താലൂക്ക്​തല അദാലത്തുകൾ ഡിസംബർ ഒമ്പത്​ മുതൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക്​​ത​ല​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കും. ജ​നു​വ​രി 13 വ​രെ​യാ​ണ്​ അ​ദാ​ല​ത്​. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഡി​സം​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ 17 വ​രെ​യാ​ണ്​ അ​ദാ​ല​ത്​.

കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ ഡി​സം​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ 13 വ​രെ​യും കോ​ട്ട​യം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ​ ഡി​സം​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ 16 വ​രെ​യു​മാ​ണ്. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഡി​സം​ബ​ർ 19 മു​ത​ൽ 27 വ​രെ​യാ​ണ്​ അ​ദാ​ല​ത്​. ഇ​ടു​ക്കി​യി​ൽ ഡി​സം​ബ​ർ 19 മു​ത​ൽ 24 വ​രെ​യും കൊ​ല്ല​ത്ത്​ ഡി​സം​ബ​ർ 19 മു​ത​ൽ 26 വ​രെ​യും ന​ട​ക്കും. വ​യ​നാ​ട്​ ഡി​സം​ബ​ർ 28 മു​ത​ൽ ജ​നു​വ​രി നാ​ലു​​വ​രെ​യാ​ണ്​ അ​ദാ​ല​ത്​. കാ​സ​ർ​കോ​ട്​ ഡി​സം​ബ​ർ 28 മു​ത​ൽ ജ​നു​വ​രി ആ​റു വ​രെ​യും ആ​ല​പ്പു​ഴ​യി​ൽ ജ​നു​വ​രി മൂ​ന്നു​ മു​ത​ൽ 13 വ​രെ​യു​മാ​ണ്​ അ​ദാ​ല​ത്​. ഓ​രോ താ​ലൂ​ക്കി​ലും ഒ​രു ദി​വ​സ​മാ​യി​രി​ക്കും അ​ദാ​ല​ത്​.

പ​രാ​തി​ക​ൾ ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ സ്വീ​ക​രി​ക്കും

അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കാ​നു​ള്ള പ​രാ​തി​ക​ൾ ഡി​സം​ബ​ർ ര​ണ്ടു​ മു​ത​ലു​ള്ള പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ സ്വീ​ക​രി​ച്ചു​തു​ട​ങ്ങും. ഓ​ൺ​ലൈ​നാ​യി നേ​രി​ട്ടും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും താ​ലൂ​ക്ക്​ ഓ​ഫി​സു​ക​ൾ വ​ഴി​യും പ​രാ​തി സ​മ​ർ​പ്പി​ക്കാം. പേ​ര്, വി​ലാ​സം, മൊ​ബൈ​ൽ ന​മ്പ​ർ, ജി​ല്ല, താ​ലൂ​ക്ക്​ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും പ​രാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. പ​രാ​തി സ​മ​ർ​പ്പി​ച്ച്​ കൈ​പ്പ​റ്റ്​ ര​സീ​ത്​ വാ​ങ്ങ​ണം.

അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കാ​ൻ നി​ശ്ച​യി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ പ​രാ​തി സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. മ​റ്റു പ​രാ​തി​ക​ൾ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ/ വ​കു​പ്പ്​ സെ​ക്ര​ട്ട​റി​മാ​ർ/ വ​കു​പ്പ്​ മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ​ക്ക്​ നേ​രി​ട്ടോ cmo.kerala.gov.in എ​ന്ന ​പോ​ർ​ട്ട​ലി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​ക്കോ സ​മ​ർ​പ്പി​ക്കാം. അ​ദാ​ല​ത്​​ ദി​ന​ത്തി​ൽ മ​ന്ത്രി​മാ​ർ നേ​രി​ട്ട്​ പ​രാ​തി സ്വീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​താ​ണ്​ അ​ഭി​കാ​മ്യ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​രേ​ഖ​യി​ലെ നി​ർ​ദേ​ശം.

