ദുബൈ: വിദേശത്തും സ്വദേശത്തും നൈപുണ്യം നേടിയ പ്രവാസികൾക്കായി സുരക്ഷിത നിക്ഷേപങ്ങളിലും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും മാർഗനിർദേശങ്ങൾ ലഭ്യമാക്കാനൊരുങ്ങി ഫോക്കസ് കേരള. ഗൾഫ് മാധ്യമവും ഓസ്കോൺ ഗ്രൂപ്പും കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ൈകകോർക്കുന്ന പദ്ധതിയാണ് ഫോക്കസ് കേരള.
ഒരാൾ പ്രവാസിയായി വിദേശത്തു കഴിയുന്ന കാലത്ത് നേടിയെടുക്കുന്ന അനവധി കഴിവുകളുണ്ട്. പുതിയ ജോലി, ഉയർന്ന തൊഴിൽ സംസ്കാരം, മികച്ച സാങ്കേതിക പരിജ്ഞാനം, നൂതന തൊഴിൽ പരിശീലനം, ലക്ഷ്യബോധം, തൊഴിൽ സമർപ്പണം, പരസ്പരസഹകരണം തുടങ്ങി പുതിയ സാഹചര്യങ്ങളിൽ സ്വയം മിനുക്കിയെടുക്കപ്പെടുന്ന പ്രവാസി കൈവരിക്കുന്നത് ഉന്നത യോഗ്യതകൾ തന്നെയാണ്. ഈ കാലയളവിൽ സ്വയം നേടിയെടുത്ത കഴിവുകളോടെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസിയായ ഒരു മലയാളിക്ക് നമ്മുടെ നാടിന്റെ വികസനത്തിനും സ്വന്തം ജീവിതവിജയത്തിനും വളരെ ഫലപ്രദമായ ഇടപെടലുകൾ നടത്താൻ കഴിയും.
കഴിവുകളും താല്പര്യങ്ങളും തിരിച്ചറിഞ്ഞ് കൃത്യമായ പഠനങ്ങളുടെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിൽ തങ്ങൾക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന മേഖലകൾ ഏതാണെന്നു വ്യക്തമായി മനസ്സിലാക്കി വേണം പുതിയ ഒരു സംരംഭത്തിനുള്ള ശ്രമം പോലും തുടങ്ങാൻ. നേടിയ അറിവിന്റെയും പരിചയത്തിന്റെയും താല്പര്യത്തിൻെറയും വിദഗ്ദമായ വിശകലനത്തിലൂടെ തങ്ങളെത്തന്നെ മനസ്സിലാക്കുന്ന ഒരു പ്രക്രിയക്ക് ശേഷമാണ് ഏത് മേഖലയാണ് തങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് എന്നത് തെരഞ്ഞെടുക്കേണ്ടത്. ഈ ഒരു വ്യക്തിത്വ പശ്ചാത്തല പഠനവും സമഗ്രമായ വിലയിരുത്തലും സാധ്യമാക്കുന്ന ഒരു സംവിധാനമാണ് 'ഫോക്കസ് കേരള' എന്ന പദ്ധതിയുടെ ആദ്യപടികൾ. ഓരോ വ്യക്തിയുടെയും കഴിവും താല്പര്യവും വിജയസാധ്യതയും അടിസ്ഥാനമാക്കി അവർക്കു യോജിക്കുന്ന നിക്ഷേപ പദ്ധതികൾ ഫോക്കസ് കേരളയിലെ വിദഗ്ദ്ധസമിതി നിർദ്ദേശിക്കുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനോ, വിജയകരമായി പ്രവർത്തക്കുന്നവയിൽ പങ്ക് ചേരുന്നതിനോ, മറ്റു പങ്കാളികളെ ചേർത്ത് പങ്കാളിത്ത സംരംഭം തുടങ്ങുന്നതിനോ, മുടങ്ങിക്കിടക്കുന്ന വ്യവസായങ്ങൾ ഏറ്റെടുക്കുന്നതിനോ തുടങ്ങി സ്വന്തം ആശയം പ്രവർത്തികമാക്കുന്നതടക്കമുള്ള ഉള്ള എല്ലാ കാര്യങ്ങളിലും 'ഫോക്കസ് കേരള' കൃത്യമായ മാർഗനിർദ്ദേശങ്ങളും മറ്റു സഹായങ്ങളും ഉറപ്പാക്കുന്നു.
