സൗദിയിൽ 356 പേർക്ക്​ കോവിഡും 308 പേർക്ക്​ രോഗമുക്തിയും​

റിയാദ്​: സൗദി അറേബ്യയിൽ പുതുതായി 356 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ 308 പേർ സുഖം പ്രാപിച്ചു​. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചു പേർ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376377 ആയി. ഇതിൽ 367323 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6480 ആയി. 2574 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 473 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 180, കിഴക്കൻ പ്രവിശ്യ 80, മക്ക 37, അൽഖസീം 13, വടക്കൻ അതിർത്തി മേഖല 9, അസീർ 8, അൽജൗഫ്​ 8, മദീന 6, ഹാഇൽ 4, തബൂക്ക്​ 3, അൽബാഹ 3, നജ്​റാൻ 3, ജീസാൻ 2.

Tags:    
News Summary - In Saudi Arabia, 356 people were treated for covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.