ജിദ്ദ: സൗദി അറേബ്യക്കും ഖത്തറിനുമിടയിലെ േവ്യാമ, കര, കടൽ അതിർത്തികൾ തുറന്നതിനെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്റഫ് സ്വാഗതം ചെയ്തു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽതാനിയുമായി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് നടത്തിയ ടെലിഫോൺ കാളുകൾക്ക് ശേഷം കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മ്മദ് നാസിർ മുഹമ്മദ് അൽസ്വബാഹാണ് ഇരുരാജ്യങ്ങൾക്കിടയിലെ അതിർത്തി തുറന്നതായി പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച വടക്കൻ സൗദിയിലെ അൽഉലായിൽ 41ാമത് ജി.സി.സി ഭരണാധികാരികളുടെ ഉച്ചകോടി നടക്കാനിരിക്കെയാണ് തലേന്ന് രാത്രിയിൽ സൗദിക്കും ഖത്തറിനുമിടയിലെ അതിർത്തികൾ തുറക്കാനുള്ള സുപ്രധാന ചുവടുവെപ്പുണ്ടായിരിക്കുന്നത്. അസാധാരണമായ സാഹചര്യത്തിൽ നടക്കുന്ന ഉച്ചകോടിയുടെ വിജയം ഉറപ്പാക്കാൻ നടത്തുന്ന വലിയ ശ്രദ്ധയും ആത്മാർഥമായ ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നതാണിത്.
കൗൺസിലിെൻറ ശക്തിയും ഉൗർജ്ജസ്വലതയും ശക്തിപ്പെടുത്തുക, യോജിപ്പുകൾ വർധിപ്പിക്കുക, നേട്ടങ്ങൾ സംരക്ഷിക്കുക, പ്രതിബന്ധങ്ങളെ തരണം ചെയ്യുക എന്നീ ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന കൗൺസിലിന് പുതിയ തീരുമാനം പ്രതീക്ഷകൾ നൽകുന്നതാണ്. ജി.സി.സി ജനതക്ക് തീരുമാനം സന്തോഷം പകരുന്നതോടൊപ്പം ജി.സി.സിയെന്ന വീടിനെ ശക്തിപ്പെടുത്താനും ഭാവിയെ എല്ലാ പ്രതീക്ഷയോടും അഭിലാഷങ്ങളോടും ഉറ്റുനോക്കാനും സഹായിക്കുമെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു. ജി.സി.സിയുടെ പ്രയാണം പുതിയൊരു ഘട്ടത്തിന് സാക്ഷ്യം വഹിക്കുന്ന വേളയിൽ മുഴുവൻ ജി.സി.സി ഭരണാധികാരികൾക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അൽഹജ്റഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.