സ്വന്തം വീട്ടിൽ തന്നെ തുടങ്ങാവുന്നവ മുതൽ സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ വരെയുള്ള ഒട്ടനവധി പദ്ധതികളുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ തലങ്ങളിലുള്ള സഹായങ്ങൾ പുതിയ സംരംഭകർക്ക് നേടിയെടുക്കാം. 35 മുതൽ 90 ശതമാനം വരെ ഗ്രാന്റ് ആയി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പല മന്ത്രാലയങ്ങളും നൽകുന്നുണ്ട്. സംസ്ഥാന തലത്തിലും പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അനേകം സഹായരീതികളുണ്ട്. ഇത്തരം ഇളവുകളെക്കുറിച്ചും അവ നേടിയെടിക്കുന്നതിനുള്ള യോഗ്യതകളെക്കുറിച്ചും വ്യക്തമായ വിവരവും ആവശ്യമെങ്കിൽ വേണ്ട സഹായവും 'ഫോക്കസ് കേരള' യുമായി ബന്ധപ്പെട്ടാൽ ലഭ്യമാണ്.
ഫോക്കസ് കേരളയുടെ ആദ്യഘട്ടമെന്ന നിലയിൽ പ്രവാസികൾക്കായി സൗജന്യ വെബ്ബിനാറുകൾ സംഘടിപ്പിക്കും. കേരളത്തിൽ സ്ഥിരതാമസമാക്കാൻ അല്ലെങ്കിൽ കേരളത്തിൽ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന പ്രവാസികൾക്കും ഇത് പ്രയോജനപ്പെടുത്താം.
വെബ്ബിനാറിൽ പങ്കെടുത്തവരിൽനിന്ന് താൽപര്യമുള്ളവർക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് സംരംഭങ്ങൾ തുടങ്ങുന്നതിനും നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനും വിദഗ്ധോപദേശം നൽകുന്നതിനൊപ്പം സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ആദ്യ വെബ്ബിനാർ ആഗസ്റ്റ് 14ന് ഇന്ത്യൻ സമയം രാത്രി ഒമ്പതുമണി ( യു.എ.ഇ 7.30 PM, സൗദി അറേബ്യ 6.30 PM) ന് സംഘടിപ്പിക്കും. വെബ്ബിനാറിൻെറ ഉദ്ഘാടനം പ്രമുഖ വ്യവസായി ഡോ.പി. മുഹമ്മദലി ഗൾഫാർ നിർവഹിക്കും. സർക്കാർ നയങ്ങൾ, അവസരങ്ങൾ, അതിൽ പുതിയ മാറ്റങ്ങൾ എന്ന വിഷയത്തിൽ മുഹമ്മദ് ഹനിഷ് ഐ.എ.എസ് സംസാരിക്കും. ഡോ. മാർട്ടിൻ പാട്രിക് - സാമ്പത്തിക ശാസ്ത്രജ്ഞൻ (കേരള ഗ്രാമീണ വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ സാധ്യതകൾ), വിവേക് കൃഷ്ണ ഗോവിന്ദ് - ചാർട്ടേർഡ് അക്കൗണ്ടൻറ് (ധനകാര്യം, ബാങ്കിംഗ്), എൻ.എം. ഷറഫുദ്ദീൻ (സാങ്കേതിക സഹായ തുടർ നടപടികളും ഭാവി പദ്ധതികളും) എന്നിവർ വെബ്ബിനാറിൽ സംസാരിക്കും. ഈ വിഷയങ്ങളിലെ പ്രവാസികളുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും. സംശയങ്ങൾക്ക് വാട്സ്ആപ് ചെയ്യുക: +91 9744440417
വെബ്ബിനാറിൽ രജിസ്റ്റർ ചെയ്യാൻ http://www.madhyamam.com/webinar
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.