കെ.ടി.എ. മുനീർ, അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​പ്പ​ള​

കെ.ടി.എ. മുനീറും അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​പ്പ​ള​യും ലോ​ക കേ​ര​ള​സ​ഭ​യി​ലേ​ക്ക്​

ജിദ്ദ: ലോക കേരള സഭയിലേക്ക് ജിദ്ദ ഒ.ഐ.സി.സി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ.ടി.എ. മുനീറിനെ തെരഞ്ഞെടുത്തു. മലയാളി കൂട്ടായ്മകളുടെ പൊതു വേദിയായ ജിദ്ദ കേരളൈറ്റ്സ് ഫോറം (ജെ.കെ.എഫ്) ചെയർമാൻ, ഇന്ത്യൻ പിൽഗ്രിം വെൽഫെയർ ഫോറം (ഐ.പി.ഡബ്ല്യു.എഫ്) മാനേജിങ് കമ്മിറ്റി അംഗം, കോഴിക്കോട് യൂനിവേഴ്സിറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിലെ വണ്ടൂരിൽ പ്രവർത്തിക്കുന്ന സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജ് വൈസ് പ്രസിഡന്റ്, പ്രവാസി പങ്കാളിത്തത്തോടെ വണ്ടൂരിൽ പ്രവർത്തിക്കുന്ന നഴ്സിങ് സ്‌കൂളിന്റെയും മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെയും ഡയറക്ടർ ആൻഡ് കോഓഡിനേറ്റർ, മലപ്പുറം ജില്ല പ്രവർത്തന പരിധിയാക്കി സഹകരണ വകുപ്പിന് കീഴിലുള്ള സഹ്യപ്രവാസി കോഓപറേറ്റിവ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള ആശ്രയ സ്പെഷൽ സ്‌കൂൾ ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

പ്രവാസികാര്യ വകുപ്പിന്റെ ഫോളോഅപ്പ് കമ്മിറ്റിയിലും നോർക്ക റൂട്സിന്റെ അഡ്വൈസറി കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. സൗദിയിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഫോറം ട്രഷററായും, ജപ്പാൻ ആസ്ഥാനമായ ഓയിസ്കയുടെ യൂത്ത് ഫോറം കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയായും യുവജന ക്ഷേമ വകുപ്പിന്റെ ജില്ല യൂത്ത് അഡ്വൈസറി കമ്മിറ്റി അംഗമായും, എം.ഇ.എസ് യൂത്ത് വിങ് മലപ്പുറം ജില്ല സെക്രട്ടറിയായും സേവനമർപ്പിച്ചിരുന്നു. 1996 ൽ കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ ഏറ്റവും നല്ല സാമൂഹിക പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ പ്രവാസി ഭാരതീയ ദിവസിൽ 2010 മുതൽ തുടർച്ചയായി പങ്കെടുത്തിരുന്നു.

രണ്ടരപ്പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസം തുടരുന്നു. അയാട്ടയിൽ ഡിപ്ലോമ കരസ്ഥമാക്കിയ മുനീർ ഇപ്പോൾ അബീർ ഏവിയേഷനിൽ ജോലിചെയ്‌തുവരുന്നു. എയർ ഫ്രാൻസ്, ഖത്തർ എയർവേസ്, കെ.എൽ.എം നെതർലാൻഡ് എയർലൈൻസ് എന്നീ വിമാന കമ്പനികളിലും സേവനമർപ്പിച്ചിട്ടുണ്ട്. മാറിയ സാഹചര്യത്തിൽ പ്രവാസികളുടെ വ്യത്യസ്ത വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്നും ആധുനിക സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ പ്രവാസിക്ഷേമ കാര്യങ്ങൾക്കു ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുമെന്നും കെ.ടി.എ. മുനീർ പറഞ്ഞു. മുഖ്യമന്ത്രി ചെയർമാനും പ്രതിപക്ഷ നേതാവ് വൈസ് ചെയർമാനുമായുള്ള മൂന്നാമത് ലോക കേരളസഭ ജൂൺ 16,17,18 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭയിലെ ശങ്കര നാരായണൻ ഹാളിലാണ് ചേരുന്നത്.