നേ​രി​ട്ട്​ പ​രാ​തി​യു​മാ​യി എ​ത്തി​യാ​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നും പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും അ​ദാ​ല​ത്​​ വേ​ദി​യി​ൽ സം​വി​ധാ​ന​മൊ​രു​ക്കും. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ത്ത്​ ജി​ല്ല അ​ദാ​ല​ത്​​ മോ​ണി​റ്റ​റി​ങ്​ സെ​ല്ലി​നെ അ​റി​യി​ക്ക​ണം.

പ​രി​ഗ​ണി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ:

ഭൂ​മി വി​ഷ​യ​ങ്ങ​ൾ (പോ​ക്കു​വ​ര​വ്, അ​തി​ർ​ത്തി നി​ർ​ണ​യം, അ​ന​ധി​കൃ​ത നി​ർ​മാ​ണം, ഭൂ​മി കൈ​യേ​റ്റം, അ​തി​ർ​ത്തി​ത്ത​ർ​ക്കം, വ​ഴി ത​ട​സ്സ​പ്പെ​ടു​ത്ത​ൽ), സ​ർ​ട്ടി​ഫി​ക്ക​റ്റ്​ / ലൈ​സ​ൻ​സു​ക​ൾ ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം/ നി​ര​സി​ക്ക​ൽ, കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ (കെ​ട്ടി​ട ന​മ്പ​ർ, നി​കു​തി), വ​യോ​ജ​ന സം​ര​ക്ഷ​ണം, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ, മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ, ശാ​രീ​രി​ക/ ബു​ദ്ധി/ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം, ധ​ന​സ​ഹാ​യം, പെ​ൻ​ഷ​ൻ, ബ​ന്ധ​പ്പെ​ട്ട മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ, പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം/ മാ​ലി​ന്യ സം​സ്ക​ര​ണം, ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സം​ര​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും, റേ​ഷ​ൻ​കാ​ർ​ഡ് (എ.​പി.​എ​ൽ/​ബി.​പി.​എ​ൽ -ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്), കാ​ർ​ഷി​ക വി​ള സം​ഭ​ര​ണ​വും വി​ത​ര​ണ​വും, വി​ള ഇ​ൻ​ഷു​റ​ൻ​സ്, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം/ സ​ഹാ​യം, ഭ​ക്ഷ്യ സു​ര​ക്ഷ, വ്യ​വ​സാ​യ സം​രം​ഭ​ക അ​നു​മ​തി, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, സ്കോ​ള​ർ​ഷി​പ്​​ പ​രാ​തി/​അ​പേ​ക്ഷ, ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണം, അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ൽ, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ വി​ഷ​യ​ങ്ങ​ൾ, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം.

പ​രി​ഗ​ണി​ക്കാ​ത്ത വി​ഷ​യ​ങ്ങ​ൾ:

നി​ർ​ദേ​ശ​ങ്ങ​ൾ, അ​ഭി​പ്രാ​യ​ങ്ങ​ൾ, ലൈ​ഫ് മി​ഷ​ൻ, ജോ​ലി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​വ/ പി.​എ​സ്.​സി വി​ഷ​യ​ങ്ങ​ൾ, വാ​യ്പ എ​ഴു​തി​ത്ത​ള്ള​ൽ, പൊ​ലീ​സ് കേ​സു​ക​ൾ, ഭൂ​മി വി​ഷ​യ​ങ്ങ​ൾ-​പ​ട്ട​യ​ങ്ങ​ൾ, ത​രം​മാ​റ്റം, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി സ​ഹാ​യ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ, സാ​മ്പ​ത്തി​ക സ​ഹാ​യ അ​പേ​ക്ഷ (ചി​കി​ത്സാ സ​ഹാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ), ജീ​വ​ന​ക്കാ​ര്യം (സ​ർ​ക്കാ​ർ), റ​വ​ന്യൂ റി​ക്ക​വ​റി. 

Tags:    
News Summary - Taluk Adalats from December 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.