ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ചെറിയ പെരുന്നാൾ ആഘോഷത്തിൽ

ദുബൈ: ഒമാനൊഴികെ ഗൾഫ്​ രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒമാനിൽ കേരളത്തിനൊപ്പം നാളെയാണ് പെരുന്നാൾ. സൗദി അറേബ്യയിലെ തുമൈറിൽ ശവ്വാൽ മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. സൗദിയെ കൂടാതെ, യു.എ.ഇ, ഖത്തർ, ബഹ്​റൈൻ, കുവൈത്ത്​ എന്നീ രാജ്യങ്ങളും ഇന്നാണ് പെരുന്നാൾ ആഘോഷിക്കുന്നത്​.

വിശ്വാസികൾ അതിരാവിലെ തന്നെ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലേക്ക് എത്തും. രണ്ട് ഈദ് ഗാഹുകളാണ് യു.എ.ഇയിൽ മലയാളികൾക്കായി ഒരുക്കിയിട്ടുള്ളത്.

എന്നാൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച്​ ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്​റെന്ന്​ ഒമാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്നു വർഷത്തിന്​ ശേഷം കോവിഡിന്‍റെ നിയന്ത്രണങ്ങളില്ലാതെ വന്നെത്തുന്ന ചെറിയ പെരുന്നാളിനെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ്​ ഗൾഫ്​ രാജ്യങ്ങളിൽ ഇത്തവണ ഒരുക്കിയിട്ടുള്ളത്.

Tags:    
News Summary - Gulf countries except Oman on Eid celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.