പ​രി​ഹ​സി​ച്ചു ജി​ദ്ദ ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ

ജി​ദ്ദ: ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​റി​ന്റെ കീ​ഴി​ൽ മൂ​ന്നാം കേ​ര​ള​സ​ഭ​യു​ടെ ധൂ​ർ​ത്തും കെ​ടു​കാ​ര്യ​സ്ഥ​ത​യും ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ലോ​ക കേ​ര​ള​സ​ഭ ഉ​പാ​ധ്യ​ക്ഷ സ്ഥാ​നം നേ​ര​ത്തേ രാ​ജി വെ​ക്കു​ക​യും ആ ​സം​വി​ധാ​ന​ത്തോ​ട് കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കി​ല്ല എ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി നേ​ത്തേ ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ നേ​താ​വ് കെ.​എം. ഷെ​രീ​ഫ് കു​ഞ്ഞു ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫി​ലെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ ലോ​ക കേ​ര​ള സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ചി​രു​ന്നു. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി ജി​ദ്ദ​യി​ലെ ചി​ല ഒ.​ഐ.​സി.​സി അം​ഗ​ങ്ങ​ൾ കെ.​ടി.​എ. മു​നീ​റി​ന്റെ പു​തി​യ സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ പ​രി​ഹ​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. നേ​ര​ത്തെ നേ​താ​ക്ക​ൾ രാ​ജി​വെ​ക്കാ​നു​ണ്ടാ​യ കാ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് എ​ന്ത് മാ​റ്റ​മാ​ണ് ഇ​പ്പോ​ൾ പു​തി​യ ലോ​ക കേ​ര​ള സ​ഭ​ക്കു​ണ്ടാ​യ​തെ​ന്നാ​ണ് അ​വ​രു​ടെ ചോ​ദ്യം.

ലോ​ക കേ​ര​ള​സ​ഭ​യി​ലേ​ക്ക്​ അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​പ്പ​ള​യും

മ​സ്ക​ത്ത്​: ജൂ​ൺ 17 മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് ഒ​മാ​നി​ൽ​നി​ന്ന് ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​പ്പ​ള​യെ തി​ര​ഞ്ഞെ​ടു​ത്തു. ഇ​തോ​ടെ ഒ​മാ​നി​ൽ​നി​ന്ന് ലോ​ക കേ​ര​ള​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പ​ത്താ​യി. കോ​വി​ഡി​ന് ശേ​ഷം ന​ട​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ എ​ന്ന​നി​ല​യി​ൽ, പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ക നാ​ട്ടി​ൽ മ​ട​ങ്ങി​ച്ചെ​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​മാ​യി​രി​ക്കു​മെ​ന്ന് അ​ബ്ദു​ൽ ല​ത്തീ​ഫ് പ​റ​ഞ്ഞു. പ്ര​വാ​സി​ക​ൾ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന കാ​ലം​കൂ​ടി​യാ​ണി​ത്.

രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വെ​ച്ച് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി​നി​ൽ​ക്ക​ണം എ​ന്ന് എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​വു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. കോ​വി​ഡി​ന് ശേ​ഷം ലോ​ക​ത്തു​വ​ന്ന മാ​റ്റം ഉ​ൾ​ക്കൊ​ള്ളാ​നും അ​ത​നു​സ​രി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നും ലോ​ക​ത്തു​ള്ള മ​ല​യാ​ളി​ക​ളു​ടെ ക​ഴി​വ് ഉ​പ​യോ​ഗി​ക്കു​ക സാ​മ്പ​ത്തി​കം മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​വ​രു​ടെ എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള ക്ര​യ​ശേ​ഷി​കൂ​ടി​യാ​ണ്. ക​ഴി​യും​വി​ധം എ​ല്ലാ​കാ​ര്യ​ങ്ങ​ളും ഉ​ന്ന​യി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Loka Kerala Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.