സൗദിയിൽ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല്​ ദിവസം

ജിദ്ദ: സ്വകാര്യ മേഖലക്ക്​ ഈദുൽ ഫിത്വർ അവധി നാല്​ ദിവസമായിരിക്കുമെന്ന്​ മാനവ വിഭവശേഷി സാമൂഹിക വികസന മ​ന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20ന്​ വ്യാഴാഴ്​ച അഥവ റമദാൻ 29ന്​ പ്രവർത്തി അവസാനിച്ച ശേഷം നാല്​ ദിവസത്തേക്കായിരിക്കും അവധിയെന്ന്​ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

അവധി വിഷയത്തിൽ തൊഴിൽ നിയമത്തി​ന്‍റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്​.

വാരാന്ത അവധി പൊരുന്നാൾ, ആഘോഷ അവധി ദിവസങ്ങളുമായി ചേർന്ന്​ വരികയാണെങ്കിൽ ആ ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങൾ പകരം അവധി നൽകണമെന്ന്​ തൊഴിൽ നിയമത്തിന്‍റെ എക്സിക്യൂട്ടീവ് ചട്ടങ്ങളു​ടെ ആർട്ടിക്കിൾ 24 ലെ രണ്ടാമത്തെ ഖണ്ഡിക വ്യവസ്ഥ ചെയ്യുന്നുണ്ട്​.

Tags:    
News Summary - Eid-ul-Fitr holiday for the private sector in Saudi Arabia is four days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.