രി​കെ​യെ​ത്തി​യ ച​ർ​ച്ച​ക​ൾ നെ​ത​ന്യാ​ഹു ബോ​ധ​പൂ​ർ​വം അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​സ്രാ​യേ​ലി​ൽ വ്യാ​പ​ക വി​മ​ർ​ശ​ന​മു​ണ്ട്. അ​ധി​കാ​ര ന​ഷ്ട ഭീ​തി​യാ​ണ് പ്ര​ധാ​ന പ്ര​ശ്നം. നി​ല​വി​ൽ അ​ഴി​മ​തി ​അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തും നെ​ത​ന്യാ​ഹു​വി​നെ വേ​ട്ട​യാ​ടു​ന്നു.

Tags:    
News Summary - Netanyahu announced reward for the hostage release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.