കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശി താമസ മേഖലകളിലെ മസ്ജിദുകൾ തിങ്കളാഴ്ച മുതൽ തുറന്നുകൊടുത്തേക്കും. തിങ്കളാഴ്ച ളുഹർ നമസ്കാരം മുതൽ പള്ളികൾ തുറന്നുകൊടുക്കാൻ ഒൗഖാഫ് മന്ത്രാലയം വിവിധ ഗവർണറേറ്റുകളിലെ മസ്ജിദ്കാര്യ ഒാഫിസുകൾക്ക് നിർദേശം നൽകിയതായി വിവരമുണ്ട്.
അതേസമയം, ഇതുസംബന്ധിച്ച് ഒൗദ്യോഗിക ഉത്തരവ് ഇറങ്ങിയിട്ടില്ല. നേരത്തെ ജൂൺ പത്തു മുതൽ മാതൃകാ കേന്ദ്രങ്ങളിലെ പള്ളികളിൽ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് മാത്രമായി തുറന്നു കൊടുത്തിരുന്നു. ഇത് സ്വദേശി താമസ മേഖലയിലായിരുന്നു.
വിദേശികൾ കൂടുതലായി താമസിക്കുന്നതും കോവിഡ് വ്യാപനമുള്ളതുമായ പ്രദേശങ്ങളെ ഒഴിവാക്കിയാണ് 160ഒാളം പള്ളികൾ തുറന്നുകൊടുത്തത്. ബാക്കിയുള്ളവ കൂടി തിങ്കളാഴ്ച മുതൽ തുറക്കുമെന്നാണ് സൂചന. 1000ത്തിലേറെ മസ്ജിദുകൾ രാജ്യത്തുണ്ട്. കോവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെച്ച് ഉറപ്പുവരുത്തി നിയന്ത്രണങ്ങളോടെയാവും പ്രവേശനം.
15നും 60നും ഇടക്ക് പ്രായമുള്ളവർക്ക് മാത്രമാവും പ്രവേശനം. പകർച്ച രോഗങ്ങൾ ഉള്ളവർക്കും 37.5 ഡിഗ്രിയിൽ കൂടുതൽ ഉൗഷ്മാവ് ഉള്ളവർക്കും പ്രവേശനമുണ്ടാവില്ല. ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നാണ് നേരത്തെ ഒരു വിഭാഗം പള്ളികൾ തുറന്നുകൊടുത്തപ്പോൾ ഒൗഖാഫ് മന്ത്രാലയം നിർദേശം നൽകിയത്. അതുതന്നെയാവും കൂടുതൽ മസ്ജിദുകൾ തുറക്കുേമ്പാഴും സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.