ദുബൈ: വിദേശത്തും സ്വദേശത്തും നൈപുണ്യം നേടിയ പ്രവാസികൾക്കായി സുരക്ഷിത നിക്ഷേപങ്ങളിലും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും മാർഗനിർദേശങ്ങൾ ലഭ്യമാക്കാനൊരുങ്ങി ഫോക്കസ് കേരള സംഘടിപ്പിക്കുന്ന ആദ്യ വെബിനാർ തുടങ്ങി. ഗൾഫ് മാധ്യമവും ഓസ്കോൺ ഗ്രൂപ്പും ൈകകോർക്കുന്ന പദ്ധതിയാണ് ഫോക്കസ് കേരള. ഫോക്കസ് കേരളയുടെ ആദ്യഘട്ടമെന്ന നിലയിൽ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന വെബ്ബിനാർ പ്രമുഖ വ്യവസായി ഡോ.പി. മുഹമ്മദലി ഗൾഫാർ ഉദ്ഘാടനം ചെയ്തു. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് സ്വാഗതം പറഞ്ഞു.
സർക്കാർ നയങ്ങൾ, അവസരങ്ങൾ, അതിൽ പുതിയ മാറ്റങ്ങൾ എന്ന വിഷയത്തിൽ മുഹമ്മദ് ഹനിഷ് ഐ.എ.എസ്, ഡോ. മാർട്ടിൻ പാട്രിക് - സാമ്പത്തിക ശാസ്ത്രജ്ഞൻ (കേരള ഗ്രാമീണ വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ സാധ്യതകൾ), വിവേക് കൃഷ്ണ ഗോവിന്ദ് - ചാർട്ടേർഡ് അക്കൗണ്ടൻറ് (ധനകാര്യം, ബാങ്കിംഗ്), എൻ.എം. ഷറഫുദ്ദീൻ (സാങ്കേതിക സഹായ തുടർ നടപടികളും ഭാവി പദ്ധതികളും) എന്നിവർ വെബ്ബിനാറിൽ സംസാരിക്കും. ഈ വിഷയങ്ങളിലെ പ്രവാസികളുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും. ജോയിൻ ചെയ്യാൻ കഴിയാത്തവർ madhyamam.com ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.