ഫോക്കസ്​ കേരള പദ്ധതിക്ക്​ തുടക്കം

ദുബൈ: വിദേശത്തും സ്വദേശത്തും നൈപുണ്യം നേടിയ ​പ്രവാസികൾക്കായി സുരക്ഷിത നിക്ഷേപങ്ങളിലും നൂതന സംരംഭങ്ങൾ ആ​രംഭിക്കുന്നതിനും മാർഗനിർദേശങ്ങൾ ലഭ്യമാക്കാക്കുന്ന​ ഫോക്കസ്​ ​കേരള പദ്ധതിക്ക്​ തുടക്കം. ഇതി​െൻറ ഭാഗമായി ആദ്യ വെബിനാർ സംഘടിപ്പിച്ചു. ഗൾഫ്​ മാധ്യമവും ഓസ്​കോൺ ഗ്രൂപ്പും കൈകോർക്കുന്ന പദ്ധതിയാണ്​ ഫോക്കസ്​ കേരള. വെബിനാർ പ്രമുഖ വ്യവസായി ഡോ.പി. മുഹമ്മദലി ഗൾഫാർ ഉദ്​ഘാടനം ചെയ്​തു. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്​ സ്വാഗതം പറഞ്ഞു.

വ്യാവസായിക നയങ്ങളിലും ചട്ടങ്ങളിലും വരുത്തിയ സമീപകാല മാറ്റങ്ങൾ, ലൈസൻസിങ്​ നയങ്ങളിലെ മാറ്റം തുടങ്ങിയവ മുഹമ്മദ് ഹനിഷ് ഐ.എ.എസ് വിശദീകരിച്ചു. ഡോ. മാർട്ടിൻ പാട്രിക് - സാമ്പത്തിക ശാസ്ത്രജ്ഞൻ (കേരള മാർക്കറ്റിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ, പ്രാദേശികതലങ്ങളിൽ അനുയോജ്യമായ ബിസിനസ് സംരംഭങ്ങൾ), വിവേക് കൃഷ്ണ ഗോവിന്ദ് - ചാർ​ട്ടേർഡ്​ അക്കൗണ്ടൻറ്​ (ചെറുകിട സംരംഭകർക്കുള്ള മൂലധന ഉറവിടങ്ങളും ഉടമകൾക്കുള്ള സാമ്പത്തിക പ്രക്രിയകളും), എൻ.എം. ഷറഫുദ്ദീൻ (ഫോക്കസ് കേരള തുടർ നടപടികളും ഭാവി പദ്ധതികളും) എന്നിവരും വെബിനാറിൽ പ​​ങ്കെടുത്ത്​ സംസാരിച്ചു. തുടർന്ന്​ പ്രവാസികളുടെ സംശയങ്ങൾക്ക്​ വിദഗ്​ധ പാനൽ മറുപടി നൽകി.  

ഫോക്കസ്​ കേരള സംഘടിപ്പിച്ച ആദ്യ വെബിനാറിൽ പ്രമുഖർ സംസാരിക്കുന്നു

ഫോക്കസ് കേരള പ്രൊജക്​ടിനെക്കുറിച്ച്​ കൂടുതൽ അറിയാനും രജിസ്​റ്റർ ചെയ്യുന്നതിനും വേണ്ടി +91 9744440417 എന്ന നമ്പറിലേക്ക് വാട്​സ്​ആപ്​  ചെയ്യുകയോ focuskerala@madhyamam.in എന്ന മെയിലിലേക്ക് മെയിൽ ചെയ്യുകയോ ചെയ്യുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.